കമ്പനിയില്‍ നിന്നും താഴേക്ക് ലിഫ്റ്റില്‍ വന്നു കൊണ്ടിരുന്നപ്പോള്‍ ആണ് ഒരു ഫോണ്‍ വന്നത്, ഒന്നാമത്തെ നിലയില്‍ ആണ് കമ്പനി എങ്കിലും താഴേക്ക് വരാന്‍ ലിഫ്റ്റ് ആണ് ഉപയോഗിക്കുന്നത് അല്ലെങ്കില്‍ ഫയര്‍ exit വഴി ഇറങ്ങണം.
"ഇവന്‍ മാര്‍ക്ക് രണ്ടു നില കയറാന്‍ മര്യാദക്കുള്ള ഒരു കോവണി വച്ചാല്‍ എന്തായിരുന്നു" എന്നും മനസ്സില്‍ കരുതും.
പരിചയം ഇല്ലാത്ത നമ്പര്‍ ആണ്, ഇന്ത്യന്‍ നമ്പര്‍ അല്ല, വല്ല clientum ആണോ മനസ്സില്‍ കരുതി. ഫോണ്‍ എടുത്തപ്പോഴേക്കും കട്ട് ആയി. പുറത്തിറങ്ങിയപ്പോള്‍ വീണ്ടും കാള്‍.
"ഹലോ"
"മാഷെ ഞാന്‍ മിര്‍ദാസ് ആണ്"
"ആഹാ നീ ഇപ്പോള്‍ എവിടുന്നാ"
"പാരിസില്‍ നിന്നും, client വിസിറ്റ് ആണ്, രണ്ടാഴ്ച് "
"എന്ത് പറ്റി, ഇപ്പോള്‍ വിളിക്കാന്‍ അവിടെ പുലര്‍ച്ചെ ആയിരിക്കുമല്ലോ?"
"അതെ രാവിലെ അഞ്ചു മണി" അവന്റെ ശബ്ദം വല്ലാതെ ഇടരുന്നത് പോലെ തോന്നി
"നീ കാര്യം പറ എന്ത് പറ്റി?"
"ഞാന്‍ ഞാന്‍ വരുണിനെ കണ്ടു..........................................."
വയനാട്ടില്‍ ഒരു ട്രിപ്പ് പോണം എന്ന് മിഥുന്‍ പറഞ്ഞപ്പോള്‍ ആദ്യം ഞാന്‍ കാര്യമായി എടുത്തില്ല, ജോലി തിരക്ക് ഒഴിഞ്ഞിട്ട് എപ്പോള്‍ പോവാന്‍. പിന്നെ നഹ്യാന്‍ ഇടയ്ക്കിടെ വന്നു ഓര്‍മിപ്പിക്കാനും മിര്‍ദാസ് ഇടയ്ക്കിടെ ഫോണ്‍ വിളിക്കാനും തുടങ്ങിയപ്പോള്‍ ആണ് പോവാം എന്ന് തീരുമാനിച്ചത്.
പിന്നെ എല്ലാം പെട്ടെന്നായിരുന്നു ഞാനും മിഥുനും നഹ്യാനും കൊച്ചിയില്‍ നിന്നും തലശേരരി എത്തുന്നു, മിര്‍ദാസ് നേരെ വയനാട്ടില്‍ എത്തുന്നു, നാട്ടില്‍ നിന്നും വരുണ്‍ കൂടെ ചേരുന്നു അവന്‍ രണ്ടു മാസത്തെ ലീവില്‍ വന്നതാണ് . നാട്ടില്‍ ഇരുന്നു പാരിസ് ഹോട്ടലില്‍ ഉള്ള ചിക്കന്‍ ബിരിയാണിയും, രാ രാ അവിസിലെ മട്ടനും അടിച്ചു അവന്‍ വീര്‍ത്തിരുന്നു.
നാട്ടില്‍ നിന്നും പുലര്‍ച്ചെ മിഥുന്റെ പുതിയ കാറില്‍ ഞങ്ങള്‍ നാല് പേരും പുറപെട്ടു. നേരെ മിര്‍ദാസ് റൂം എടുത്ത ഹോട്ടലില്‍, അവനെയും കുട്ടി ആദ്യം ഭക്ഷണം കഴിച്ചു പിന്നെ സ്ഥലങ്ങള്‍ കാണാന്‍ പുറപ്പെട്ടു, ബാണാസുര ഡാമും ഭുടതാന്‍ കേട്ടും ഒക്കെ കണ്ടു കഴിഞ്ഞപ്പോള്‍ നേരെം വയ്കുന്നേരം ആയിരുന്നു. മീന്‍ മുട്ടി വെള്ളച്ചാട്ടം കൂടി കണ്ടു മടങ്ങാം എന്ന് ഒടുവില്‍ തീരുമാനിച്ചു.
ഏതാണ്ട് ഒരു കിലോമീറ്റര്‍ മലയുടെ താഴേക്ക് നടന്നാല്‍ മാത്രമേ വെള്ള ചാട്ടം കാണാന്‍ പറ്റു.
"പിന്നെ ഒരു കിലോമെറെരെ ഞാന്‍ ഇല്ല", വരുണ്‍ ആദ്യം തന്നെ പിന്‍ വാങ്ങാന്‍ നോക്കി. മിഥുന്റെ വായില്‍ നിന്നും പുളിച്ച തെറി കേട്ടപ്പോള്‍ അവന്‍ വരാം എന്ന് സമ്മധിച്ചു. ഞങ്ങള്‍ അഞ്ചു പേരും താഴേക്കു ഇറങ്ങി തുടങ്ങി. വെള്ള ചാട്ടം കണ്ടു കഴിഞ്ഞപ്പോള്‍ അഞ്ചു മണി കഴിഞ്ഞു പിന്നെ പതുക്കെ മുകളിലേക്ക് കയറി തുടങ്ങി.
പക്ഷെ താഴേക്ക് വന്ന അത്ര എളുപ്പം ആയിരുന്നില്ല മുകളിലേക്ക് കയറുന്നത്. വരുണ്‍ പത്തു മീറ്റര്‍ നടന്നാല്‍ പത്തു മിനുട്ട് നില്‍ക്കും, ഒടുവില്‍ മിഥുന്‍ മുന്നില്‍ നഹ്യാന്‍ തൊട്ടു പുറകില്‍ ഞാന്‍ അതിനു പുറകില്‍, എന്‍റെ തോളില്‍ പിടിച്ചു വരുണ്‍ അവനെ തള്ളി കൊണ്ട് മിര്‍ദാസ് ഇങ്ങനെ ആയി യാത്ര.
വീണ്ടും ഞങ്ങള്‍ റസ്റ്റ് എടുക്കാന്‍ ഇരുന്നു, പെട്ടെന്ന് വരുണ്‍ ചാടി എഴുന്നേറ്റു കൊണ്ട് പറഞ്ഞു, "അയ്യോ എന്നെ എന്തോ കടിച്ചു"
മിര്‍ദാസ് ചാടി എഴുനേറ്റു കൊണ്ട് പറഞ്ഞു "അയ്യോ പാമ്പ്" ഒരു നിമിഷം ഞങ്ങള്‍ ഞെട്ടി തരിച്ചു. മിര്‍ദാസ് വരുണിന്റെ കയ്യില്‍ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു "വാ നമുക്ക് മുകളില്‍ ചെന്നു വണ്ടി എടുത്തു ഹോസ്പിറ്റലില്‍ പോവാം",
പിന്നെ ഞങ്ങള്‍ മുകളിലേക്ക് പറക്കുകയായിരുന്നു. മുകളില്‍ എത്തിയപ്പോഴേക്കും വരുണ്‍ കുഴഞ്ഞു തുടങ്ങിയിരുന്നു, വേദന കാരണം അവന്‍ ഞരങ്ങി. ഞാനും നഹ്യാനും വരുണിനെ ഒരു വിധം സീറ്റില്‍ ഇരുത്തി, ഒരു നിമിഷം പ്രതിമ പോലെ നോക്കി നിന്നിരുന്ന മിര്‍ദാസ് നെ നോക്കി ഞാന്‍ അലറി
"നോക്കി നിക്കാതെ വണ്ടി എടുക്കെടാ"
ഡ്രൈവിംഗ് സീറ്റില്‍ ചാടി കയറിയ മിര്‍ദാസ് വണ്ടി പരപ്പിക്കുക്യായിരുന്ന, ഇരുപതു മിനിറ്റ് കൊണ്ട് ഞങ്ങള്‍ ഹോസ്പിറ്റലില്‍ എത്തി, അപ്പോഴേക്കും വരുണിന്റെ ഭോധം പോയിരുന്നു. ഡോക്ടര്‍ മാരും മറ്റും അവനെയും കൊണ്ട് ഓടി,
ജീവിധത്തിലെ ഏറ്റവും നീളം കൂടിയ പതിനഞ്ചു മിനുട്ടുകള്‍.... മിര്‍ദാസിന്റെ കരച്ചില്‍ ഉറക്കെ ഉറക്കെ ആയി കൊണ്ടിരുന്നു, അവന്‍ പറയുന്നത് ഒന്നും മനസിലവുന്നുടയിരുന്നില്ല.
പതിനഞ്ചു മിനുട്ടില്‍ ഒന്നും ചെയ്യാന്‍ സാധിക്കാതെ ഡോക്ടര്‍ മാര്‍ പറഞ്ഞു "സോറി അറ്റാക്ക് വളരെ പെട്ടെന്നായിരുന്നു, ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ല"
ഒരു നിമിഷം ഒന്നും മനസിലാവാതെ നിന്ന ഞങ്ങളുടെ കൂടത്തില്‍ നിന്നും മിര്‍ദാസ് കുഴഞ്ഞു വീണു കൊണ്ട് പറഞ്ഞു
"ഞാന്‍ അവന്‍ വേഗം നടക്കാന്‍ വേണ്ടി വെറുതെ പറഞ്ഞതാ പാമ്പ് കടിച്ചു എന്ന്, അതൊരു മുള്ള് കൊണ്ടതാ"
ഒന്നും മിണ്ടാതെ ഞങ്ങള്‍ പരസ്പരം നോക്കി..............................
അരുണ്‍ ഞങ്ങളെ വിട്ടു പോയിട്ട് ഇന്നേക്ക് അഞ്ചു വര്ഷം തികയുന്നു.
ഞാന്‍ ഓര്‍മകളില്‍ നിന്നും ഞെട്ടി ഉണര്‍ന്നു, പുറകില്‍ നിന്ന ആള്‍ തോള്ളില്‍ തട്ടി കൊണ്ട് പറഞ്ഞു "കാര്‍ഡ് സ്വാപ് ചെയ്യു". ഞാന്‍ കാര്‍ഡ് സ്വാപ് ചെയ്തു മുപോട്ടു നടന്നു. ഫോണില്‍ മിര്‍ദാസിന്റെ ശബ്ദം കേള്‍ക്കഞ്ഞപ്പോള്‍ ഞാന്‍ ഫോണിലേക്ക് നോക്കി ഇല്ല കാള്‍ കട്ട് ആയിട്ടില്ല
"ഹല്ലോ, ഡാ മിര്‍ദാസ്, നീ അവിടെ ഇല്ലേ"
"ഉണ്ട് ഡാ അവന്‍ ജനലിന്റെ അപ്പുറത്ത് വന്നു നോക്കുന്നത് പോലെ"
"നീ എഴുനേറ്റു മുഖം കഴുകി വല്ല ടി വി ചാനലും വച്ചിരിക്കു അല്ലെങ്കില്‍ ഓഫീസ് മെയില്‍ നോക്ക്, വെറുതെ ഓരോന്ന് ആലോചിക്കാതെ, ഇപ്പോള്‍ കൊല്ലം കുറെ ആയില്ലേ"
ഞാന്‍ പതുക്കെ ഫോണ്‍ കട്ട് ചെയ്തു നടന്നു തുടങ്ങി.......................
-------------------
കടപാട് : എവിടെയോ വായിച്ചു മറന്ന ഒരു കഥയോ സംഭവമോ, പിന്നെ ഞങ്ങളുടെ വയനാട് യാത്രയും

entammo .. oru thriller style ..
ReplyDeleteNjan aareyum konnitillaaaaaaa.. njan areyum janalinte appuram kandilllaaaaa .. ennee vishwasikkoooo
Mirdas
നന്നായി അവതരിപ്പിച്ചൂട്ടോ...എനിക്ക് ഇഷ്ടായി ...ഇത് കഥ ആണെന്ന് വിശ്വസിക്കട്ടെ
ReplyDelete