Skip to main content

ഉഹാപോഹങ്ങള്‍

കമ്പനിയുടെ അടുത്ത് പുതുതായി പണിയാന്‍ പോകുന്ന കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം നടക്കുകയാണ്, ദൂരെ ചായകടയില്‍ നിന്നു കൊണ്ടു ഞാന്‍ ചോദിച്ചു.

"അവിടെ എന്താ വരാന്‍ പോകുന്നത് ചേട്ടാ",

"ഓ അതോ, അത് വിപ്രോയുടെ കാര്‍ പാര്‍ക്കിംഗ് ഉണ്ടാക്കുകയ"

"ഇത്ര വലിയ കാര്‍ പാര്‍ക്കിംഗ് ഏരിയ യോ?"

"അവര്ക്കു ഇഷ്ടം പോലെ കാശുണ്ട് പിന്നെ എന്താ ചെയ്യാന്‍ പറ്റാത്തെ"

ദിവസങ്ങള്‍ കടന്നു പോയി, കെട്ടിടം പണി തകൃതിയായി നടക്കുന്നു, എല്ലാ ദിവസവും ഞങ്ങള്‍ അത് കാണുന്നുടായിരുന്നു. ആ കെട്ടിടം വൃത്താകൃതിയില്‍ പൊങ്ങി വന്നു.

"ചേട്ടാ ഇതു കാര്‍ പാര്‍ക്കിംഗ് തന്നെയാണൊ?"

"അല്ല അത് അവരുടെ കാന്റീന്‍ ആണ്"

"അഞ്ചു നിലയുള്ള കാന്ടീണോ?"

"അവരൊക്കെ വലിയ വലിയ ആളുകളല്ലേ"

ദിവസങ്ങള്‍ കടന്നു പോയി. കെട്ടിടത്തിന്‍റെ പുറത്തെ പണി എല്ലാം കഴിഞ്ഞു, ചുറ്റും ഗ്ലാസ്‌ വെക്കാന്‍ തുടങ്ങി.

"ചേട്ടാ ഇതു കാന്റീന്‍ തന്നെ ആണോ?"

അഞ്ചു നിലകളുള്ള വലിയ കെട്ടിടത്തില്‍ നോക്കി ഞാന്‍ ചോദിച്ചു.

"അല്ല അത് വിപ്രോയുടെ ഗസ്റ്റ് വന്നാല്‍ താമസിക്കാനുള്ള സ്ഥലമാണ്‌"

"ഇത്ര വലിയ ഗസ്റ്റ് ഹൌസോ?"

"അവര്‍ക്കൊക്കെ എന്തും ആകാമല്ലോ? ഇപ്പോള്‍ അവിടെ ഉള്ള ഗസ്റ്റ് താമസിക്കുന്നത് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ആണ്, ഇതാകുമ്പോള്‍ അവര്ക്കും ലാഭമല്ലേ"

ദിവസങ്ങള്‍ വീണ്ടും കഴിഞ്ഞു പോയി, കെട്ടിടത്തിന്‍റെ പണി ഏതാണ്ട് തീരാറായി.

"അല്ല ചേട്ടാ ഇത്ര വലിയ കെട്ടിടത്തില്‍ താമസിക്കാന്‍ മാത്രം ആളുകള്‍ ഇവിടെ വരുമോ?"

"അതിന് ഇതു താമസിക്കാനുള്ള സ്ഥലമല്ല"

"പിന്നെ?"

"ഇതവരുടെ ട്രെയിനിംഗ് സെന്‍റെര്‍ ആണ്"

എന്റെ ക്ഷമ നശിച്ചു, "എന്റെ ചേട്ടാ ചേട്ടന് ഈ വിവരങ്ങള്‍ ഒക്കെ എങ്ങനെ കിട്ടുന്നു?"

ഒരു ഗൂഡ മന്ദസ്മിതത്തോടെ ചേട്ടന്‍ പറഞ്ഞു.

"
അത് ഞാന്‍ ഊഹിച്ചതാ"

കെട്ടിടത്തിന്‍റെ പണി കഴിഞ്ഞു ഉത്ഘാടനവും കഴിഞ്ഞു. അത് വിപ്രോയുടെ development സെന്‍റെര്‍ ആണ്.

ഞങ്ങളുടെ കമ്പനിയുടെ കോറിഡോറില്‍ ഉണ്ടായിരുന്ന മേല്‍കൂര കഴിഞ്ഞ കാറ്റിലും മഴയിലും തകര്ന്നു, കുറെ ദിവസങ്ങള്‍ കഴിഞ്ഞിട്ടും അത് നന്നാക്കിയിട്ടില്ല.

"ഇവര്‍ എന്താ ഇതു നന്നക്കാത്തത്?"

ചേട്ടന്‍ പറഞ്ഞു

"ആ മെറ്റീരിയല്‍ australiyayil നിന്നും വരണം, അതിന് സ്ക്രൂ ഇല്ല, തമ്മില്‍ ജോയിന്‍ ചെയ്തു വക്കണം"

ഞാന്‍ ഒരു നിമിഷം മുകളില്‍ നിനും താഴേക്ക്‌ വീഴുന്ന മഴ തുള്ളിയില്‍ നോക്കി, പിന്നെ ചായ കുടിക്കാന്‍ നടന്നു നീങ്ങി.

Comments

Popular posts from this blog

സാം കുട്ടിയുടെ മുറി

ജോലി കിട്ടിയ കാലം മുതൽ സാമിന്റെ ആഗ്രഹം ആയിരുന്നു ഒറ്റക്കു ഒരു മുറിയിൽ താമസിക്കുക എന്നത്, പക്ഷെ ചിലവുകളും മൂന്നു കുറികളുടെ അടവും എല്ലാം കഴിയുമ്പോൾ ഒറ്റക് വാടക കൊടുക്കാൻ ഉള്ള തുക കയ്യിൽ കാണില്ല.  മൂന്നു മാസം കൂടി കഴിഞ്ഞാൽ കുറികൾ വട്ടം എത്തും, അപ്പോൾ എന്തായാലും മുറി എടുക്കണം. ഒറ്റക്കു താമസിക്കാൻ ഉള്ള ആഗ്രഹം തുടങ്ങിയത്, മുറിയിൽ ആദ്യം താമസിച്ചിരുന്ന എല്ലാവരും പോയതോടു കൂടിയാണ്, പുതിയ സഹ മുറിയന്മാർ ഒരു രീതിയിലും ഒത്തു പോവാൻ പറ്റാത്തവർ ആയിരുന്നു.  നാലു പേരും നാലു സ്വഭാവം, സുനിൽ ആണെങ്കിൽ മുഴുവൻ സമയം പഴവും തിന്നും  മിനറൽ വെള്ളം കുടിച്ചും  നടക്കും, അവൻ്റെ മിനറൽ വാട്ടർ കുപ്പികളും പഴത്തോലും കാരണം നടക്കാൻ പറ്റാതായി, റൂമിൽ ഉള്ള മുഴുവൻ സമയവും ലാപ്ടോപ്പിൽ നോക്കി എന്തോ കുത്തി കൊണ്ടിരിക്കും.  ലിനക്സ് അഡ്മിൻ ആണ് പോലും. ഷിജു ആണെങ്കിൽ മുറിയിൽ വന്നാൽ പിന്നെ എന്തൊക്കെയോ ചവച്ചു കൊണ്ടിരിക്കും, അതാണെങ്കിൽ ഒരു വലിയ ടിന്നിൽ തുപ്പി കൊണ്ടിരിക്കും, അതു കരി ഓയിൽ പോലെ ഇരിക്കുന്നു, അതു കളയാതെ റൂമിനു മൂലയിൽ ഇരിക്കുന്നു.  ടി വി യിൽ എവിടെയെങ്കിലും ഫുട് ബോൾ കളി ഉണ്ടെങ്കിൽ രാത...

മയിലാട്ടം - ഇപ്പോള്‍ താമസം കാട്ടില്‍

കലൂരില്‍ നിന്നും വീട് മാറി കമ്പനിയുടെ അടുത്തേക്ക് വന്നപ്പോള്‍ സത്യം പറഞ്ഞാല്‍ ആഫ്രിക്കയില്‍ നിന്നും ഊട്ടിയില്‍ എത്തിയ ഒരു സുഖം, ശാന്തമായ അന്തരീക്ഷം, നല്ല വായു, നല്ല വെള്ളം പിന്നെ തിരക്കില്ലാത്ത റോഡ്‌, ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടില്‍ വരാം  (സത്യത്തില്‍ ഇതാണ് പ്രധാനം). രാവിലെ ഉറക്കം തെളിഞ്ഞപ്പോള്‍ നേരം വയ്കിയിരുന്നു, ഏതാണ്ട് ഏഴു മണി, നോക്കിയപ്പോള്‍ തലേന്ന് വിരുന്നു വന്ന അളിയന്‍ താമസ സ്ഥലത്തേക്ക് പോവാന്‍ നില്‍ക്കുന്നു.പുള്ളി ഇവിടെ നിന്നും ഒരു പത്തു മിനിറ്റ് അകലെ ഉള്ള ഒരു കോളേജില്‍ ആണ് പഠിപ്പിക്കുന്നത്‌. ബൈകുമായി പുറത്തേക്കു പോയ പുള്ളി രണ്ടു മിനുട്ടിന്നുള്ളില്‍ ഉറക്കെ ഒരു മുട്ടന്‍ തെറിയും വിളിച്ചു കൊണ്ട് തിരിച്ചു വന്നു. ഇശ്വരാ ഇങ്ങേരുടെ പെങ്ങളെ കെട്ടിയിട്ടു ഞാന്‍ അപരധമോന്നും ചെയ്തില്ലലോ, നല്ലോണം തന്നെയാണ് നോക്കുന്നത് രണ്ടു കുട്ടികളും ഉണ്ട് പിന്നെ ഇതെന്തു പറ്റി.  പെട്ടെന്നന്നു വിളിച്ചിരുന്നത്‌ തെറി അല്ല എന്ന് മനസിലാക്കിയത്. "മയില്‍ മയില്‍ ദേ ഇവിടെ ഒരു മയില്‍" തൂണില്‍ ചാരി നിന്നു പല്ല് തേച്ചു കൊണ്ടിരുന്ന ഞാന്‍ അപ്പോഴാണ് പുറത്തേക്കു നോക്കിയത്.  ശരിയാണ് മുഴുത്ത ഒരു മ...

എന്നാലും എന്‍റെ കണാരേട്ടാ

വായനശാലയുടെ കോലായില്‍ ആകാശത്തോട്ടു നോക്കി തൂണും ചാരി കണാരേട്ടന്‍ ഇരിക്കുന്നത് കണ്ടപ്പോഴേ ഒരു പന്ധി  കേട് തോനിയതാ.  ഇന്ന് വല്ലതും നടക്കും.  ഏതാണ്ട് അമ്പതു വയസിനടുത്തു പ്രായം, ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്, തലയുടെ ഒരു സ്ക്രൂ എവിടെയോ നഷടപെട്ടു അതിനു ശേഷം ജോലിക്കൊന്നും പോവാറില്ല, ആര്‍ക്കും വേറെ ഒരു ഉപദ്രവവും ഇല്ല.  വീട്ടില്‍ കഴിഞ്ഞു കൂടാന്‍ അത്യാവശ്യം സ്വത്തുണ്ട് , ഇത്രയും ആയാല്‍ കണാരേട്ടന്‍ ആയി. പുള്ളിയെ കൊണ്ട് ഒരു ഉപദ്രവവും ഇല്ല എന്ന് പറയാന്‍ പറ്റില്ല ചിലതൊക്കെ ഉണ്ട്.  പുള്ളിയുടെ തലയില്‍ ഇടയ്ക്കു ഭയങ്കര ഐഡിയ ഉദിച്ചു വരും അത് മറ്റുള്ളവരോട് പറയും, പിന്നെ ചര്‍ച്ചയായി ബഹളമായി.  മിക്കവാറും അത് നടക്കുക വായനശാലയുടെ ഇറയത്തു വച്ചും.  ഇത്തരം ഐഡിയ ഉണ്ടാകുന്നതു "അന്തരീക്ഷത്തില്‍ ചെന്താമര, വേണ്ടുരുതിയില്‍ കുന്തിരിക്കം" (കഞാവ്) എഫ്ഫക്റ്റ്‌  കൊണ്ടാണെന്ന് നാട്ടില്‍ ഒരു സംസാരം ഉണ്ട്. ബെഞ്ചില്‍ ഇരുന്നു ചിത്ര ഭൂമിയില്‍ ഇറങ്ങാന്‍ പോവുന്ന സിനിമകളെ കുറിച്ച് വായിച്ചു കൊണ്ടിരുന്ന ഞാന്‍ പതുക്കെ തിരിഞ്ഞു നോക്കി, കണാരേട്ടന്‍ ഇപ്പോഴും മുകളിലേക്ക് നോക്കി ഇരിക്കുകയാണ്‌. ...