Skip to main content

പഴശ്ശി - എനിക്കിഷ്ട്ടംയില്ല




ഇവിടെ ഞാന്‍ പറയാന്‍ പോവുന്നത് തികച്ചും എന്‍റെ മാത്രം അഭിപ്രായം മാണ്.  ഒരു സാദാരണ മലയാളം സിനിമ പ്രേക്ഷകന്‍ എന്ന നിലയില്‍ സിനിമയെ കുറിച്ചുള്ള എന്‍റെ അറിവുകള്‍ വളരെ പരിമിധമാണ്.

എം ടി, ഹരിഹരന്‍, മമ്മൂട്ടി ഈ പേരുകള്‍ ഒരുമിച്ചു കാണുമ്പോള്‍ തീര്‍ച്ചയായും ഇതൊരു ഭയങ്കര സിനിമ ആയിരിക്കും എന്ന തോനല്‍ നമുക്ക് വരും, കൂടാതെ ഗോകുലം ഗോപാലന്‍ 25 കോടി രൂപ മുടക്കി സിനിമ നിര്‍മിക്കുന്നു, മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രം, ഓസ്കാര്‍ വിന്നര്‍ റസൂല്‍ പൂകുട്ടി ശബ്ദ സംവിധാനം, വര്‍ഷങ്ങളുടെ ഗവേഷണം, മലയാളത്തിലെ ആദ്യത്തെ ലോകോത്തര സിനിമ, സര്‍ക്കാര്‍ സിനിമയുടെ ചരിത്ര പ്രാധാന്യം മൂലം നികുതി ഇളവ് ചെയ്യുന്നു.  അപ്പോള്‍ പിന്നെ ഈ സിനിമ എങ്ങനെയാ കാണാതിരിക്കുന്നത്.

കണ്ടു മതിയായി.

ഞാന്‍ ഡോകുമെന്ററി കാണാറുണ്ട്, പക്ഷെ മൂന്ന് മണിക്കൂറിനു  മുകളില്‍ ഉള്ള ഒരു ഡോകുമെന്ററി ഞാന്‍ കാണാറില്ല, വളരെ പ്ലെയിന്‍ ആയി പറഞ്ഞാല്‍ പഴശ്ശി രാജ എന്ന ചിത്രം അതാണ്.

ചിത്രം പറയുന്നത് പഴശ്ശിയുടെ അവസാന നാളുകളെ കുറിച്ചാണ്,  ടിപ്പുവിനെതിരെ ഈസ്റ്റ്‌ ഇന്ത്യ കമ്പനിയോട്  ചേര്‍ന്ന് പോരാടിയ പഴശ്ശി, അവരുടെ അമിദമായ നികുതി പിരിവിനെതിരെ തിരിയുന്നു, മറ്റെല്ലാ രാജാക്കന്മാരും ഈസ്റ്റ്‌ ഇന്ത്യ കമ്പനിയെ സപ്പോര്‍ട്ട് ചെയ്തപ്പോള്‍ പഴശ്ശി അവര്‍ക്കെതിരെ തിരിഞ്ഞു.  ചിത്രം ഇവിടെ തുടങ്ങി പഴശ്ശിയുടെ മരണത്തില്‍ അവസാനിക്കുന്നു.

ഞാന്‍ ചിത്രത്തിന്റെ കഥ മുഴുവനായും ഇവിടെ പറയാന്‍ പോവുന്നില്ല, ഇതില്‍ എനിക്കിഷ്ട്ട പെട്ട ചിലതും ഇഷ്ട പെടാത്ത ചിലതും.

ഇഷ്ടപെട്ടത് ക്യാമറ, ഒരു വിധം എല്ലാ  ഫ്രെമും മനോഹരമാണ് പ്രത്യേകിച്ചും കാടിന്റെ പശ്‌ചാത്തലം.

ജഗതിയുടെ കഥാപാത്രം,

ശരത് കുമാറിന്റെ കഥാപാത്രം.

ഇനി എനിക്ക് ഇഷ്ടപെടാത്തത്.

എം ടി എനിക്ക് എന്ന് ഇഷ്ട്ടപെട്ട എഴുത്ത് കാരനാണ്, അദ്ധേഹത്തിന്റെ ഒരുവിധം എല്ലാ നോവലുകളും ചെറുകഥകളും ഞാന്‍ വായിച്ചിട്ടുണ്ട്, അദ്ധേഹത്തിന്റെ തിരക്കഥയില്‍ ഉടലെടുത്ത മിക്ക ചിത്രങ്ങളും ഞാന്‍ കണ്ടിട്ടുണ്ട്, അദ്ദേഹം സംവിധാനം ചെയ്തതും, ഒടുവിലത്തെ "ഒരു ചെറു പുഞ്ചിരി" വരെ.  പക്ഷെ ദുഃഖത്തോടെ പറയട്ടെ, ആ മാന്ദ്രിക സ്പര്‍ശം ഇതില്‍ കാണാന്‍ ഇല്ല.  ഒരു പക്ഷെ ചരിത്രത്തെ അതെ പോലെ സിനിമ ആകിയത് കൊണ്ടാവാം.

മമ്മൂടി, ഇതില്‍ സൂപ്പര്‍ സ്റ്റാര്‍ ജാടകള്‍ അഴിച്ചു വച്ചത് കണ്ടു, നല്ല കാര്യം.  പക്ഷെ നമ്മള്‍ കേട്ടും വായിച്ചും മറന്ന പഴശ്ശി ആവാന്‍ മമ്മൂട്ടിക്ക് പലപ്പോഴും സാദിക്കുന്നില്ല. പ്രായം അദ്ധേഹത്തെ വല്ലാതെ ഭാധിച്ചു തുടങ്ങിയിരിക്കുന്നു.  സംഘട്ടന രംഗങളില്‍ അത് വളരെ വ്യക്തം.

ബ്രിട്ടീഷ്‌ നടന്മാര്‍, ഇവര്‍ ശരിക്കും ബ്രിട്ടീഷുകാര്‍ ആണെന്ന് തോനുന്നില്ല, ഒന്നുകില്‍ അമേരിക്കന്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും രാജ്യം.  വളരെ മോശം അഭിനയം, ഇതില്‍ പലരും ആദ്യമായാണോ ക്യാമറയുടെ മുന്നില്‍ വരുന്നത് എന്ന് സംശയിക്കുന്നു.

കലാ സംവിധാനം, എവിടെയൊക്കെയോ എന്തൊക്കെയോ കുറവുകള്‍, പിന്നെ കൂടുതലും കാടിന്റെ പശ്‌ചാത്തലം ആയതു കൊണ്ട് കുഴപ്പം ഇല്ല.

റസൂല്‍ പൂകുട്ടി, സാദാരണ മലയാളം സിനിമകളില്‍ ചെയ്യുന്നതിനേക്കാള്‍ ശ്രതിച്ചിട്ടുണ്ട് പക്ഷെ യുദ്ധ രംഗത്തെ ശബ്ദം ചിലപ്പോഴൊക്കെ വളരെ അസഹനീയ മായി തോന്നി. സത്യം പറഞ്ഞാല്‍ ഒരു മൂനാം കിട ഹോളി വുഡ് ചിത്രത്തിന്റെ ക്വാളിറ്റി മാത്രമേ ഇതിനുള്ളൂ.  രസൂലിന്റെ ചില ഇന്റര്‍വ്യൂ കള്‍ ഈ ചിത്രത്തിന്റെ ശബ്ദ ലേഖനത്തെകാല്‍ അസഹനീയമാണ്.

സംഘട്ടന രംഗങ്ങള്‍, ചിലപ്പോഴൊക്കെ വളരെ തരം താഴ്ന്നു പോവുന്നു. അഭിനേതാക്കളെ കയര്‍ കെട്ടി പൊക്കുമ്പോള്‍ അവര്‍ക്ക് നല്‍കേണ്ട പരിശീലനം നല്‍കിയില്ല എന്ന് തോന്നുന്നു.

അവസാനമായി ഇതിലെ ചില രംഗങ്ങള്‍ കണ്ടപ്പോള്‍ എനിക്ക് ഓര്‍മ വന്ന മറ്റു ചില ചിത്രങ്ങള്‍

1. ലഗാന്‍ - അസിസ്റ്റന്റ്‌ കളക്ടര്‍ സായിപ്പിന്റെ ഭാര്യയുടെ കഥാപാത്രം
2. jungle - കാട്ടിലെ ചില രംഗങ്ങള്‍
3. Brave heart - റസൂല്‍ പൂകുട്ടിയുടെ ശബ്ദ ലേഖനം.
4. 300 - അവസാന രംഗത്തിലെ സംഘട്ടനം.
5. Troy - പഴശ്ശിയുടെ അവസാന സംഘട്ടനം.
6. Gladiator - ചില നേരത്തെ ക്യാമറയുടെ ആംഗിള്‍.

ചിത്രം തുടങ്ങി അവസാനിക്കുനതിനിടയില്‍ ഞാന്‍ രണ്ടു പാക്കറ്റ് പോപ്‌ കോണ്‍, രണ്ടു ഗ്ലാസ്‌ പെപ്സി, ഒരു വലിയ പീസ് പേസ്ട്രി, അര കുപ്പി വെള്ളവും തീര്‍ത്തു. ഷഫീക് ഒരു ഉറക്കവും.

പിന്നെ ചിലരെ ഇടയില്‍ കണ്ടു അവര്‍ എങ്ങോട്ട് പോയി എന്നും അറിയില്ല അവരുടെ പേരുകള്‍ താഴെ കൊടുക്കുന്നു

1. തിലകന്‍
2. ക്യാപ്ടന്‍ രാജു
3. മാമു കോയ
4. നെടുമുടി വേണു
5. പദ്മ പ്രിയ (ഇവരെ ഒടുവില്‍ തല്ലി കൊന്നു എന്ന് തോന്നുന്നു )

എന്‍റെ ഒരു ദിവസത്തെ നല്ല ഉറക്കവും, ഒരു ദിവസത്തെ ഷട്ടില്‍ കളിയും പോയി അത്ര തന്നെ, ടിക്കറ്റ്‌ കാശ് അനൂപിന് തരും എന്ന് കരുതണ്ട, ഞാന്‍ തരില്ല.

Comments

  1. മലയാളത്തില്‍ ആരങ്കിലും കഷ്ടപ്പെട്ട് കാശു മുടക്കി പടമെടുത്താല്‍ അതു ഡോകുമെന്ററി, ശ്രീശാന്ത്‌ വികെറ്റ്‌ എടുത്താലും ഏതൊക്കെ തന്നെയാ പറയാറ്. പിന്നെ ഷഫീക് പടമെത് പാടമേത് എന്ന് അറിയാനുള്ള പ്രായം ആയിട്ടില്ല

    ReplyDelete
  2. എല്ലാ ഫില്മിലും നയന്‍ താര യുടെ ഡാന്‍സ് വേണം എന്ന് കരുതുന്ന നിങ്ങളെ പോലുള്ളവരാണ് മലയാള സിനിമ വ്യവസായത്തിന്റെ നട്ടെല്ല് ഓടിക്കുന്നത് . ഇതൊരു ഇംഗ്ലീഷ് ഫില്മിന്റെ അത്രക്കും ആണെന്ന് ഞാന്‍ പറയുന്നില്ല പക്ഷെ ഇതൊരു ശ്രമം ആണ് . അതിനെ അഭിനന്ദിച്ചു കൂടെ .

    ഏതു മാറ്റതിനെയും സംശയതോടെയും എതിര്പോടെയും കാണുന്ന ആ കമ്മ്യൂണിസ്റ്റ്‌ കണ്ണ് മാറ്റി വച്ച് കണ്ടു നോക്കൂ . ഇതൊരു നല്ല പടം ആയിരിക്കും .

    പിന്നെ ബ്രിട്ടീഷ്‌ കാര്‍ ആയിട്ട് അഭിനയിക്കാന്‍ ബ്രിട്ടനില്‍ നിന്ന് തന്നെ ആളെ കൊണ്ട് വരണം എന്ന് പറയുന്ന ലോജിക് എനിക്ക് തീരെ മനസ്സിലായില്ലാ.

    പിന്നെ രണ്ടു പാക്കറ്റ് പോപ്‌ കോണ്‍, രണ്ടു ഗ്ലാസ്‌ പെപ്സി, ഒരു വലിയ പീസ് പേസ്ട്രി, അര കുപ്പി വെള്ളം ഇതൊക്കെ തിന്നുന്നതിനിടയില്‍ സിനിമ കാണാന്‍ എവിടെ നേരം.

    എനിക്കൊന്നെ പറയാനുള്ളൂ മാഷേ . കൊച്ചു കൊച്ചു കുറവുകള്‍ മറന്നു കൊണ്ട് ഈ ശ്രമത്തെ നമുക്ക് അഭിനന്ദിചു കൂടീ.. കുറഞ്ഞ പക്ഷം നിന്ധികാതെങ്ങിലും ഇരുന്നു കൂടെ..
    പിന്നെ ശഫീകിന്റെ ഒരക്കം . അവന്‍ കാണാന്‍ വന്നത് മമ്മൂട്ടി പടം ആണ്‌ .

    ReplyDelete
  3. nammal cinema kaanumbol mattu cinemakalumaayi compare cheyyanda karyam illa. kaaranam malayalam cinema lokam valare cheriya cinema lokam alle. aa parimithikal okke pariganikkumbol ithra okkaye pattuka ullu.

    ReplyDelete
  4. ഞാന്‍ സിനിമ നിരൂപണത്തില്‍ ഡോക്ടരെയ്ടോന്നുമെടുതിട്ടില്ല . അത് കൊണ്ട് ഇവിടെ കമന്റും പറയുന്നില്ല. പക്ഷെ കമെന്റുന്നവനെല്ലാം എന്റെ നെഞ്ഞതൂടു തന്നെ വേണമെന്നില്ല. അങ്ങേര്‍ക്കു അവിടെ ഐസ്ക്രീം നുനഞ്ഞിരിക്കമെങ്കി എനിക്കുരങ്ങനും അവകാശമുണ്ട്‌

    ReplyDelete
  5. പ്രിയപ്പെട്ട എസ് എം എസ്സ്, താങ്കള്‍ പറഞ്ഞ കാര്യങ്ങളോട് ഞാന്‍ പൂര്‍ണമായും യോജിക്കുന്നു. പക്ഷെ ചില കാര്യങ്ങള്‍ എന്‍റെ ഭാഗത്ത് നിന്നും പറയട്ടെ.

    1. നയന്‍ താരയുടെ ഡാന്‍സ് വേണം എന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല (for your information അതിലും നല്ല സീനുകള്‍ പടത്തിലുണ്ട്, താങ്കള്‍ക്ക് തീര്‍ച്ചയായും ഇഷ്ട പെടും )
    2. "ഏതു മാറ്റതിനെയും സംശയതോടെയും എതിര്പോടെയും കാണുന്ന ആ കമ്മ്യൂണിസ്റ്റ്‌ കണ്ണ് മാറ്റി വച്ച് കണ്ടു നോക്കൂ . ഇതൊരു നല്ല പടം ആയിരിക്കും ." - ചുമ്മാ ഒരു സ്ലാങ്ങിനു പറഞ്ഞതായിരിക്കും അല്ലെ, ഇവിടെ എന്താണാവോ മാറ്റം, ഞാന്‍അതിനെ എന്ത് കണ്ണ് വച്ച് കണ്ടു എന്നാ, എന്‍റെ കൊച്ചെ ഇനി സിനിമ കാണാന്‍ ഞാന്‍ കണ്ണ് മാറ്റി വെക്കണോ?
    3. നടന്‍ മാരെ കാണാന്‍ ബ്രിട്ടീഷ്‌ കാരെ പോലെ ഇല്ല എന്നല്ലേ ഞാന്‍ പറഞ്ഞുള്ളൂ, അമേരിക്കന്‍ പ്രസിഡന്റ്‌ എന്ന് പറഞ്ഞു ഇന്ദ്രന്‍സിനെ അഭിനയിപ്പിക്കാന്‍ പറ്റുമോ, ഇല്ലല്ലോ അപ്പൊ അതാ കാര്യം.
    4. എന്‍റെ ഭാഗ്യത്തിന് ഞാന്‍ അത്രയും സാധനങ്ങള്‍ തിന്നു ഇല്ലെങ്ങില്‍ അതും നഷ്ടം ആയേനെ.
    5. ചെറിയ ചെറിയ കുറവുകള്‍ ഞങ്ങള്‍ എന്ന് ക്ഷമിക്കും പക്ഷെ അതിങ്ങനെ കൊട്ടി ഘോഷിച്ചു ഇറക്കരുത്.

    പിന്നെ അവസാനമായി പോയി പടം ആദ്യം കാണണം എന്നിട്ട് അഭിപ്രായം പറയണം

    ReplyDelete

Post a Comment

Popular posts from this blog

എന്നാലും എന്‍റെ കണാരേട്ടാ

വായനശാലയുടെ കോലായില്‍ ആകാശത്തോട്ടു നോക്കി തൂണും ചാരി കണാരേട്ടന്‍ ഇരിക്കുന്നത് കണ്ടപ്പോഴേ ഒരു പന്ധി  കേട് തോനിയതാ.  ഇന്ന് വല്ലതും നടക്കും.  ഏതാണ്ട് അമ്പതു വയസിനടുത്തു പ്രായം, ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്, തലയുടെ ഒരു സ്ക്രൂ എവിടെയോ നഷടപെട്ടു അതിനു ശേഷം ജോലിക്കൊന്നും പോവാറില്ല, ആര്‍ക്കും വേറെ ഒരു ഉപദ്രവവും ഇല്ല.  വീട്ടില്‍ കഴിഞ്ഞു കൂടാന്‍ അത്യാവശ്യം സ്വത്തുണ്ട് , ഇത്രയും ആയാല്‍ കണാരേട്ടന്‍ ആയി. പുള്ളിയെ കൊണ്ട് ഒരു ഉപദ്രവവും ഇല്ല എന്ന് പറയാന്‍ പറ്റില്ല ചിലതൊക്കെ ഉണ്ട്.  പുള്ളിയുടെ തലയില്‍ ഇടയ്ക്കു ഭയങ്കര ഐഡിയ ഉദിച്ചു വരും അത് മറ്റുള്ളവരോട് പറയും, പിന്നെ ചര്‍ച്ചയായി ബഹളമായി.  മിക്കവാറും അത് നടക്കുക വായനശാലയുടെ ഇറയത്തു വച്ചും.  ഇത്തരം ഐഡിയ ഉണ്ടാകുന്നതു "അന്തരീക്ഷത്തില്‍ ചെന്താമര, വേണ്ടുരുതിയില്‍ കുന്തിരിക്കം" (കഞാവ്) എഫ്ഫക്റ്റ്‌  കൊണ്ടാണെന്ന് നാട്ടില്‍ ഒരു സംസാരം ഉണ്ട്. ബെഞ്ചില്‍ ഇരുന്നു ചിത്ര ഭൂമിയില്‍ ഇറങ്ങാന്‍ പോവുന്ന സിനിമകളെ കുറിച്ച് വായിച്ചു കൊണ്ടിരുന്ന ഞാന്‍ പതുക്കെ തിരിഞ്ഞു നോക്കി, കണാരേട്ടന്‍ ഇപ്പോഴും മുകളിലേക്ക് നോക്കി ഇരിക്കുകയാണ്‌. ...

മയിലാട്ടം - ഇപ്പോള്‍ താമസം കാട്ടില്‍

കലൂരില്‍ നിന്നും വീട് മാറി കമ്പനിയുടെ അടുത്തേക്ക് വന്നപ്പോള്‍ സത്യം പറഞ്ഞാല്‍ ആഫ്രിക്കയില്‍ നിന്നും ഊട്ടിയില്‍ എത്തിയ ഒരു സുഖം, ശാന്തമായ അന്തരീക്ഷം, നല്ല വായു, നല്ല വെള്ളം പിന്നെ തിരക്കില്ലാത്ത റോഡ്‌, ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടില്‍ വരാം  (സത്യത്തില്‍ ഇതാണ് പ്രധാനം). രാവിലെ ഉറക്കം തെളിഞ്ഞപ്പോള്‍ നേരം വയ്കിയിരുന്നു, ഏതാണ്ട് ഏഴു മണി, നോക്കിയപ്പോള്‍ തലേന്ന് വിരുന്നു വന്ന അളിയന്‍ താമസ സ്ഥലത്തേക്ക് പോവാന്‍ നില്‍ക്കുന്നു.പുള്ളി ഇവിടെ നിന്നും ഒരു പത്തു മിനിറ്റ് അകലെ ഉള്ള ഒരു കോളേജില്‍ ആണ് പഠിപ്പിക്കുന്നത്‌. ബൈകുമായി പുറത്തേക്കു പോയ പുള്ളി രണ്ടു മിനുട്ടിന്നുള്ളില്‍ ഉറക്കെ ഒരു മുട്ടന്‍ തെറിയും വിളിച്ചു കൊണ്ട് തിരിച്ചു വന്നു. ഇശ്വരാ ഇങ്ങേരുടെ പെങ്ങളെ കെട്ടിയിട്ടു ഞാന്‍ അപരധമോന്നും ചെയ്തില്ലലോ, നല്ലോണം തന്നെയാണ് നോക്കുന്നത് രണ്ടു കുട്ടികളും ഉണ്ട് പിന്നെ ഇതെന്തു പറ്റി.  പെട്ടെന്നന്നു വിളിച്ചിരുന്നത്‌ തെറി അല്ല എന്ന് മനസിലാക്കിയത്. "മയില്‍ മയില്‍ ദേ ഇവിടെ ഒരു മയില്‍" തൂണില്‍ ചാരി നിന്നു പല്ല് തേച്ചു കൊണ്ടിരുന്ന ഞാന്‍ അപ്പോഴാണ് പുറത്തേക്കു നോക്കിയത്.  ശരിയാണ് മുഴുത്ത ഒരു മ...

രാമാനന്ദ സാഗര്‍ Vs മണി രത്നം

പടം കണ്ടു തിയറ്ററില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ അരവി ചോദിച്ചു "അല്ല ഭായി ഇതിപ്പോ നല്ല പടമോ അതോ തല്ലിപൊളി പടമോ, എനിക്ക് ശരിക്കും അങ്ങ് സുകിച്ചില്ല" ഇതില്‍ കൂടുതല്‍  ഞാന്‍ എന്ത് പറയാനാ, അല്ല ഇനി ഞാന്‍ വല്ലതും പറഞ്ഞാല്‍ നാടുകാര്‍ എന്നെ തല്ലാന്‍ വരുമോ ആവൊ? ആശയാണ് എല്ലാ നിരാശക്കും കാരണം എന്നാണ് പറയുന്നത് അത് തന്നെയാണ് "രാവണന്റെ" കാര്യത്തിലും സംഭവിച്ചത്.  ഒരുപാട് പ്രദീക്ഷിച്ചു അതാ പറ്റിയത്.  ഒരു മണിരത്നം സിനിമ എന്ന് പറയുമ്പോള്‍ സ്വാഭാവികമായി ഞാന്‍ കുറച്ചു കാര്യങ്ങള്‍ പ്രദീക്ഷികും 1 . നല്ല ഒരു കഥ 2 . നല്ല കഥാപാത്രങ്ങള്‍ 3 . നല്ല തിരക്കഥ (നല്ല കഥാ) 4 . മികച്ച അഭിനയം 5 . നല്ല ഗാനങ്ങള്‍ 6 . നല്ല ക്യാമറ 7 . എല്ലാത്തിലും ഉപരി പുതിയതായി എന്തെങ്കിലും (തന്റെ ആദ്യ ചിത്രമായ "പല്ലവി അനു പല്ലവി" മുതല്‍ "രാവണന്റെ" തൊട്ടു മുന്‍പുള്ള "ഗുരു" വരെ ഈ പ്രതേകതകള്‍ ഉണ്ടായിരുന്നു.(ദില്‍ സെ, ഞാന്‍ മണി രത്നത്തിന്റെ സിനിമ ആണെന്ന് കരുതുന്നില്ല, അത്ര തല്ലി പൊളി ആയിരുന്നു അത് ) മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ നല്ല ഗാനങ്ങള്‍ , നല്ല ക്യാമറ ഇവ രാവണനില്‍ ഉണ...