"ഡാ ഡാ എണീറ്റെ"
ഷിജ്ജന്റെ ശബ്ദം കേട്ടാണ് പീയുഷ് ഞെട്ടി എണീറ്റത്. സമയം അഞ്ചു മണി ആവുന്നതെ ഉള്ളു. കോഴിക്കോട് എ ആര്‍ റഹ്മാന്റെ പരിപാടി കാണാന്‍ വന്നതാ. ഇന്നലെ രാത്രിയാ എത്തിയത്, ഉറങ്ങിയപ്പോള്‍ ലേറ്റ് ആയി.
"എന്താടാ എന്ത് പറ്റി?" പീയുഷ് ചോദിച്ചു.
"അതെ എനിക്ക് ചെറിയ ഒരു വിശപ്പ്, നമുക്കു പുറത്തു പോയി വല്ലതും കഴിച്ചാല്ലോ?"
"രാവിലെ അഞ്ചു മണിക്കോ, നീ കിടന്നുറങ്ങാന്‍ നോക്ക്, കുറച്ചു കഴിയട്ടെ"
ഒരു അര മണികൂര്‍ കഴിഞ്ഞു ഷിജ്ജന്‍ വീണ്ടും വിളിച്ചു, "വാ പോവാം". ഇനിയും പോയില്ലെങ്കില്‍ ഇവന്‍ തന്നെ പിടിച്ചു തിന്നും എന്ന് തോന്നിയത് കൊണ്ടു പീയുഷ് എഴുനീറ്റു കൂടെ ചെന്നു.
താമസിക്കുന്ന ലോഡ്ജിന്റെ മുന്നിലെ തട്ട് കടയില്‍ നിന്നും രണ്ടു ഉപ്പുമാവും ചായയും കഴിച്ചു കഴിഞ്ഞു പീയുഷ് ചോദിച്ചു,
"ഇനി നമുക്കു കിടക്കാം അല്ലെ?"
ഷിജ്ജന്‍ ക്രുരമായി പീയുഷിനെ നോക്കി പറഞ്ഞു "ഉറങ്ങാന്‍ ഞാന്‍ 200 കിലോമീറ്റര്‍ സഞ്ചരിച്ചു ഇവിടെ വരണോ, എല്ലാ ഹോട്ടലും കയറാന്‍ പറ്റുമോ എന്ന് ടെന്‍ഷന്‍ അടിച്ചിരിക്കുംബോള അവന്റെ ഒരു ഉറക്കം"
"എവിടെയൊക്കെ കയറണം?"
ഷിജ്ജന്‍ പോക്കറ്റില്‍ നിന്നും ഒരു നീണ്ട കടലാസ്സ് പുറത്തെടുത്ത് വായിക്കാന്‍ തുടങ്ങി
"1. രാവിലെ കോയക്കന്റെ അവിടെ നിന്നും പുട്ടും ബോണ്ടയും"
"2. പതിനൊന്നു മണിക്ക് പാല്‍ സര്‍ബത്ത്, പരഗോനിന്റെ അടുത്തുള്ള കടയില്‍ നിന്ന്നും"
"3. ഒരു മണിക്ക് പരഗോനില്‍ നിന്നും ചോറും മീന്‍ കറിയും പിന്നെ കരി മീന്‍ പപ്പാസും, അയകൂര പൊള്ളിച്ചതും"
"4. മൂന്ന് മണിക്ക് ബോംബെ ഹോട്ടലില്‍ നിന്നും ഒരു മട്ടന്‍ ബിരിയാണിയും, ചിക്കന്‍ ഫ്രയും"
"5. അഞ്ചു മണിക്ക് സൈനുതന്റെ അവിടെ നിന്നും പലഹാരങ്ങള്‍, ചട്ടി പത്തിരി മറക്കണ്ട"
"6. ആറു മണിക്ക് Orange ഹോട്ടലില്‍ നിന്നും ഷവര്‍മയും കുഭൂസും"
"7. എട്ടു മണിക്ക് അല്‍ ബെക്കില്‍ നിന്നും സ്പെഷ്യല്‍ ശവൈ ചിക്കന്‍"
ഇത്രയും ആയപ്പോള്‍ പീയുഷ് ലിസ്റ്റില്‍ കയറി പിടിച്ചു പറഞ്ഞു, "ഡാ ആറു മണിക്കാ പ്രോഗ്രാം, മൂന്ന് മണിക്കെങ്കിലും അവിടെ എത്തണം"
"ഓ പിന്നെ നീ പോയാല്‍ മതി, ഡാ നമുക്കു തിരിച്ചു ചെന്നു പ്രോഗ്രാം കണ്ടു എന്ന് പറയാം, എ ആര്‍ റഹ്മാന്റെ പാടു നമ്മള്‍ എപ്പോഴും കേള്‍ക്കുന്നതല്ലേ,"
എന്ത് പറയാം എന്നറിയാതെ പീയുഷ് മിഴിച്ചു നിന്നു. പിന്നെ രണ്ടു പേരും കോയക്കന്റെ കടയിലേക്ക് നടന്നു.

E Shijaaante oru kaaryam!! Paavam Peeyush!!
ReplyDeleteEnte bhai I miss u all and all these stories!!