Skip to main content

പീ ചേട്ടാ പ്ലീസ് ഞാനൊന്നു പറയട്ടെ

ചായ കുടിച്ചു തിരിച്ചു വന്നപ്പോള്‍ രനീഷ്‌ പീ ചേട്ടനെ കാത്തു നില്പുണ്ടായിരുന്നു.

"ഞാന്‍ പീ ചേട്ടനെ നോക്കി നില്‍ക്കുകയായിരുന്നു" രനീഷ്‌ കസേരയില്‍ നിന്നും എഴുനേറ്റു പറഞ്ഞു.

"ഞാനും നിന്നെ നോക്കി നില്‍ക്കുകയായിരുന്നു, നീയല്ലേടാ പറഞ്ഞതു അവിടെ ഒബ്രോണ്‍ മാളില്‍ ജീന്‍സിന്‌ 50% ഓഫര്‍ ഉണ്ടെന്നു, കുറെ കാതറ കൂതറ ജീന്‍സ്‌ അല്ലാതെ അവിടെ ഒന്നും ഇല്ല" പീ ചേട്ടന്‍ രനീഷിനു നേരെ തട്ടി കയറി.

"ഞാന്‍ അതല്ല പറയാന്‍ വന്നത്" രനീഷ്‌ പറഞ്ഞു.

"നീയല്ലേടാ ആ Terminator II കൊള്ളാം എന്ന് പറഞ്ഞതു, മിണ്ടരുത് നീ" പീ ചേട്ടന്‍ വീണ്ടും ചൂടായി, എന്നിട്ട് എന്‍റെ നേരെ തിരിഞ്ഞു പറഞ്ഞു "എന്‍റെ ഭായി ഒരു തല്ലിപൊളി പടം"

"ഞാന്‍ ഒന്നു പറഞ്ഞോട്ടെ"

"നീ മിണ്ടരുത് മിണ്ടിയാല്‍ ഞാന്‍ തല്ലും, ഇന്നലെ ആ പഞ്ചാബി ധാബയിലെ മുര്‍ഗ് മസാല കൊള്ളാം എന്ന് പറഞ്ഞിട്ട് ഞാന്‍ പോയി കഴിച്ചു, അവന്മാരെയൊക്കെ വെടി വച്ചു കൊല്ലണം"

"എന്‍റെ പീ ചേട്ടാ ഞാന്‍ ഒന്നു പറഞ്ഞോട്ടെ, ബൈക്ക്"

"നീ മിണ്ടരുത് നിന്നെ ഞാന്‍ ബൈക്കില്‍ കൊണ്ടു പോകുന്ന പ്രശ്നമില്ല, അത് പറഞ്ഞപ്പഴാ ഓര്‍ത്തത്‌, ബജാജിന്റെ പുതിയ ഒരു ബൈക്ക് വരുന്നു, 18 bhp യ, ട്വിന്‍ പാര്ക്ക് plagum ഉഗ്രന്‍ പെര്‍ഫോര്‍മന്‍സ് ആണെന്ന പറഞ്ഞതു"

"പീ ചേട്ടാ ചെളിയില്‍"

"ആ ചെളിയുടെ കാര്യം പറഞ്ഞപ്പോഴാ, ഇന്നലെ ഇങ്ങോട്ട് വരുന്ന വഴിക്ക് അവിടെ പലരിവട്ടത് എന്തൊരു ചളിയ, ഇവന്‍ മാരൊക്കെ tax വാങ്ങുന്നു എന്നല്ലാതെ ഒരു പണിയും ചെയ്യുന്നില്ല"

ഇത്രയും ആയപ്പോള്‍ രനീഷ്‌ തിരിഞ്ഞു കമ്പ്യൂട്ടറില്‍ നോക്കി ഇരുന്നു, ഞാന്‍ പതുക്കെ അവനോടു ചോദിച്ചു,

"നീ എന്താ പറയാന്‍ വന്നത്"

"പീ ചേട്ടന്റെ ബൈക്ക് അവിടെ ചളിയില്‍ വീണു കിടക്കുന്നു എന്നാ"

ഞാന്‍ പതുക്കെ മെയില് എടുത്തു ഈ വിവരം പീ ചേട്ടനെ അറിയിച്ചു അതാവുമ്പോള്‍ തടുക്കാന്‍ പറ്റില്ലാലോ.

Comments

Post a Comment

Popular posts from this blog

സാം കുട്ടിയുടെ മുറി

ജോലി കിട്ടിയ കാലം മുതൽ സാമിന്റെ ആഗ്രഹം ആയിരുന്നു ഒറ്റക്കു ഒരു മുറിയിൽ താമസിക്കുക എന്നത്, പക്ഷെ ചിലവുകളും മൂന്നു കുറികളുടെ അടവും എല്ലാം കഴിയുമ്പോൾ ഒറ്റക് വാടക കൊടുക്കാൻ ഉള്ള തുക കയ്യിൽ കാണില്ല.  മൂന്നു മാസം കൂടി കഴിഞ്ഞാൽ കുറികൾ വട്ടം എത്തും, അപ്പോൾ എന്തായാലും മുറി എടുക്കണം. ഒറ്റക്കു താമസിക്കാൻ ഉള്ള ആഗ്രഹം തുടങ്ങിയത്, മുറിയിൽ ആദ്യം താമസിച്ചിരുന്ന എല്ലാവരും പോയതോടു കൂടിയാണ്, പുതിയ സഹ മുറിയന്മാർ ഒരു രീതിയിലും ഒത്തു പോവാൻ പറ്റാത്തവർ ആയിരുന്നു.  നാലു പേരും നാലു സ്വഭാവം, സുനിൽ ആണെങ്കിൽ മുഴുവൻ സമയം പഴവും തിന്നും  മിനറൽ വെള്ളം കുടിച്ചും  നടക്കും, അവൻ്റെ മിനറൽ വാട്ടർ കുപ്പികളും പഴത്തോലും കാരണം നടക്കാൻ പറ്റാതായി, റൂമിൽ ഉള്ള മുഴുവൻ സമയവും ലാപ്ടോപ്പിൽ നോക്കി എന്തോ കുത്തി കൊണ്ടിരിക്കും.  ലിനക്സ് അഡ്മിൻ ആണ് പോലും. ഷിജു ആണെങ്കിൽ മുറിയിൽ വന്നാൽ പിന്നെ എന്തൊക്കെയോ ചവച്ചു കൊണ്ടിരിക്കും, അതാണെങ്കിൽ ഒരു വലിയ ടിന്നിൽ തുപ്പി കൊണ്ടിരിക്കും, അതു കരി ഓയിൽ പോലെ ഇരിക്കുന്നു, അതു കളയാതെ റൂമിനു മൂലയിൽ ഇരിക്കുന്നു.  ടി വി യിൽ എവിടെയെങ്കിലും ഫുട് ബോൾ കളി ഉണ്ടെങ്കിൽ രാത...

മയിലാട്ടം - ഇപ്പോള്‍ താമസം കാട്ടില്‍

കലൂരില്‍ നിന്നും വീട് മാറി കമ്പനിയുടെ അടുത്തേക്ക് വന്നപ്പോള്‍ സത്യം പറഞ്ഞാല്‍ ആഫ്രിക്കയില്‍ നിന്നും ഊട്ടിയില്‍ എത്തിയ ഒരു സുഖം, ശാന്തമായ അന്തരീക്ഷം, നല്ല വായു, നല്ല വെള്ളം പിന്നെ തിരക്കില്ലാത്ത റോഡ്‌, ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടില്‍ വരാം  (സത്യത്തില്‍ ഇതാണ് പ്രധാനം). രാവിലെ ഉറക്കം തെളിഞ്ഞപ്പോള്‍ നേരം വയ്കിയിരുന്നു, ഏതാണ്ട് ഏഴു മണി, നോക്കിയപ്പോള്‍ തലേന്ന് വിരുന്നു വന്ന അളിയന്‍ താമസ സ്ഥലത്തേക്ക് പോവാന്‍ നില്‍ക്കുന്നു.പുള്ളി ഇവിടെ നിന്നും ഒരു പത്തു മിനിറ്റ് അകലെ ഉള്ള ഒരു കോളേജില്‍ ആണ് പഠിപ്പിക്കുന്നത്‌. ബൈകുമായി പുറത്തേക്കു പോയ പുള്ളി രണ്ടു മിനുട്ടിന്നുള്ളില്‍ ഉറക്കെ ഒരു മുട്ടന്‍ തെറിയും വിളിച്ചു കൊണ്ട് തിരിച്ചു വന്നു. ഇശ്വരാ ഇങ്ങേരുടെ പെങ്ങളെ കെട്ടിയിട്ടു ഞാന്‍ അപരധമോന്നും ചെയ്തില്ലലോ, നല്ലോണം തന്നെയാണ് നോക്കുന്നത് രണ്ടു കുട്ടികളും ഉണ്ട് പിന്നെ ഇതെന്തു പറ്റി.  പെട്ടെന്നന്നു വിളിച്ചിരുന്നത്‌ തെറി അല്ല എന്ന് മനസിലാക്കിയത്. "മയില്‍ മയില്‍ ദേ ഇവിടെ ഒരു മയില്‍" തൂണില്‍ ചാരി നിന്നു പല്ല് തേച്ചു കൊണ്ടിരുന്ന ഞാന്‍ അപ്പോഴാണ് പുറത്തേക്കു നോക്കിയത്.  ശരിയാണ് മുഴുത്ത ഒരു മ...

എന്നാലും എന്‍റെ കണാരേട്ടാ

വായനശാലയുടെ കോലായില്‍ ആകാശത്തോട്ടു നോക്കി തൂണും ചാരി കണാരേട്ടന്‍ ഇരിക്കുന്നത് കണ്ടപ്പോഴേ ഒരു പന്ധി  കേട് തോനിയതാ.  ഇന്ന് വല്ലതും നടക്കും.  ഏതാണ്ട് അമ്പതു വയസിനടുത്തു പ്രായം, ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്, തലയുടെ ഒരു സ്ക്രൂ എവിടെയോ നഷടപെട്ടു അതിനു ശേഷം ജോലിക്കൊന്നും പോവാറില്ല, ആര്‍ക്കും വേറെ ഒരു ഉപദ്രവവും ഇല്ല.  വീട്ടില്‍ കഴിഞ്ഞു കൂടാന്‍ അത്യാവശ്യം സ്വത്തുണ്ട് , ഇത്രയും ആയാല്‍ കണാരേട്ടന്‍ ആയി. പുള്ളിയെ കൊണ്ട് ഒരു ഉപദ്രവവും ഇല്ല എന്ന് പറയാന്‍ പറ്റില്ല ചിലതൊക്കെ ഉണ്ട്.  പുള്ളിയുടെ തലയില്‍ ഇടയ്ക്കു ഭയങ്കര ഐഡിയ ഉദിച്ചു വരും അത് മറ്റുള്ളവരോട് പറയും, പിന്നെ ചര്‍ച്ചയായി ബഹളമായി.  മിക്കവാറും അത് നടക്കുക വായനശാലയുടെ ഇറയത്തു വച്ചും.  ഇത്തരം ഐഡിയ ഉണ്ടാകുന്നതു "അന്തരീക്ഷത്തില്‍ ചെന്താമര, വേണ്ടുരുതിയില്‍ കുന്തിരിക്കം" (കഞാവ്) എഫ്ഫക്റ്റ്‌  കൊണ്ടാണെന്ന് നാട്ടില്‍ ഒരു സംസാരം ഉണ്ട്. ബെഞ്ചില്‍ ഇരുന്നു ചിത്ര ഭൂമിയില്‍ ഇറങ്ങാന്‍ പോവുന്ന സിനിമകളെ കുറിച്ച് വായിച്ചു കൊണ്ടിരുന്ന ഞാന്‍ പതുക്കെ തിരിഞ്ഞു നോക്കി, കണാരേട്ടന്‍ ഇപ്പോഴും മുകളിലേക്ക് നോക്കി ഇരിക്കുകയാണ്‌. ...