സ്ഥലം പുലി മട എന്നറിയപെടുന്ന സെന്തില്‍ lodge , കാലഗട്ടം 1999, സംഭവം ഞങള്‍ പുതിയതായി എം സി എ ക്ക് ചേര്‍ന്നവരുടെ പേഴ്സണാലിറ്റി ടെവേലോപ്മെന്റ്റ് (അഥവാ റാഗിംഗ് ).
ജെറിന്‍ ഞാന്‍ ശാലു ലൈന്‍ ആയി നില്‍ക്കുന്നു ഷര്‍ട്ട് ഇല്ല ലുങ്കി മാത്രം (സത്യം ലുങ്കി ഉണ്ട് ). സീനിയര്‍ റെജു ഞങ്ങളുടെ മുന്‍പില്‍ ഉലാത്തുന്നു, ഞങ്ങള്‍ പേടി അഭിനയിച്ചു നില്‍ക്കുന്നു. virous എന്ന് അറിയപെടുന്ന റെജുവിനെ ഞങ്ങള്‍ക്ക് പേടി ഇല്ല, പുള്ളി ഒരു പാവം ആണ് വെറുതെ വല്ല physics ചോദ്യമോ chemistry ചോദ്യമോ ചോദിക്കും അത്ര തന്നെ. പക്ഷെ ഞങ്ങള്‍ നന്നായി പേടിച്ചു നിന്നു അല്ലെങ്കില്‍ പുള്ളിക്കിനി ഫീല്‍ ചെയ്താലോ.
മൂനാല് തവണ അങ്ങോട്ടും ഇങ്ങോട്ടും നടന്നതിനു ശേഷം പുള്ളി ഞങ്ങളെയും, കിടക്കയില്‍ കിടന്നു പുസ്തകം വായിക്കുന്ന എബി പോളിനെയും നോക്കി.
"ഇവന്‍ മാരെ എന്നാ ചെയ്യണം സാറെ?' എബിയോടു ചോദിച്ചു
ഞാന്‍ മനസ്സില്‍ ഓര്‍ത്തു "അത് ശരി അപ്പോള്‍ അത് ഇത് വരെ തീരുമാനിച്ചില്ലേ? എന്നാല്‍ പിന്നെ നീയൊക്കെ കൂടി ഞങ്ങളെ അങ്ങ് വറുത്തു തിന്നെടാ" പിന്നെ വെറുതെ എന്തിനാ ഒരു കച്ചറ എന്ന് കരുതി മിണ്ടാതെ നിന്നു, ഞാന്‍ പതുക്കെ തല തിരിച്ചു ശാലുവിനെയും ജെരിനെയും നോക്കി, ശാലു ചിരി അടക്കാന്‍ പാട് പെടുന്നു, പക്ഷെ ജെറിന്‍ ചിരിച്ചു കളഞ്ഞു.
"ഫ ചിരിക്കുന്നോട, വടിയെടാ ചിരി" റെജു അലറി
ജെറിന്‍ മൂന്ന് തവണ ചിരി വടിച്ചു കുപ്പിയില്‍ ആക്കി (ഇതെങ്ങിനെയാണ് എന്ന് അറിയാന്‍ താല്പര്യം ഉള്ളവര്‍ക്ക് ഞാന്‍ ഇതിന്റെ വീഡിയോ അയച്ചു തരാം, തികച്ചും രസകരമായ ഒരു കാര്യം ആണ് )
ഇനി എന്ത് ചെയ്യണം എന്നറിയാതെ റെജു കുറച്ചു നേരം നിന്നു
"മംഗളം നേരുന്നു ഞാന്‍ മനസേ മംഗളം നേരുന്നു ഞാന്‍ ......."
പുറത്തു നിന്നും ഒരു പാട്ടും പുറകെ ഒരു കയ്യില്‍ കുളിക്കാന്‍ ഉള്ള ബാകെറ്റ് ആയി വക്കീല്‍ പ്രത്യക്ഷപെട്ടു. ഞങ്ങളെ കണ്ട ഉടനെ മുകത്തെ ഹാസ്യം മാറ്റി രൌദ്രം വരുത്തി അലറി
"എന്താടാ നിനക്കൊന്നും സരെന്മാരെ കണ്ടാല്‍ സല്യൂട്ട് അടിക്കാന്‍ അറിയില്ലേ ?"
കൊടുത്തു ഞങ്ങള്‍ പട പാടെന്നു മൂന്ന് സല്യൂട്ട്.
"റെജു വീണ്ടും ഞങ്ങളെ നോക്കി പിന്നെ എബിയെ നോക്കി പറഞ്ഞു "കണ്ടോട സാര്‍ ഇപ്പോള്‍ അരിയരിനു പഠിക്കുകയ, അരിയര്‍ എന്നാല്‍ എന്താണെന്നു അറിയാമോട ?"
അരിയരോ അതെണ്ടാണോ ആവൊ, ഇല്ല എന്നുള്ള അര്‍ത്ഥത്തില്‍ ഞാനും ശാലുവും തലയാട്ടി, ജെറിന്‍ അറിയാമെന്നും, ശെടാ ഇവനിതൊക്കെ എങ്ങനെ അറിയാം, ഇതിനി പണ്ട് പാട്ട് പാടും എന്ന് പറഞ്ഞ പോലെ ആണോ ആവൊ?
"ശരി നീ പറ എന്താ അരിയര്‍?"
ജെറിന്‍ തൊണ്ട ശരിയാകി പറഞ്ഞു തുടങ്ങി "ഗവണ്മെന്റ് സ്ഥാപനഗളിലും ചില പബ്ലിക് സ്ഥാപനങ്ങളിലും ശബള പരിഷ്കാരം നടപ്പിലാക്കുമ്പോള്‍ 1967 ലെ section 42(c) പ്രകാരം അത് മുന്‍കാല പ്രാബല്യത്തില്‍ ഉള്പെടുതും അപ്പോള്‍ ആ ദിവസം മുതല്‍ കറന്റ് ദിവസം വരെ ഉള്ള ശമ്പള വര്ധനവിലെ വ്യതയ്സം ഒരുമിച്ചു പലിശ സഹിദം ലഭിക്കും ഇതിനെ ആണ് അരിയര്‍ എന്ന് പറയുന്നത്"
ഹോ എന്തൊരു വിവരം ഞാനും ശാലുവും അന്തം വിട്ടു.
ഞങ്ങള്‍ രേജുവിനെയും വകീലിനെയും എബിയെയും നോക്കി "കണ്ടോട ഞങ്ങളുടെ സുഹൃത്തിന്റെ വിവരം"
വകീല്‍ ഒന്നും പറയാതെ കുളിക്കാന്‍ ഉള്ള വെള്ളവും എടുത്തു ഇറങ്ങി പോയി.
എബി ബുക്കും എടുത്തു പുറത്തു പോയി, തുറന്നു വച്ച വായ റെജു കുറച്ചു കഴിഞ്ഞു അടച്ചു എന്നിട്ട് പതുക്കെ പറഞ്ഞു, "ആ നീ പറഞ്ഞത് ശരിയായിരിക്കാം, ഇവിടെ വേറെ ഒരു അരിയര്‍ ഉണ്ട്, ഒരു സെമെസ്റെര്‍ എക്സാം കഴിഞ്ഞാല്‍ അത് മനസിലാവും"
പിന്നെ പതുക്കെ റൂമില്‍ നിനും ഇറങ്ങി പോയി
റെജു പറഞ്ഞത് പോലെ തന്നെ "അരിയര്‍" എന്താന്ന് എന്ന് ഞങ്ങള്‍ക്ക് സെമെസ്റെര്‍ എക്സാം കഴിഞ്ഞപ്പോള്‍ മനസിലായി. കുറച്ചു നന്നായി തന്നെ മനസിലായി .....................

Wat a definition! Where did he learn it from?
ReplyDeleteജെറിന്‍ പറഞ്ഞത് സത്യമാണ്.
ReplyDeleteഅവനെ സിഎ ആക്കാം
:-)
ഓഹോ ...അപ്പോള്‍ അങ്ങേര്‍ക് പണ്ട് മുതലേ ഇത്രയും വിവരം ഉണ്ടായിരുന്നല്ലേ...
ReplyDelete