പളനി മുരുഗന് ഹരോ ഹര
കഴിഞ്ഞ ആഴ്ച ഞങ്ങള്‍ കുറച്ചു പേര്‍ ഒരു ചെറിയ തീര്താടനതിനു പോയി. പളനി മധുര, നേരത്തെ തീരുമാനിച്ചത് പളനി കൊടൈകനാല്‍ ആയിരുന്നു പക്ഷെ കൊടയ്കനലില്‍ ഇതിനു മുന്‍പ് പലതവണ പോയിട്ടുള്ളത് കൊണ്ടും, ഇപ്പോള്‍ പോവാന്‍ വലിയ താല്പര്യം ഇല്ലാത്തതു കൊണ്ടും യാത്ര മധുരക്ക് മാറ്റി. യാത്രയില്‍ എനിക്ക് ഇഷ്ടപെട്ട ചില കാര്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്.
കഴിഞ്ഞ ആഴ്ച ഞങ്ങള്‍ കുറച്ചു പേര്‍ ഒരു ചെറിയ തീര്താടനതിനു പോയി. പളനി മധുര, നേരത്തെ തീരുമാനിച്ചത് പളനി കൊടൈകനാല്‍ ആയിരുന്നു പക്ഷെ കൊടയ്കനലില്‍ ഇതിനു മുന്‍പ് പലതവണ പോയിട്ടുള്ളത് കൊണ്ടും, ഇപ്പോള്‍ പോവാന്‍ വലിയ താല്പര്യം ഇല്ലാത്തതു കൊണ്ടും യാത്ര മധുരക്ക് മാറ്റി. യാത്രയില്‍ എനിക്ക് ഇഷ്ടപെട്ട ചില കാര്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്.
ഇതിലും കൂടുതല്‍ വയര്‍ ഉള്ളിലേക്ക് പിടിക്കാന്‍ എനിക്ക് പറ്റില്ല
ഇവന് വയസ്സ് 26 കഴിഞ്ഞു, തമിഴ് നാട്ടില്‍ എത്തിയിട്ടും റോഡ് സൈഡില്‍ മൂത്രം ഒഴിക്കാന്‍ പഠിച്ചിട്ടില്ല .
സുമി പഠിച്ച സ്പോല്ലച്ചിയിലേക്ക് 12 കിലോമീറ്റര്‍ മാത്രം.
തമിഴ് നാട്ടിലെ കൃഷി ഇടങ്ങള്‍ പലതും ഇപ്പോള്‍ ഇത് കൊണ്ട് നിറഞ്ഞു തുടങ്ങിയിരിക്കുന്നു, കര്‍ഷകര്‍ക്ക് കൃഷിയേക്കാള്‍ ലാഭം ഇതാണ്, താമസമില്ലാതെ ഇവര്‍ കരണ്ട് കയറ്റി അയച്ചു തുടങ്ങും.
ഒരു തലയെങ്കിലും പളനിയില്‍ കൊടുതിലെങ്കില്‍ പിന്നെ എന്തിനാ പളനിക്ക് പോവുന്നെ, ഒടുവില്‍ ഞങ്ങള്‍ അത് ഒപ്പിച്ചു, അരവിയെ തോബിഅസ് ആക്കി.
ഒരു അദ്വനവും ചെയ്യാതെ പല്ലില്‍ കമ്പിയും ഇട്ടു നടന്നു, മല കയറിയാല്‍ ഇങ്ങനെ ഇരിക്കും, ഇത് എല്ലാവര്ക്കും ഒരു പാഠം ആയിരിക്കട്ടെ.
NH 7 നില്‍ പ്രിയപ്പെട്ട പീ ചേട്ടന്‍ 160 kmph മുകളില്‍ കാര്‍ എത്തിക്കുന്നു. ഞാന്‍ അറിയാതെ പറഞ്ഞു പോയി "എനിക്ക് അമ്മയെയും ഭാര്യയേയും മക്കളെയും കാണണം എന്ന്"
മോഡേണ്‍ ആര്‍ട്ട്, "Dil Chahta Hai" യില്‍ നിന്നും പ്രേരണ ഉള്‍ക്കൊണ്ട്.
മധുര മീനാക്ഷി ക്ഷേത്രത്തിന്റെ മോഡല്‍
Chetan Bhagath's "Five Point Some One" എന്ന നോവല്‍ അടുത്ത് തന്നെ സിനിമ ആയി ഇറങ്ങുന്നു. "Three Idiots" എന്ന പേരില്‍, അതിന്‍റെ പോസ്റ്റര്‍ ഏതാണ്ട് ഇത് പോലെ ഇരിക്കും.
ശോഭയുടെ നാട്ടില്‍ (മധുര) ഇപ്പോഴും ഈ പടങ്ങള്‍ ആണ് ഓടുന്നത്. എം ജി ആറിനു ഇത്രയും മസില്‍ ഉണ്ടായിരുന്നു എന്ന് എനിക്കറിയില്ലായിരുന്നു.
ഫോട്ടോ എടുക്കാം എന്ന് പറഞ്ഞു സജിത്ത് രനീഷിനെ 15 മിനിറ്റ് ഈ മരത്തില്‍ നിര്‍ത്തി. പിന്നെ എറുമ്പ് കടിച്ചു ചാവാരായപ്പോള്‍ താഴെ ഇറങ്ങി. ഈ സമയത്ത് അരവി എവിടെ പോയി എന്ന് എന്നോട് ചോദിക്കരുത് ഞാന്‍ പറയില്ല.
അയ്യോ പാവം.... പാവം ക്രുരന്‍.
ഇങ്ങേരെ സമ്മധിക്കണം, രണ്ടു ദിവസം കൊണ്ട് 800 KM വണ്ടി ഓടിക്കുക മാത്രമല്ല, അത് കഴുക്കി വൃത്തി ആകുകയും ചെയ്യും. "Thanks Pee Chettan"
aravi motta enikkistapettu.
ReplyDeleteningal eethu vazhiyaanu poyathu?