Skip to main content

പൂതന

"എന്ത് കാണാനാട ഇവിടെ ഇരിക്കുന്നത്"

അമ്മയുടെ ചോദ്യം കേട്ടാണ് ഞാന്‍ ഞെട്ടി തിരിഞ്ഞു നോക്കിയത്. എട്ടു വര്ഷം പഴക്കമുള്ള ടാപ്‌ recorder നന്നാക്കാനുള്ള ശ്രമമായിരുന്നു ഞാന്‍. ഇറയത്തു നിലത്തു പേപ്പര്‍ വിരിച്ചു അതില്‍ ടാപ്പ്‌ recorder അഴിച്ചിട്ടിരുന്നു ഞാന്‍ അതിലേക്കു നോക്കി ഇരിക്കുകയായിരുന്നു. പ്ലസ്‌ ടു കഴിഞ്ഞുള്ള ഒഴിവു കാലമാണ് പ്രതേകിച്ചു പണി ഒന്നും ഇല്ല. തേങ്ങ ഇടല്‍ കഴിഞ്ഞു, അടക്ക പറിക്കാന്‍ ആയിട്ടില്ല, കശുവണ്ടി പറിച്ചു കഴിഞ്ഞു, കരണ്ട് ബില്‍ അടച്ചു, റേഷന്‍ കടയില്‍ ഇന്നലെ പോയി വന്നു, അരി പൊടിച്ചു കൊണ്ടു വച്ചിട്ടുണ്ട്, പിന്നെ ഇതെന്തു പറ്റി. ഇനി ഇന്നലെ റേഷന്‍ വാങ്ങിച്ച വകയില്‍ പത്തു രൂപ വെട്ടിച്ചത് പിടിക്ക പെട്ടോ. അതോ കഴിഞ്ഞ ആഴ്ച വീട്ടില്‍ പറയാതെ സിനിമക്ക് പോയത് പിടിച്ചോ.

"ഞാന്‍ ഇതൊന്നു നന്നാക്കാന്‍ നോക്കുകയാ, എത്ര കാലമായി ഞാന്‍ ഒരു പുതിയ ടാപ്പ്‌ recorder വാങ്ങി തരാന്‍ പറയുന്നു" ഞാന്‍ ഭവ്യതയോടെ പറഞ്ഞു.

"ശരി ഞാന്‍ അച്ഛനോട് പറയാം, നീ ഇപ്പൊ അകത്തു പോയിരുന്നോ"

ഇത്രയും പറഞ്ഞു അമ്മ അകത്തേക്ക് പോയി. ഞാന്‍ പേപ്പര്‍ ചുരുട്ടി എടുത്തു പതുക്കെ എഴുനേറ്റു, അപ്പോഴാണ് റോഡില്‍ നോക്കിയത്, പൂതന ജാനു നടന്നു പോവുന്നു, അപ്പോള്‍ അതാണ് കാര്യം.

ജാനു നാട്ടില്‍ അറിയപെടുന്നത് പൂതന എന്നാണ്, കണ്ടാല്‍ മുപ്പത്തി അഞ്ചു വയസേ തോനിക്കുമായിരുന്നെകിലും, അവര്ക്കു അതിലും കൂടുതല്‍ പ്രായം ഉണ്ടായിരുന്നു, അവരുടെ ശരിക്കുള്ള പ്രായം ആര്ക്കും അറിയില്ലായിരുന്നു. ഭര്‍ത്താവും രണ്ടു കുട്ടികളുമായി കഴിഞ്ഞിരുന്ന അവര്ക്കു നാട്ടുകാരുമായി വലിയ അടുപ്പം ഉണ്ടായിരുന്നില്ല, അവരുടെ ഭര്ത്താവ് എന്താ ചെയുന്നത് എന്നും ആര്ക്കും അറിയില്ലായിരുന്നു. അതി രാവിലെ വീട്ടില്‍ നിന്നും പോവുന്ന അവരുടെ ഭര്ത്താവ് രാത്രി വയ്കി മാത്രമേ വീട്ടില്‍ തിരിച്ചു വരാറുള്ളൂ.

പകല്‍ മുറുക്കി ചുവപ്പിച്ച ചുണ്ടുമായി, പച്ച കരയുള്ള നേരിയതും മുണ്ടും ഉടുത്തു കയ്യില്‍ ഒരു ചെറിയ സഞ്ഞിയുമായി കടയില്‍ പോയി ജാനു തിരിച്ചു വരുമ്പോള്‍ റോഡിലെ ഇരു വശങ്ങളിലെയും വീടുകളില്‍ നോക്കും. കണ്ണെഴുതി പൊട്ടു കുത്തി, നെറ്റിയില്‍ സിന്ദുരമ് ഇട്ടു, മുടിയില്‍ മുല്ല പൂ വച്ചു പതുക്കെ നടക്കും, ഭുമിക്കു വേദന വരാതെയാണ് നടക്കുക്ക. ഈ സമയത്തു ഏതെങ്കിലും വീടിന്റെ കൊലയില്‍ ആണായി പിറന്ന ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ അയാളെ നോക്കി ചിരിക്കും. അവര്‍ വരുന്നു എന്നറിയുമ്പോള്‍ വീടുകളിലെ അമ്മമാര്‍ക്കും ഭാര്യ മാര്‍ക്കും നെഞ്ചില്‍ തീ കത്തുമായിരുന്നു. അവര്‍ ഓടി കൊലയില്‍ എത്തി മക്കളെയും, ഭര്‍ത്താക്കന്മാരെയും അകത്തേക്ക് ഓടിക്കും.

ജാനുവിന്റെ രൂപവും സ്ത്രികളോട് അവരോടുള്ള പെരുമാറ്റവുമാണ് അവര്ക്കു പൂതന എന്ന പേരു നല്കിയത്. പിന്നീട് ഒരു വര്‍ഷത്തിനു ശേഷം ജാനുവിന്റെ വീട്ടില്‍ നിന്നും വലിയ ഒരു നിലവിളി കേട്ടാണ് നാട് ഉണര്നത്, അവരുടെ ഭര്ത്താവ് അവരെ വെട്ടി കൊന്നതിനു ശേഷം, പോലീസില്‍ കീഴടങ്ങി. ശവം തിരിച്ചറിയാന്‍ പോലും പറ്റുമായിരുന്നില്ല. ജാനുവിന്റെ മക്കളെ അവരുടെ അമ്മ കൊണ്ടു പോയി എന്ന് പറയപെടുന്നു, അവരെ കുറിച്ചു ഇപ്പോള്‍ വിവരം ഒന്നും ഇല്ല, ഭര്ത്താവ് ഇപ്പോഴും കണ്ണ് ജയിലില്‍ ജീവപര്യന്തം അനുഭവിക്കുന്നു.

ചിലപ്പോഴൊക്കെ ജാനുവിനെ പോലെ അണിഞ്ഞൊരുങ്ങി നടക്കുന്ന സ്ത്രികളെ കാണുമ്പൊള്‍ ഞാന്‍ പൂതനയെ ഓര്‍ക്കും, പിന്നെ ഒരു ഞെട്ടലോലെ അവരുടെ മരണത്തിനു മുന്പുള്ള കരച്ചിലിന്റെ ശബ്ദവും.

Comments

  1. ഒന്നും പറയാതെ എല്ലാം പറഞ്ഞ ശൈലി കൊള്ളം..

    ReplyDelete

Post a Comment

Popular posts from this blog

മയിലാട്ടം - ഇപ്പോള്‍ താമസം കാട്ടില്‍

കലൂരില്‍ നിന്നും വീട് മാറി കമ്പനിയുടെ അടുത്തേക്ക് വന്നപ്പോള്‍ സത്യം പറഞ്ഞാല്‍ ആഫ്രിക്കയില്‍ നിന്നും ഊട്ടിയില്‍ എത്തിയ ഒരു സുഖം, ശാന്തമായ അന്തരീക്ഷം, നല്ല വായു, നല്ല വെള്ളം പിന്നെ തിരക്കില്ലാത്ത റോഡ്‌, ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടില്‍ വരാം  (സത്യത്തില്‍ ഇതാണ് പ്രധാനം). രാവിലെ ഉറക്കം തെളിഞ്ഞപ്പോള്‍ നേരം വയ്കിയിരുന്നു, ഏതാണ്ട് ഏഴു മണി, നോക്കിയപ്പോള്‍ തലേന്ന് വിരുന്നു വന്ന അളിയന്‍ താമസ സ്ഥലത്തേക്ക് പോവാന്‍ നില്‍ക്കുന്നു.പുള്ളി ഇവിടെ നിന്നും ഒരു പത്തു മിനിറ്റ് അകലെ ഉള്ള ഒരു കോളേജില്‍ ആണ് പഠിപ്പിക്കുന്നത്‌. ബൈകുമായി പുറത്തേക്കു പോയ പുള്ളി രണ്ടു മിനുട്ടിന്നുള്ളില്‍ ഉറക്കെ ഒരു മുട്ടന്‍ തെറിയും വിളിച്ചു കൊണ്ട് തിരിച്ചു വന്നു. ഇശ്വരാ ഇങ്ങേരുടെ പെങ്ങളെ കെട്ടിയിട്ടു ഞാന്‍ അപരധമോന്നും ചെയ്തില്ലലോ, നല്ലോണം തന്നെയാണ് നോക്കുന്നത് രണ്ടു കുട്ടികളും ഉണ്ട് പിന്നെ ഇതെന്തു പറ്റി.  പെട്ടെന്നന്നു വിളിച്ചിരുന്നത്‌ തെറി അല്ല എന്ന് മനസിലാക്കിയത്. "മയില്‍ മയില്‍ ദേ ഇവിടെ ഒരു മയില്‍" തൂണില്‍ ചാരി നിന്നു പല്ല് തേച്ചു കൊണ്ടിരുന്ന ഞാന്‍ അപ്പോഴാണ് പുറത്തേക്കു നോക്കിയത്.  ശരിയാണ് മുഴുത്ത ഒരു മ...

തിരുത്താനാവാത്ത ചില തെറ്റുകൾ

             മൂന്ന് ദിവസം അടുപ്പിച്ചു ലീവ് കിട്ടിയപ്പോൾ ഞാൻ പെട്ടിയും കിടക്കയും, പിന്നെ കുട്ടികളെയും കേട്ടിയവളെയും  കൂട്ടി നാട് പിടിച്ചു.  പിന്നെ സുഖ ജീവിധം, രാവിലെ എട്ടു മണിക്ക് ഉറക്കം തെളിയുക, പുട്ട് കടല കൂട്ടി കഴിക്കണോ അതോ വീട്ടിൽ തന്നെ ഉള്ള പഴം കൂട്ടി കഴിക്കണോ അതോ തമിഴ് നാട് സ്റ്റൈലിൽ മുട്ട വറുത്തതും പഞ്ചസാര യും കൂട്ടി കഴിക്കണോ ഇനി അതും വേണ്ട എങ്കിൽ നാടൻ രീതിയിൽ ചായ ഒഴിച്ച് കഴിക്കണോ  എന്ന കണ്‍ഫ്യൂഷൻ അടിച്ചു ഇരിക്കുക,             "വേണമെങ്കിൽ കഴിച്ചിട്ട് എഴുനേറ്റു പോടാ" എന്ന ഫൈനൽ വാണിംഗ് മിസിസ് മാധവന്റെ അടുത്ത് നിന്നും കിട്ടുമ്പോൾ എല്ലാം കൂടി ചേർത്ത് അടിച്ചു അതിന്റെ മുകളിൽ ഒരു സ്റ്റൈലൻ പാൽ ചായയും കുടിച്ചു എഴുനേറ്റു പോവും             പിന്നെ കേബിളിൽ തമിഴ് ചാനലുകളായ "ആദിത്യ" "ചിരിപ്പോളി" തുടങ്ങിയ ചാനൽ കണ്ടു വെറുതെ ഇരിന്നു ചിരിക്കുക, ഇനിയും ചിരിച്ചാൽ എനിക്ക് വട്ടാണ് എന്ന് വീട്ടുകാർ കരുതും എന്...

ഒരേ ഒരു പിഴ

നെറ്റിയില്‍ നിന്നും ഒലിച്ചിറങ്ങിയ ചോര എന്റെ വായില്‍ ഉപ്പു രസം സൃഷ്ടിച്ചു, തുപ്പലും വിയര്‍പ്പും കൂടി ചേര്‍ന്ന ചവര്‍പ്പ് കലര്‍ന്ന ഉപ്പു രസം ഞാന്‍ തുപ്പി കളയാന്‍ ശ്രമിച്ചു.  തോളിലെ ഒരു എല്ല് പൊട്ടിയിട്ടുണ്ട്, ഒരു കാലിന്റെ തുടയെല്ല് ചതഞ്ഞിട്ടുണ്ട്, നട്ടെല്ലില്‍ കൂടി ഒരു തരിപ്പ് മുകളിലേക്ക് പാഞ്ഞു പോയി.  ഒരു മരത്തില്‍ ചാരി ഞാന്‍ ഇരിക്കുകയാണ്, ശരിരം ഒരിഞ്ചു പോലും അനക്കാന്‍ വയ്യാ. കൂട്ടിനു സാമിന്റെ ചേതനയറ്റ ശരിരം മാത്രം മൂന്ന് മാസം മുന്‍പ് ഒരു ശനിയാഴ്ച വയ്കുന്നേരം ആണ് സാം അവന്റെ പദ്ധതി എന്നോട് പറഞ്ഞത്.  ഒരു ബീറിനും രണ്ടു പെഗിനും ശേഷം, തലയ്ക്കു മുകളില്‍ കറങ്ങുന്ന ഫാനിന്റെ കാറ്റില്‍ മനസ് പതുക്കെ ആടി കൊണ്ടിരിക്കുകയായിരുന്നു.  സാം എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു  പക്ഷെ ഞാന്‍ അതൊന്നും ശ്രദ്ധിച്ചില്ല, അടുത്ത ടാബിളില്‍ ഇരുന്നു കുടിച്ചു കൊണ്ടിരുന്ന ഒരു അറുപതു വയസുകരനെയാണ് ഞാന്‍ നോക്കിയിരുന്നത്. "ഡാ നീ അപ്പോള്‍ എന്ത് പറയുന്നു?" എന്ന ചോദ്യത്തോട് കൂടി സാം എന്റെ കാലില്‍ തട്ടി. "എന്തിനെ കുറിച്ച്?" ഞാന്‍ ചോദിച്ചു "അപ്പോള്‍ നീ ഒന്നും കേട്ടില്ലേ?, ഡാ കാശു അടിച്ചു മാറ്റുന്നത...