"ഡാ ഡാ എണീറ്റെ" ഷിജ്ജന്റെ ശബ്ദം കേട്ടാണ് പീയുഷ് ഞെട്ടി എണീറ്റത്. സമയം അഞ്ചു മണി ആവുന്നതെ ഉള്ളു. കോഴിക്കോട് എ ആര്‍ റഹ്മാന്റെ പരിപാടി കാണാന്‍ വന്നതാ. ഇന്നലെ രാത്രിയാ എത്തിയത്, ഉറങ്ങിയപ്പോള്‍ ലേറ്റ് ആയി. "എന്താടാ എന്ത് പറ്റി?" പീയുഷ് ചോദിച്ചു. "അതെ എനിക്ക് ചെറിയ ഒരു വിശപ്പ്, നമുക്കു പുറത്തു പോയി വല്ലതും കഴിച്ചാല്ലോ?" "രാവിലെ അഞ്ചു മണിക്കോ, നീ കിടന്നുറങ്ങാന്‍ നോക്ക്, കുറച്ചു കഴിയട്ടെ" ഒരു അര മണികൂര്‍ കഴിഞ്ഞു ഷിജ്ജന്‍ വീണ്ടും വിളിച്ചു, "വാ പോവാം". ഇനിയും പോയില്ലെങ്കില്‍ ഇവന്‍ തന്നെ പിടിച്ചു തിന്നും എന്ന് തോന്നിയത് കൊണ്ടു പീയുഷ് എഴുനീറ്റു കൂടെ ചെന്നു. താമസിക്കുന്ന ലോഡ്ജിന്റെ മുന്നിലെ തട്ട് കടയില്‍ നിന്നും രണ്ടു ഉപ്പുമാവും ചായയും കഴിച്ചു കഴിഞ്ഞു പീയുഷ് ചോദിച്ചു, "ഇനി നമുക്കു കിടക്കാം അല്ലെ?" ഷിജ്ജന്‍ ക്രുരമായി പീയുഷിനെ നോക്കി പറഞ്ഞു "ഉറങ്ങാന്‍ ഞാന്‍ 200 കിലോമീറ്റര്‍ സഞ്ചരിച്ചു ഇവിടെ വരണോ, എല്ലാ ഹോട്ടലും കയറാന്‍ പറ്റുമോ എന്ന് ടെന്‍ഷന്‍ അടിച്ചിരിക്കുംബോള അവന്റെ ഒരു ഉറക്കം" "എവിടെയൊക്കെ കയറണം?" ഷിജ്ജന്‍ പോക...