Skip to main content

കൂടികാഴ്ച

ഓഫീസില്‍ നിന്നും ഇറങ്ങിയപ്പോള്‍ പതിവുപോലെ നേരം വയ്കി. കണക്കു പ്രകാരം ഓഫീസ് സമയം രാവിലെ ഒന്‍പതു മണി മുതല്‍ അഞ്ചു മണി വരെയാണ് പക്ഷെ ഒരിക്കലും ആരും വയ്കുന്നേരം അഞ്ചു മണിക്ക് ഇറങ്ങുന്നത് കണ്ടിട്ടില്ല. ചെറിയ സോഫ്റ്റ്‌വെയര്‍ കമ്പനികളില്‍ ഇങ്ങനെയാ (വലിയ കമ്പനികളില്‍ ആളുകള്‍ വീട്ടില്‍ പോവാറെ ഇല്ല എന്ന പറയുന്നേ). രാത്രി എട്ടു മണി കഴിയാതെ ഇറങ്ങാന്‍ പറ്റില്ല. എല്ലാ ജോലിയും കഴിഞ്ഞു ഇറങ്ങാന്‍ നോക്കുമ്പോള്‍ ഒരു മെയില് വരും, പിന്നെ ഒന്‍പതോ പത്തോ കഴിയുമ്പോള്‍ ഇറങ്ങാം, രാത്രി ഇങ്ങനെയൊക്കെ ആണെങ്കിലും രാവിലെ കൃത്യം ഒന്‍പതു മണിക്ക് തന്നെ വരണം, അല്ലെങ്കില്‍ കാരണം കാണിക്കല്‍, ബെഞ്ചില്‍ കയറി നില്‍ക്കല്‍, ഒറ്റകാലില്‍ നില്‍ക്കല്‍ ഐ ടി കമ്പനികള്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചു ദീര്‍ഗ നേരത്തെ പ്രഭാഷണം, തുടങ്ങിയവ ഒക്കെ നേരിടണം. അതിലും ഭേദം രാവിലെ വരുന്നതാ.


എട്ടു മണി കഴിഞ്ഞു ഇനി കമ്പനിയുടെ മുന്നില്‍ നിന്നും ഓട്ടോ കിട്ടാന്‍ പാടാ. ചേരൂടി റോഡിലേക്ക് എത്തുന്ന ഓവര്‍ ബ്രിഡ്ജ് നു താഴെകൂടി പോയാല്‍ പരഗോനിനു മുന്‍ വശത്ത് കൂടെ മാനാഞ്ചിറ എത്താം, അവിടെ നിനും ഓട്ടോ കിട്ടും. പക്ഷെ ആ വഴി കുറച്ചു കുഴപ്പം പിടിച്ചതാ. ചിലപ്പോള്‍ വീടെത്തി എന്ന് വരില്ല. കോഴിക്കോട് സകലമാന കച്ചരകളും സംഭവിക്കുന്ന സ്ഥലം. അല്ലെങ്കില്‍ പിന്നെ ഓവര്‍ ബ്രിഡ്ജ് കയറി പോവണം, കാലുകള്‍ പെട്ടെന്ന് തന്നെ ആ തീരുമാനം മാറ്റാന്‍ പ്രേരിപിച്ചു.

റോഡ് ക്രോസ് ചെയ്തു ഞാന്‍ പതുക്കെ ഓവര്‍ ബ്രിട്ങിന്റെ വശത്തേക്ക് നടന്നു. റോഡ് ക്രോസ് ചെയ്തപ്പോള്‍ അരികിലെ പൂട്ടി കിടക്കുന്ന ലീ യുടെ കടയുടെ മുന്‍പില്‍ രണ്ടു നിഴലുകള്‍ നീങിയതായി എനിക്ക് തോന്നി. ഞാന്‍ പതുക്കെ തിരിഞ്ഞു നോക്കി തോന്നിയതല്ല രണ്ടു പേര്‍ അരണ്ട വെളിച്ചത്തില്‍ എന്നെ നോക്കി നില്ക്കുന്നു. ഞാന്‍ പതുക്കെ നടന്നു തുടങ്ങി. ഒരു മിനിട്ട് കഴിഞ്ഞു തിരിഞ്ഞു നോക്കി. ആ രണ്ടു പേര്‍ റോഡ് മുറിച്ചു കടന്നു വരുന്നു. എനിക്ക് പെട്ടെന്ന് ഒരു ഭാര കുറവ് അനുഭവപെട്ടു.

"പാലത്തിനടിയില്‍ യുവാവിന്‍റെ മൃതദേഹം" നാളത്തെ മാതൃഭൂമിയിലെ വാര്‍ത്ത എന്‍റെ കണ്ണില്‍ മിന്നി മറഞ്ഞു.


ഞാന്‍ നടത്തം പതുക്കെയാക്കി, പതുക്കെ തിരിഞ്ഞു നോക്കി അവരും നടത്തം പതുക്കെ ആക്കി, ഞാന്‍ ചുറ്റും നോക്കി ഇരുട്ടും കൂടാതെ ഒരു മനുഷ്യന്‍ പോലും ഇല്ല. എന്‍റെ ഹൃദയം ഇടിക്കുന്നത് എനിക്ക് കേള്‍ക്കാം. കാലുകള്‍ക്ക് ഭാര കൂടുതല്‍ അനുഭവ പെടാന്‍ തുടങ്ങി. ഞാന്‍ നടത്തം നിര്‍ത്തി, ഷൂ ലൈസ്‌ കെട്ടാന്‍ എന്ന പോലെ കുനിഞ്ഞു, പതുക്കെ തിരിഞ്ഞു നോക്കി. ദൈവമേ അവന്മാര്‍ നടന്നു വരുന്നു. ഇതു എന്നെ തന്നെ ഉന്നം വച്ചു വരുന്നതാ.

ഇനി എന്ത് ചെയ്യും, ഓടിയാലോ, കാര്യം ഉണ്ടെന്നു തോന്നുന്നില്ല രണ്ടു മിനുട് കൊണ്ടു പിടിക്കും. തിരിച്ചു നടന്നാലോ, അപ്പോള്‍ ചിലപ്പോള്‍ നേരെ അവന്മാരുടെ കയ്യില്‍ പോയി വീഴും. ഞാന്‍ വീണ്ടും തിരിഞ്ഞു നോക്കി, അവന്‍ മാര്‍ രണ്ടും തമ്മില്‍ എന്തോ പതുക്കെ സംസാരിക്കുന്നു, രണ്ടു പേരുടേയും മുഖം കാണാന്‍ പറ്റുന്നില്ല. പതുക്കെ എഴുനേറ്റു മുന്നിലേക്ക് നോക്കി, അകലെ ഒരു ചെറിയ പെട്ടി കട തുറന്നിട്ടുണ്ട്. കൊള്ളാം, അവിടെ പോയി എന്തെക്കിലും വാങ്ങി നില്‍ക്കാം, ഇവന്‍ മാര്‍ പോയിട്ട് പോവാം, അതികം താമസിക്കാതെ കട അടയ്ക്കും. ഞാന്‍ വേഗത്തില്‍ മുന്നോട്ടു നടന്നു.

സത്യത്തില്‍ ഞാന്‍ ഓടുകയായിരുന്നു, നടത്തത്തിനിടെ ഞാന്‍ തിരിഞ്ഞു നോക്കി, ദേ അവന്‍ മാരും സ്പീഡ് കൂട്ടി.

"ചേട്ടാ ഒരു സോഡാ സര്‍ബത്ത്‌"

കട അടക്കാന്‍ തുടങ്ങുബോള്‍ വന്ന എന്നെ കണ്ടു കടക്കാരന്‍ നോക്കി. "സര്‍ബത്ത്‌ തീര്‍ന്നു, ഉപ്പ് ഇട്ടു തരട്ടെ?"

"ശരി ചേട്ടാ"

ദൈവത്തിന്റെ പ്രതി രൂപ മായ ചേട്ടന്‍ എന്ത് തന്നാലും ഞാന്‍ കഴിക്കും. ഞാന്‍ മനസില്‍ ഓര്‍ത്തു.

ഞാന്‍ പതുക്കെ ഇരുട്ടിലേക്ക് നോക്കി. ഇരുട്ടില്‍ നിന്നും രണ്ടു രൂപങ്ങള്‍ കടയുടെ വെളിച്ചത്തിലേക്ക് വന്നു കയറി. വെളുത്തു പൊക്കം കൂടിയ ഒരുത്തനും അല്പം കറുത്ത് എന്‍റെ പൊക്കം ഉള്ള ഒരുത്തനും, രണ്ടിനും ഒരു കള്ള ലക്ഷണം. ഞാന്‍ തരിച്ചു നിന്നു ഇവന്മാര്‍ പോയില്ലേ.

"ഒരു വില്ല്സ്"

കറുത്തവന്‍ കടക്കാരനോട് പറഞ്ഞു. വില്ല്സ് വാങ്ങിച്ചു കത്തിച്ചു പുക വിട്ടു കൊണ്ടു അവന്‍ കൂടെയുള്ളവനെ നോക്കി. രണ്ടു പേരും ഒരു നിമിഷം തമ്മില്‍ നോക്കി പിന്നെ വെളുത്തവന്‍ എന്നോട് ചോദിച്ചു.

"ആ സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ അല്ലെ ജോലി?"

"അതെ" ഞാന്‍ യാത്രികമായി പറഞ്ഞു

കറുത്തവന്‍ പറഞ്ഞു

"Actually ഞങ്ങള്‍ അവിടെ പ്രൊജക്റ്റ്‌ ചെയ്യാന്‍ വന്നതാ, ഒരു specification തന്നിട്ടുണ്ട്, നാളെ ഒരു റിപ്പോര്ട്ട് കൊടുക്കാന്‍ പറഞ്ഞു, അതെങ്ങനെ ചെയ്യും എന്നറിയാന്‍ ചോദിയ്ക്കാന്‍ നിന്നതാ"

ഞാന്‍ ഒരു അഞ്ചു സെക്കന്റ്‌ മൌനമായി നിന്നു, ആ അഞ്ചു സെക്കന്റ്‌ കൊണ്ടു ഞാന്‍ എനിക്കറിയാവുന്ന എല്ലാ തെറിയും അവന്‍ മാരെ മനസില്‍ വിളിച്ചിരുന്നു.

മനസ് ഒന്നു ശാന്തമായപ്പോള്‍ ഞാന്‍ ചിരിച്ചു കൊണ്ടു ചോദിച്ചു "എന്താ പേരു"

വെളുത്തവന്‍ പറഞ്ഞു "മിര്‍ദാസ്", കറുത്തവന്‍ പറഞ്ഞു "മിഥുന്‍"

വാല്‍ കഷ്ണം :--- എന്‍റെ നാരങ്ങ സോഡയുടെ കാശ് മിഥുന്‍ കൊടുത്തു, പിന്നീട് ഞങ്ങള്‍ സുഹൃത്തുക്കളായി, വര്‍ഷങ്ങള്‍ നീണ്ടു നിന്ന ആ ബന്ധം ഇന്നും തുടരുന്നു.

"Actually" ഇതു മിഥുന് സമര്‍പിക്കുന്നു.

Comments

  1. ഭായ് ഇങ്ങനെ ആണോ മിധുനെയും മിര്ടാസിനെയും ആദ്യമായിട്ട് കാണുന്നത്? ഭയങ്കരം തന്നെ !!

    ReplyDelete
  2. ഏതാണ്ട് ഇങ്ങനെയാണ് പരിച്ചയപെട്ടത്‌. അല്പം exaggerate ചെയ്തു എഴുതി എന്ന് മാത്രം. anna യെ പക്ഷെ എനിക്ക് മനസിലായില്ല കേട്ടോ.

    ReplyDelete
  3. :) Kadha itu vare... Shubam....

    ReplyDelete
  4. ee mirdaum midhunum ente seniors aanu... sambhavam kalakki:D

    ReplyDelete

Post a Comment

Popular posts from this blog

എന്നാലും എന്‍റെ കണാരേട്ടാ

വായനശാലയുടെ കോലായില്‍ ആകാശത്തോട്ടു നോക്കി തൂണും ചാരി കണാരേട്ടന്‍ ഇരിക്കുന്നത് കണ്ടപ്പോഴേ ഒരു പന്ധി  കേട് തോനിയതാ.  ഇന്ന് വല്ലതും നടക്കും.  ഏതാണ്ട് അമ്പതു വയസിനടുത്തു പ്രായം, ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്, തലയുടെ ഒരു സ്ക്രൂ എവിടെയോ നഷടപെട്ടു അതിനു ശേഷം ജോലിക്കൊന്നും പോവാറില്ല, ആര്‍ക്കും വേറെ ഒരു ഉപദ്രവവും ഇല്ല.  വീട്ടില്‍ കഴിഞ്ഞു കൂടാന്‍ അത്യാവശ്യം സ്വത്തുണ്ട് , ഇത്രയും ആയാല്‍ കണാരേട്ടന്‍ ആയി. പുള്ളിയെ കൊണ്ട് ഒരു ഉപദ്രവവും ഇല്ല എന്ന് പറയാന്‍ പറ്റില്ല ചിലതൊക്കെ ഉണ്ട്.  പുള്ളിയുടെ തലയില്‍ ഇടയ്ക്കു ഭയങ്കര ഐഡിയ ഉദിച്ചു വരും അത് മറ്റുള്ളവരോട് പറയും, പിന്നെ ചര്‍ച്ചയായി ബഹളമായി.  മിക്കവാറും അത് നടക്കുക വായനശാലയുടെ ഇറയത്തു വച്ചും.  ഇത്തരം ഐഡിയ ഉണ്ടാകുന്നതു "അന്തരീക്ഷത്തില്‍ ചെന്താമര, വേണ്ടുരുതിയില്‍ കുന്തിരിക്കം" (കഞാവ്) എഫ്ഫക്റ്റ്‌  കൊണ്ടാണെന്ന് നാട്ടില്‍ ഒരു സംസാരം ഉണ്ട്. ബെഞ്ചില്‍ ഇരുന്നു ചിത്ര ഭൂമിയില്‍ ഇറങ്ങാന്‍ പോവുന്ന സിനിമകളെ കുറിച്ച് വായിച്ചു കൊണ്ടിരുന്ന ഞാന്‍ പതുക്കെ തിരിഞ്ഞു നോക്കി, കണാരേട്ടന്‍ ഇപ്പോഴും മുകളിലേക്ക് നോക്കി ഇരിക്കുകയാണ്‌. ...

മൂർക്കോത്തെ വയൽ

മരുമകനും അവന്റെ  ഭാര്യയും വന്നു വിളിച്ചപ്പോൾ  പയം കുറ്റിക്കു  വരാൻ പറ്റില്ല എന്ന് പറയാൻ നാണുവാശാന് തോന്നിയില്ല, പെങ്ങളെ കണ്ടിട്ട് കുറച്ചു നാൾ  ആയി പിന്നെ മരുമോൻ പട്ടാളത്തിൽ അല്ലെ അതിന്റെ ഒരു ബഹുമാനം അവനു കൊടുക്കണ്ടേ .  അവൻ കാവിലെ ഉത്സവത്തിന് വന്നതാ.  കോവൂറ്‍  നിന്നും കുറുക്കൻ മൂല  പോയി വരുക എന്ന് വച്ചാൽ ഇപ്പോൾ എളുപ്പം ആണ് കായലോടു നിന്നും കതിരൂർ പോവുന്ന ഏതു ബസ്സിൽ കയറിയാലും പോക്കായി മുക്ക് ഇറങ്ങിയാൽ  മതി. പക്ഷെ പയം കുറ്റി  രാത്രി എട്ടു മണിക്കാ, കഴിയുമ്പോ ഒൻപതു മണി ആവും , ഒൻപതേ കാലിനു കായലോട്ടേക്കു  ഉള്ള അംബിക കിട്ടിയില്ലെങ്കിൽ പിന്നെ നടക്കേണ്ടി വരും, നാല് ഫർലോങ്  വലിയ ദൂരം അല്ല, എങ്കിലും. നാണുവാശാൻ ഇങ്ങനെ പല ചിന്തകളിൽ മുഴുകി ഇരിക്കുമ്പോൾ ഭാര്യ സാവിത്രി ചോദിച്ചു "നിങ്ങൾ ഈ പത്രവും പിടിച്ചു എന്താ ആലോചിക്കുന്നത് ?  ഇന്ന് പയം കുറ്റിക്കു  പോവുന്നില്ല?" നാണുവാശാൻ അത്ഭുദത്തോടെ സാവിത്രിയെ നോക്കി പിന്നെ മനസ്സിൽ ചോദിച്ചു "ഇവൾക്ക് ഇതെങ്ങനെ എൻ്റെ മനസിലെ കാര്യങ്ങൾ അറിയുന്നു ?" "പോവണം , വൈകീട്ടല്ലേ നോക്കാം, നീ ഏതായാല...

രാമാനന്ദ സാഗര്‍ Vs മണി രത്നം

പടം കണ്ടു തിയറ്ററില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ അരവി ചോദിച്ചു "അല്ല ഭായി ഇതിപ്പോ നല്ല പടമോ അതോ തല്ലിപൊളി പടമോ, എനിക്ക് ശരിക്കും അങ്ങ് സുകിച്ചില്ല" ഇതില്‍ കൂടുതല്‍  ഞാന്‍ എന്ത് പറയാനാ, അല്ല ഇനി ഞാന്‍ വല്ലതും പറഞ്ഞാല്‍ നാടുകാര്‍ എന്നെ തല്ലാന്‍ വരുമോ ആവൊ? ആശയാണ് എല്ലാ നിരാശക്കും കാരണം എന്നാണ് പറയുന്നത് അത് തന്നെയാണ് "രാവണന്റെ" കാര്യത്തിലും സംഭവിച്ചത്.  ഒരുപാട് പ്രദീക്ഷിച്ചു അതാ പറ്റിയത്.  ഒരു മണിരത്നം സിനിമ എന്ന് പറയുമ്പോള്‍ സ്വാഭാവികമായി ഞാന്‍ കുറച്ചു കാര്യങ്ങള്‍ പ്രദീക്ഷികും 1 . നല്ല ഒരു കഥ 2 . നല്ല കഥാപാത്രങ്ങള്‍ 3 . നല്ല തിരക്കഥ (നല്ല കഥാ) 4 . മികച്ച അഭിനയം 5 . നല്ല ഗാനങ്ങള്‍ 6 . നല്ല ക്യാമറ 7 . എല്ലാത്തിലും ഉപരി പുതിയതായി എന്തെങ്കിലും (തന്റെ ആദ്യ ചിത്രമായ "പല്ലവി അനു പല്ലവി" മുതല്‍ "രാവണന്റെ" തൊട്ടു മുന്‍പുള്ള "ഗുരു" വരെ ഈ പ്രതേകതകള്‍ ഉണ്ടായിരുന്നു.(ദില്‍ സെ, ഞാന്‍ മണി രത്നത്തിന്റെ സിനിമ ആണെന്ന് കരുതുന്നില്ല, അത്ര തല്ലി പൊളി ആയിരുന്നു അത് ) മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ നല്ല ഗാനങ്ങള്‍ , നല്ല ക്യാമറ ഇവ രാവണനില്‍ ഉണ...