പടം കണ്ടു തിയറ്ററില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ അരവി ചോദിച്ചു
"അല്ല ഭായി ഇതിപ്പോ നല്ല പടമോ അതോ തല്ലിപൊളി പടമോ, എനിക്ക് ശരിക്കും അങ്ങ് സുകിച്ചില്ല"
ഇതില്‍ കൂടുതല്‍ ഞാന്‍ എന്ത് പറയാനാ, അല്ല ഇനി ഞാന്‍ വല്ലതും പറഞ്ഞാല്‍ നാടുകാര്‍ എന്നെ തല്ലാന്‍ വരുമോ ആവൊ?
ആശയാണ് എല്ലാ നിരാശക്കും കാരണം എന്നാണ് പറയുന്നത് അത് തന്നെയാണ് "രാവണന്റെ" കാര്യത്തിലും സംഭവിച്ചത്. ഒരുപാട് പ്രദീക്ഷിച്ചു അതാ പറ്റിയത്. ഒരു മണിരത്നം സിനിമ എന്ന് പറയുമ്പോള്‍ സ്വാഭാവികമായി ഞാന്‍ കുറച്ചു കാര്യങ്ങള്‍ പ്രദീക്ഷികും
1 . നല്ല ഒരു കഥ
2 . നല്ല കഥാപാത്രങ്ങള്‍
3 . നല്ല തിരക്കഥ (നല്ല കഥാ)
4 . മികച്ച അഭിനയം
5 . നല്ല ഗാനങ്ങള്‍
6 . നല്ല ക്യാമറ
7 . എല്ലാത്തിലും ഉപരി പുതിയതായി എന്തെങ്കിലും (തന്റെ ആദ്യ ചിത്രമായ "പല്ലവി അനു പല്ലവി" മുതല്‍ "രാവണന്റെ" തൊട്ടു മുന്‍പുള്ള "ഗുരു" വരെ ഈ പ്രതേകതകള്‍ ഉണ്ടായിരുന്നു.(ദില്‍ സെ, ഞാന്‍ മണി രത്നത്തിന്റെ സിനിമ ആണെന്ന് കരുതുന്നില്ല, അത്ര തല്ലി പൊളി ആയിരുന്നു അത് )
മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ നല്ല ഗാനങ്ങള്‍ , നല്ല ക്യാമറ ഇവ രാവണനില്‍ ഉണ്ട് ബാകി ഒന്നും കാണാന്‍ ഇല്ല. പലപ്പോഴും കഥ വലിച്ചു നീടുന്നതായി തോന്നി, ഒരു മണി രത്നം സിനിമ കാണുമ്പോള്‍ ഞാന്‍ കൊട്ട് വായ ഇടാതതാണ് പക്ഷ ഇത്തവണ അതുണ്ടായി.
വിക്രം തന്‍റെ അതി ഭയങ്കര പ്രകടനം ആണ് ഈ സിനിമയില്‍ എന്ന് പറയുന്നു പക്ഷെ എനിക്ക് അതൊന്നും കാണാന്‍ പറ്റിയില്ല. വിക്രം ഇതിനെക്കാള്‍ നല്ല പ്രകടനം "പിതാ മഗനില്‍" കാഴ്ച വച്ചിരുന്നു. ചില നേരങ്ങളില്‍ വിക്രം "Dark knight" എന്നാ ചിത്രത്തിലെ jokere അനുകരിക്കുന്നതയില്‍ തോന്നി.
പിന്നെ പ്രഭു കൊള്ളാം
നമ്മുടെ മലയാളി പയ്യന്‍ പ്രിത്വി രാജ് കൊള്ളാം, പയ്യനെ കൊണ്ട് പറ്റുന്നതിന്റെ പരമാവധി ചെയ്തിട്ടുണ്ട്.
പടം കഴിഞ്ഞു ഞാന്‍ മൂഡ് ഓഫ് ആയി പുറത്തു വന്നു, (പണ്ട് രാമായണം ടി വി യില്‍ വന്നപ്പോള്‍ ഞാന്‍ ഇതിനെക്കാള്‍ നന്നായി ആസ്വദിച്ചിരുന്നു, അന്ന് നമുക്ക് പ്രായം പന്ദ്രണ്ടായിരുന്നു, ഒരു പക്ഷെ അത് കൊണ്ടാവാം)
കണ്ടിട്ട് ഒരു അഭിപ്രായം പറയാം :)
ReplyDeleteരാവണൻ കണ്ടിട്ട് ഇങ്ങനെ പറഞ്ഞാൽ രാവൺ കണ്ടാൽ താങ്കൾ എന്ത് പറയും...!
ReplyDeleteദില്‍ സെ! ശരിയാണ് സുഹൃത്തെ. ഹിന്ദി ഡൂക്കിലി പടങ്ങളോട് (കുച്ച് കുച്ച് ഹോത്താ ഹെ പോലെയുള്ള ചവറ്) കട്ടക്ക് നില്‍ക്കും ആ പടം! കണ്ട വൈക്ലബ്യം ഇപ്പോഴും പോയിട്ടില്ല.
ReplyDeleteഗുരു ഞാന്‍ ഇത്തിരി കണ്ട് നിര്‍ത്തി, അങ്ങോട്ട് ക്ലച്ച് പിടിച്ചില്ല. സമയം കിട്ടിയാല്‍ ഇനി കാണണം. യുവ പ്രതീക്ഷ അല്പമേയുള്ളായിരുന്നു, എന്നാല്‍ ഇഷ്ടപ്പെട്ടു!
അല്ല, ഈ വീരയ്യക്ക് വര്‍ക്ക് ഷോപ്പിലാണോ ജോലി? മുഖത്താകെ കരി ഓയില്?
kandu nokkatte :)
ReplyDelete