Skip to main content

സിഗ്നല്‍

രാവിലെ തന്നെ ഫോണ്‍ ബെല്‍ അടിക്കുന്നത് കേട്ടാണ് ഉറക്കം ഉണര്‍ന്നത്. ശനിയാഴ്ച ആയതു കൊണ്ടു കുറച്ചു കൂടുതല്‍ സമയം ഉറങ്ങാം എന്ന് കരുതിയിരുന്നു. ഇതാരാ ഇത്ര രാവിലെ. ഞാന്‍ ഫോണ്‍ എടുത്തു നോക്കി, ജെരിനാണ്, ഇവനെന്താ രാവിലെ എന്ന് കരുതി ഞാന്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തു.

"ഡാ നമ്മുടെ അരവി ആശുപത്രിയില"

എന്‍റെ ഉറക്കം പോയി, ഞാന്‍ എഴുനേറ്റു ഇരുന്നു കൊണ്ടു ചോദിച്ചു "എന്ത് പറ്റി?"

"കൃത്യമായി അറിയില്ല, വാഹന അപകടം ആണെന്ന് പറഞ്ഞു"

" ഏത് ആശുപത്രിയില്‍ ?"

"സണ്‍ രൈസില്‍, ഞാന്‍ അങ്ങോട്ട് പോവുകയാ നീ വാ" ജെറിന്‍ ഫോണ്‍ കട്ട് ചെയ്തു.

ഞാന്‍ പെട്ടെന്ന് റെഡി ആയി ബൈക്ക് എടുത്തു ഹോസ്പിറ്റലില്‍ പുറപ്പെട്ടു. റിസപ്ഷനില്‍ തന്നെ ജെറിന്‍ നില്പുണ്ടായിരുന്നു.

"പേടിക്കാന്‍ ഒന്നും ഇല്ല, നെറ്റിയില്‍ ഒരു ചെറിയ മുറിവുണ്ട്,"

"എങ്ങനെയാ അപകടം ഉണ്ടായതു?" ഞാന്‍ ചോദിച്ചു.

"അവന്‍ രാവിലെ ഡ്രൈവിംഗ് പഠിക്കാന്‍ പോയതാ, പിന്നെ എന്തുണ്ടായി എന്ന് അറിയില്ല, വാ നമു‌ക്ക് പോയി ചോദിക്കാം"

ഞങ്ങള്‍ രണ്ടു പേരും അരവിയുടെ അടുത്തേക്ക് നടന്നു. നെറ്റിയില്‍ ഒരു ചെറിയ ബാന്‍ഡ് ഇട്ടിടുണ്ട്, ഞാന്‍ ഇപ്പൊ ചവുമേ എന്ന ഭാവത്തോടെ അരവി ഒരു കട്ടിലില്‍ ഇരിക്കുന്നു.

"എന്ത് പറ്റിയെടാ", ഞാന്‍ ചോദിച്ചു.

നിറ കണ്ണുകളോടെ എന്നെ നോക്കി അരവി പറഞ്ഞു.

"എന്‍റെ ഭായി ഇവിടെ കാര്യങ്ങള്‍ ഒന്നും ശരിയല്ല, ഞാന്‍ രാവിലെ ഡ്രൈവിംഗ് പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു, റോഡില്‍ ആരും ഇല്ല, മാസ്റ്റര്‍ തൊട്ടടുത്ത സീറ്റില്‍ ഇരിപ്പുണ്ട്, ആ സീ പോര്‍ട്ട്‌ എയര്‍ പോര്‍ട്ട്‌ റോഡില്‍, ഒരു രണ്ടു കിലോമീറ്റര്‍ പോയപ്പോള്‍, ഒപ്പോസൈറ്റില്‍ ഒരു ലോറി വന്നു "

"റോങ്ങ്‌ സൈഡില്‍ അന്നോട?" ജെറിന്‍ ഇടയില്‍ കയറി ചോദിച്ചു

"അല്ലെന്നേ ഞങ്ങള്‍ രണ്ടു പേരും കറക്റ്റ് സൈഡില്‍ തന്നെയാ വന്നു കൊണ്ടിരുന്നത്, പെട്ടെന്ന് ഒരു കാറ് കാരന്‍ ലോറി ഓവര്‍ ടേക്ക് ചെയ്തു കടന്നു വന്നു, ഞാന്‍ അവനെ കുറച്ചു ദൂരത്തു നിന്നും കണ്ടു, പക്ഷെ ഞാന്‍ സ്പീഡ് കുറച്ചില്ല, എന്തിന് കുറയ്ക്കണം ഞാന്‍ കറക്റ്റ് സൈഡില്‍ അല്ലെ വരുന്നതു, ഉടനെ അവന്‍ കയറി വരാന്‍ പോവുകയാ എന്ന് കാണിക്കാന്‍ ഹെഡ് ലൈറ്റ് ഇട്ടു കാണിച്ചു, ഞാന്‍ ഉടനെ കയറണ്ട എന്ന് കാണിക്കാന്‍ വയിപര്‍ ഇട്ടു കാണിച്ചു"

ഒരു നിമിഷം ഞാനും ജെരിനും തമ്മില്‍ നോക്കി, വയ്പേര്‍ ഇട്ടു കാണിക്കുകയോ?

"എടാ വയിപേര്‍ ഇട്ടു കാണിച്ചാല്‍ എന്താ അര്‍ഥം?"

അരവി രണ്ടു കയ്യും വയ്പേര്‍ പോലെ വായുവില്‍ ഉയര്ത്തി അട്ടി കൊണ്ടു പറഞ്ഞു

"കയറല്ലേ കയറല്ലേ എന്ന്"

ഇതു കേട്ടതും ജെറിന്‍ അരവിയെ വിളിച്ച തെറികള്‍ എന്‍റെ പൊട്ടിച്ചിരിയില്‍ മുങ്ങി പോയി.

Comments

  1. മാസ്റ്റർ എനിക്ക് പഠിപ്പിച്ചു തന്നത് പെണ്ണുങ്ങളെ കണുമ്പോൾ മാത്രം വയ്പേർ ഓണ് ചെയ്യനാണ്. അതിനറ്ത്ഥം ടാറ്റാ എന്നാണ്.
    റ്റെസ്റ്റിന് പോയപ്പോള് RTO ചോദിച്ച ചോദ്യം എത്ര പെഗ് വരെ അടിച്ചിട്ട് വണ്ടിയോടിക്കാം? ഞാന് കൂടിപ്പോവേണ്ട് എന്ന് വിചാരിച്ചിട്ട് ഒരു പെഗ് എന്ന് മാത്രം പറഞ്ഞു.

    ReplyDelete
  2. മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന ചിത്രത്തിലെ ശ്രീനിവാസനെ ഓര്‍മ്മ വരുന്നു...........:)

    ReplyDelete
  3. ny way... this made me laugh a lot.. :) a srinivasan jock...

    ReplyDelete
  4. Ennathe oru sambhava katha - Jerin drive cheyyunu, Paarakalum chiriyumayi car il aake bahalam.Kakkanad community hall ethiyatheyullu oru cheriya block,manasil aarodo ullla deshyam theerkunathupole aduthuninna bike kaarane noki araviyude comment 'enthada evideyanoda driving padikunathu'. Pinne kure neratheku oru koota chiri... :))

    ReplyDelete

Post a Comment

Popular posts from this blog

തിരുത്താനാവാത്ത ചില തെറ്റുകൾ

             മൂന്ന് ദിവസം അടുപ്പിച്ചു ലീവ് കിട്ടിയപ്പോൾ ഞാൻ പെട്ടിയും കിടക്കയും, പിന്നെ കുട്ടികളെയും കേട്ടിയവളെയും  കൂട്ടി നാട് പിടിച്ചു.  പിന്നെ സുഖ ജീവിധം, രാവിലെ എട്ടു മണിക്ക് ഉറക്കം തെളിയുക, പുട്ട് കടല കൂട്ടി കഴിക്കണോ അതോ വീട്ടിൽ തന്നെ ഉള്ള പഴം കൂട്ടി കഴിക്കണോ അതോ തമിഴ് നാട് സ്റ്റൈലിൽ മുട്ട വറുത്തതും പഞ്ചസാര യും കൂട്ടി കഴിക്കണോ ഇനി അതും വേണ്ട എങ്കിൽ നാടൻ രീതിയിൽ ചായ ഒഴിച്ച് കഴിക്കണോ  എന്ന കണ്‍ഫ്യൂഷൻ അടിച്ചു ഇരിക്കുക,             "വേണമെങ്കിൽ കഴിച്ചിട്ട് എഴുനേറ്റു പോടാ" എന്ന ഫൈനൽ വാണിംഗ് മിസിസ് മാധവന്റെ അടുത്ത് നിന്നും കിട്ടുമ്പോൾ എല്ലാം കൂടി ചേർത്ത് അടിച്ചു അതിന്റെ മുകളിൽ ഒരു സ്റ്റൈലൻ പാൽ ചായയും കുടിച്ചു എഴുനേറ്റു പോവും             പിന്നെ കേബിളിൽ തമിഴ് ചാനലുകളായ "ആദിത്യ" "ചിരിപ്പോളി" തുടങ്ങിയ ചാനൽ കണ്ടു വെറുതെ ഇരിന്നു ചിരിക്കുക, ഇനിയും ചിരിച്ചാൽ എനിക്ക് വട്ടാണ് എന്ന് വീട്ടുകാർ കരുതും എന്...

കങ്കയത്തെ വീഞ്ഞ് കുപ്പികൾ

ഇരുപത്തി ഒന്ന് വർഷം മുൻപത്തെ  എം സി എ കാലം, പതിവ് ജീവിത രീതിയിൽ മാറ്റം ഇല്ലാതെ തുടരുന്നു .  രാവിലെ എഴുന്നേൽക്കുക അക്ക മെസ്സിൽ നിന്നും ഇഡലിയോ , ദോശയോ , പൊടി പുട്ടോ കഴിക്കുക കോളേജിൽ പോവുക വെറുതെ ഇരിക്കുക (നാലാമത്തെ സെമസ്റ്റർ ആയപ്പോൾ മുതൽ പഠിപ്പിക്കൽ അവസാനിപ്പിച്ചിരുന്നു ).  ഉച്ച വരെയേ ക്ലാസ് ഉള്ളു അത് കൊണ്ട് തിരിച്ചു വരിക അൻപ് ദേവിയിൽ (കങ്കയത്തെ ഒരു ഹോട്ടൽ) നിന്നും ഭക്ഷണം കഴിക്കുക ലോഡ്ജിൽ വന്നു കിടന്നുറങ്ങി വൈകീട്ട് എഴുന്നേൽക്കുക ചായ കുടിക്കുക , രാത്രി വീണ്ടും അൻപ് ദേവിയിൽ നിന്നും ഭക്ഷണം കഴിക്കുക ലോഡ്ജിൽ പുലർച്ച വരെ കത്തി വച്ച് ഇരിക്കുക ഉറങ്ങുക . ചില ദിവസങ്ങളിൽ ചീട്ടു കളി ഉണ്ടാവും , എനിക്ക് അത് അറിയാത്തതു കൊണ്ട് ആരുടെയെങ്കിലും പുറകിൽ ഇരുന്നു അയാളുടെ ചീട്ടിൽ നോക്കി കൊണ്ട് സംശയം ചോദിച്ചിരിക്കും .  മിക്കവാറും ശാലുവിന്റെ ആയിരിക്കും . “ഈ പൂക്കൾ പോലെ ഉള്ളത് ക്ലാവർ ആണോ , കിംഗ് ആണോ ക്വീൻ ആണോ വലുത് , ഈ ജോക്കറുകൾക്കു വേറെ വേറെ ചിഹ്നം ഉണ്ടോ “ തുടങ്ങിയ സ്ഥിരം ചോദ്യങ്ങൾ ആണ് മിക്കപ്പോഴും , എത്ര തവണ ചോദിച്ചാലും ഷാലു ക്ഷമയോടെ “എടാ മോനെ അത് ക്ലാവർ ആണ്, ഇത് സ്പേഡ് ആണ് , ക്...

പോറ്റിയുടെ കണക്കു പുസ്തകം

"ഡാ നീ എനിക്ക് കുറച്ചു കാശു തരാനുണ്ടല്ലോ?" റൂമിന്റെ വാതില്‍ ചാരി നിന്നു കൊണ്ടു പോറ്റി പറഞ്ഞു, ഒരു കയ്‌ കൊണ്ടു നെഞ്ഞിനു കുറുകെ ഉള്ള പൂണൂല്‍ വലിച്ചും മറ്റേ കയ്യുകൊണ്ട് ശുപ്പാണ്ടി തല തടവിയും കൊണ്ടു നിന്നു. നോട്ടം ചുവരില്‍ ഒട്ടിച്ചു വച്ചിരിക്കുന്ന ടൈറ്റാനിക് പോസ്റെരിലാണ്, "ഏതു കാശു, ഞാന്‍ നിന്നോട് കടം ഒന്നും വാങ്ങിയില്ലാലോ?" ഞാന്‍ പറഞ്ഞു, ഇവനോട് ഞാന്‍ എപ്പോഴാ കാശു വാങ്ങിച്ചത്, ഓര്‍മ്മ വരുന്നില്ല, ഇനി പന്ടെപ്പോഴെങ്ങനും വാങ്ങിച്ചോ, വലിയ ചിലവൊന്നും ഇല്ലാത്തതു കൊണ്ടു അതികം കടം വങ്ങേടി വന്നിട്ടില്ല, നാട്ടില്‍ നിന്നും എണ്ണി ചുട്ട അപ്പം പോലെ കിട്ടുന്ന കാശു, മിച്ചം വെക്കാറുണ്ട്. "ഇനി ഇവന്‍ പറ്റിക്കാന്‍ ഇറങ്ങിയതാണോ?", ബി ബി എ റാങ്ക് കാരനാ, ചേട്ടന്‍ മാര്‍ രണ്ടും എം ബി എ കഴിഞ്ഞു വലിയ positionil ആണ് , ഇവന് ബി ബി എ ക്ക് റാങ്ക് ഉണ്ടായിട്ടും എം സി എ ക്കാന് വന്നത്, വന്ന കാലം മുതല്‍ കലണ്ടര് ഉണ്ടാക്കാനുള്ള പ്രോഗ്രാം എഴുതുകയ, "കടം വാങ്ങിച്ചതല്ല, ഞാന്‍ നീ ചായകുടിച്ച കാശു കൊടുത്തതാ അത് നീ തന്നിട്ടില്ല" ഇവന്‍ എപ്പോഴാ ഞാന്‍ ചായ കുടിച്ച കാശു കൊടുത്തത്, "എ...