പാലേരി മാണിക്യം സിനിമ രഞ്ജിത് സിനിമ ആക്കാന്‍ പോകുന്നു എന്ന് ചിത്രഭൂമിയില്‍ കണ്ടപ്പോഴാണ് ഞാന്‍ "പാലേരി മാണിക്യം" എന്ന് ആദ്യം കേള്‍ക്കുന്നത്. അന്വേഷിച്ചപ്പോഴാണ് അത് മാതൃഭൂമി ആഴ്ച പതിപ്പില്‍ വന്ന ഒരു നോവല്‍ ആണെന്നും കെ പി രാജീവന്‍ ആണത് എഴുതിയതും എന്നറിഞ്ഞത്. "പാലേരി" എന്ന പേരു എന്റെ ഉള്ളില്‍ ഉടക്കി നിന്നു. അനിയന്‍ പറഞ്ഞു അവന്‍ അത് പകുതി വായിച്ചിട്ടുണ്ട് എന്ന്, അച്ഛന്‍ മുഴുവന്‍ വായിച്ചു കുഴപ്പമില്ലാത്ത നോവല്‍ ആണെന്നും.
മകള്‍ക്ക് ഒരു പുസ്തകം വാങ്ങിക്കാന്‍ പൈകോ ബുക്കില്‍ പോയപ്പോള്‍ ഞാന്‍ ഈ പുസ്തകത്തെ കുറിച്ചു അന്വേഷിച്ചു, ഞാന്‍ എന്തോ തെറി പറഞ്ഞതു പോലെയാണ് അവിടുത്തെ ആളുകള്‍ എന്നെ നോക്കിയത്.
ക്യാഷില്‍ ഇരുന്ന ആള്‍ പറഞ്ഞു "ഒരു പക്ഷെ ഡി സി യില്‍ കിട്ടുമായിരിക്കും"
"അതെവിടെയ" ഞാന്‍ ചോദിച്ചു.
"സരിത സവിത യുടെ ഓപ്പോസിറ്റ്"
ഞാന്‍ അങ്ങോട്ടേക്ക് പോയി, ഭാഗ്യം അവിടെ ഉള്ളവര്‍ പുസ്തകത്തെ കുറിച്ചു കേട്ടിട്ടുണ്ട്.
"ഇവിടെ ഇല്ല ഒരു പക്ഷെ കറന്റ് ബുക്സില്‍ ഉണ്ടാവും"
"അതെവിടെയ"
"കോണ്‍വെന്റ് ജംഗ്ഷനില്‍"
ഞാന്‍ കോണ്‍വെന്റ് ജംഗ്ഷനില്‍ എത്തി, അല്പം കഷ്ട്ട പെട്ട് കട കണ്ടു പിടിച്ചു. അവിടെ ഉണ്ടായിരുന്നു പക്ഷെ തീര്ന്നു പോയി.
"ഇനി ഇതു എവിടെ കിട്ടും?"
"ഒരു പക്ഷെ കോസ്മോ ബുക്സില്‍ കാണും, അവരാണ് ഇതു പബ്ലിഷ് ചെയ്തിരിക്കുന്നത്"
"അതെവിടെയ"
"പ്രസ് ക്ലബ്ബ് റോഡില്‍"
ഇത്രയും ആയപ്പോഴേക്കും എനിക്ക് ബുക്കില്‍ ഉള്ള താല്പരിയം കൂടി. "അവിടേക്ക് എങ്ങനെയാ പോവുക" ഞാന്‍ ചോദിച്ചു.
"ഇവിടെ നിന്നും നേരെ ഇടത്തോട്ടു പോവുക മൂനാമത് ജംഗ്ഷനില്‍ നിന്നും ഇടത്തോട്ടു"
ഞാന്‍ വീണ്ടും പുറപെട്ടു, ഒന്നു രണ്ടു മൂന്ന്, മൂനാമത്തെ ജംഗ്ഷനില്‍ എത്തി, എന്നെയും കാത്തു ഒരു പോലീസ് ജീപ്പ് അവിടെ നില്പുണ്ട്, എന്നെ കണ്ടതും മനോഹരമായ ഒരു ചിരി നല്കി പറഞ്ഞു,
"ഇതു one way ആണ്, ഫൈന്‍ അടക്കണം"
ബൈക്ക് നിര്ത്തി എസ് ഐ യുടെ അടുത്തേക്ക് നടന്നു, ഒരു ലേഡി എസ് ഐ ആണ്, നൂറു രൂപ ഫൈന്‍ അടച്ചു, ഞാന്‍ ചോദിച്ചു
"ഈ കോസ്മോ ബുക്സ് എവിടെയാ?"
"റോഡ് ഏതാണ്?"
"പ്രസ് ക്ലബ്ബ് റോഡ്"
"ഇവിടെ നിന്നും നേരെ പോയാല്‍ മതി" എന്ന് പറഞ്ഞു എസ് ഐ one way യിലേക്ക് വിരല്‍ ചൂണ്ടി
"ഇതു one way അല്ലെ ഞാന്‍ ചോദിച്ചു"
"കുഴപ്പംമില്ല ഇനി ആരെങ്കിലും പിടിച്ചാല്‍ ഈ ശീടു കാണിച്ചാല്‍ മതി" പണം അടച്ച രസീത് നീട്ടി കൊണ്ടു പറഞ്ഞു.
ഒടുവില്‍ ഞാന്‍ കോസ്മോ ബുക്സ് കണ്ടു പിടിച്ചു ബുക്ക് വാങ്ങി. എന്നിട്ട് ഭദ്രമായി വീട്ടില്‍ കൊണ്ടുപോയി വച്ചു. പിന്നീട് രണ്ടാഴ്ച്ച കഴിഞ്ഞാണ് ഞാന്‍ ആ പുസ്തകം തുറന്നു നോക്കിയത്.
വായിച്ചു തുടങ്ങിയപ്പോഴാണ് അത് ലഭിക്കാന്‍ ഞാന്‍ കഷ്ട്ടപെട്ടത് വെറുതെ ആയില്ല എന്ന് മനസിലായത്. അപൂര്‍വമായി മാത്രം മലയാളം നോവലുകളില്‍ കാണുന്ന ഒരു പ്രതെയ്കത അതില്‍ ഉണ്ടായിരുന്നു യദാര്‍ത്ഥ സ്ഥലങ്ങളും യദാര്‍ത്ഥ വ്യക്തികളും കഥാപാത്രങ്ങളോട് സംസാരിക്കുകയും കഥയില്‍ ഉടനീളം വിഹരിക്കുകയും ചെയ്യുന്നു. മുകുന്നന്റെ "കേശവന്റെ വിലാപങ്ങളിലും" എന്‍ എസ് മാധവന്റെ "ലണ്ടന്‍ ബത്തേരിയിലെ ലുതിനിയകളിലും" ഉള്ള പ്രതെയ്കത.
"പാലേരി" സത്യത്തില്‍ കൊയിലാണ്ടിയില്‍ നിന്നും വടകരയിലേക്ക് വരുന്നതിനിടയില്‍ പയ്യോളിയില്‍ നിന്നും ഉള്ളിലേക്ക് പോകുമ്പോള്‍ എത്തുന്ന ഒരു സ്ഥലം ആണ് , എന്റെ കുറച്ചു ബന്ധുക്കള്‍ അവിടെ താമസം ഉണ്ട്, അത് കൊണ്ടാണ് എനിക്ക് ആ സ്ഥലം പരിചിതമായി തോനിയത്.
ഏതാണ്ട് അമ്പതു വര്ഷം മുന്പ് പാലെരിയില്‍ നടന്ന ഒരു കൊലപാതകത്തിന്റെ കാരണം ഇപ്പോള്‍ അന്വേഷിക്കുന്നതാണ് കഥയുടെ ചുരുക്കം.
1957 മാര്‍ച്ച് 30 നു രാത്രി പാലെരിയില്‍ മാണിക്യം എന്ന പെണ്‍ കുട്ടി കൊല്ലപെടുന്നു, വിവാഹം കഴിഞ്ഞു പാലെരിയില്‍ എത്തിയ മാണിക്യം 11 ദിവസം മാത്രമാണ് അവിടെ ജീവിച്ചത്. കേസന്വേഷണത്തിന്റെ ഒടുവില്‍ കോടതി എല്ലാ പ്രതികളെയും വെറുതെ വിട്ടയച്ചു. ഒട്ടേറെ പ്രതെയ്കഥകള്‍ ഉള്ള ഒരു കേസ് ആയിരുന്നു അത്. സ്വതന്ത്ര കേരളത്തിലെ ആദ്യത്തെ കേസ്, ഒരു കമുനിസ്റ്റ് മന്ത്രി സഭയുടെ മുന്നില്‍ വരുന്ന ആദ്യത്തെ കൊല കേസ്, പാര്‍ടി ആദ്യമായി ഇടപെട്ട ഒരു കേസ് അങ്ങനെ പലതും.
പഴയ കേസ് രേഖകള്‍ പരിശോധിച്ചും ഇപ്പോള്‍ ജീവിചിരിക്കുന്നവരോട് സംസാരിച്ചും കേസ് വീണ്ടും ജീവിപിക്കുകയാണ്, ഇതു ആരെയും വിചാരണ ചെയ്യാന്‍ വേണ്ടി അല്ല, സത്യം കണ്ടെത്താന്‍ വേണ്ടി മാത്രം.
കേസന്വേഷണം പുരോഗമിക്കുമ്പോള്‍ എഴുത്ത് കാരന്‍ നമ്മളെ ശരിക്കും പാലെരിയില്‍ കൊണ്ടു ചെന്നെതിക്കുകയാണ്, ചില ഗട്ടങ്ങളില്‍ സത്യം ഏത് മിത്യ ഏത് എന്ന് തിരിച്ചറിയാം പറ്റാതെ വരുന്നു. സാക്ഷി മൊഴികളും രഹസ്യ റിപ്പോര്‍ട്ടുകളും പത്ര വാര്‍ത്തകളും ഫോറന്‍സിക് റിപ്പോര്‍ട്ടുകളും എല്ലാം നമ്മളെ ഒരു പ്രതേക ലോകത്തേക്ക് കൂടികൊണ്ട് പോവുന്നു.
ഒരു പക്ഷെ ഈ നോവല്‍ വായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സിനിമ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വേണ്ടി ഞാന്‍ ഇതിന്റെ കഥ കൂടുതല്‍ ആയി പറയുന്നില്ല. ചില്ല ശ്രദ്ധേയ മായ കഥാപാത്രങ്ങള്‍ "പോക്കന്‍, വേലായുധന്‍, സി പി, കുഞ്ഞി കണ്ണന്‍, ഹാജിയാര്‍, ചാമിയാര്‍, ചീരു, ഹംസ, കൊല്കാരന്‍, ഡ്രൈവര്‍ എന്നിവരാണ്.
ഈ നോവല്‍ സിനിമ ആകിയാല്‍ എങ്ങനെ ഉണ്ടാവും എന്ന് എനിക്കറിയില്ല പക്ഷെ തീര്ത്തു അത് ഒരു ശ്രമ കരമായ ജോലിയായിരിക്കും.
കാത്തിരിക്കുക്കാ...................................

Ethu vayikkan njan kurachu kastapettu.
ReplyDeleteBut I liked the film
ReplyDeleteithrayokke paranhitt .athcinema aakkiyappol onnu review
ReplyDelete