ഒരു പാട് നാളു കൂടുമ്പോള്‍ ആണ് തികച്ചും വ്യത്യസ്തം എന്ന് പറയാന്‍ പറ്റുന്ന ചില സിനിമകള്‍ ഇംഗ്ലീഷില്‍ ഇറങ്ങുന്നത് (ക്ഷമിക്കണം മലയാളത്തില്‍ എല്ലാം തികച്ചു വ്യത്യസ്തമായ സിനിമകളാണ്). ഞാന്‍ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ കണ്ട ഇംഗ്ലീഷ് സിനിമകളില്‍ തികച്ചും വ്യത്യസ്ത മായ ഒരു സിനിമ ആണ് inception . ക്രിസ്റൊഫേര്‍ നോലാന്‍ (നമ്മുടെ Dark Knight, Memento, The prestige തുടങ്ങിയവ ചെയ്ത അതെ കക്ഷി തന്നെ) സംവിധാനം ചെയ്ത inception സൌപ്നങ്ങളില്‍ കടന്നു കയറി കവര്‍ച്ച നടത്തുന്ന Dominic Cobb (Leanardo Di caprio, പഹയന്‍ ഒരു രക്ഷയും ഇല്ല കഴിഞ്ഞ കുറെ സിനിമകള്‍ കണ്ടില്ലേ The aviator, Blood Diamond, The departed, Body of lies, Revolutionary Road, Shutter Island. പിന്നെ നമ്മുടെ Danny Boyle ന്റെ The Beach. കഴിഞ്ഞ പത്തു വര്‍ഷമായി ഇറങ്ങിയ എല്ലാ സിനിമകളും വിജയിച്ചിട്ടുണ്ട് "I love you ....." ) ന്റെ ഒരു സാഹസിക കൃത്യതിന്റെ കഥ പറയുന്നു.
സാധാരണ കോബ്ബും കൂടുകാരും മറ്റുള്ളവരുടെ സ്വപ്നങ്ങളില്‍ കയറി അവരുടെ ചിന്തകളും പുതിയ ഐഡിയ കളും മോഷണം ആണ് നടത്താറുള്ളത് പക്ഷെ ഇത്തവണ അവര്‍ക്ക് കിട്ടിയ ജോലി ഒരു ഐഡിയ അവിടെ പ്ലാന്റ് ചെയ്യുക എന്നുള്ളതായിരുന്നു. അതിനെയാണ് inception എന്ന് വിളിക്കുന്നത്. ഒരു സ്വപ്നത്തില്‍ നിന്നും മറ്റൊരു സ്വപ്നതിലെക്കും അവിടെ നിന്നും അടുത്തതിലേക്കും ആയി അവര്‍ പല നിലകളില്‍ സഞ്ചരിക്കുന്നു.
സിനിമയില്‍ എനിക്ക് ഇഷ്ട പെട്ട ചില കാര്യങ്ങള്‍
1. Leanardo DiCaprio
2. Special effects
3. Screen play (എനിക്ക് തോനുന്നു ഇംഗ്ലീഷില്‍ ഇന്ന് വരെ ഇറങ്ങിയിട്ടുള്ള തികച്ചും സങ്കീര്‍ണമായ പത്തു തിര കഥകളില്‍ ഒന്ന് ഇതാവും)
പ്രേക്ഷകന്‍ ഒരു നിമിഷം കണ്ണ് ചിമ്മിയാല്‍ കഥയുടെ connection വിട്ടു പോവും. സിനിമ കാണാന്‍ പോവുന്നവര്‍ക്ക് വേണ്ടി ഞാന്‍ കഥ മുഴുവന്‍ ഇവിടെ പറയുന്നില്ല, രണ്ടു ഉപദേശങ്ങള്‍ മാത്രം ഇത് ഡൌണ്‍ലോഡ് ചെയ്തു കാണരുത്, തിയറ്ററില്‍ പോയി കാണുക, കഴിയുന്നത് ഒറ്റക്കിരുന്നു കാണുക. അത്ര മാത്രം
എനിക്കും ജെരിനു അരവിക്കും വിപിനും പടം ഇഷ്ടമായി. അരവി രണ്ടു തവണ കണ്ടു, ഇപ്പോള്‍ ഇതിന്റെ സ്ക്രീന്‍ പ്ലേ കിട്ടുമോ എന്ന് നോക്കി നടക്കുവാ.
You have to give it to the writer's imagination! What a lovely script!
ReplyDelete