Skip to main content

ആത്മഹത്യ ചെയ്യുന്നവര്‍.

സോഫിയുടെ കയ്യില്‍ നിന്നും ഇറ്റു വീണ ചോര തുള്ളികള്‍ നിലത്തു ഭൂപടത്തിന്റെ രൂപം പ്രാപിച്ചു. കിടക്കയില്‍ ഒരു വശത്തേക്ക്‌ ചരിഞ്ഞു കിടന്നു സോഫിയ അത് കണ്ടു. ഓര്‍മയില്‍ നിന്നും ആ ഭൂപടത്തിനു ഒരു രാജ്യം ഉണ്ടാക്കാന്‍ അവള്‍ ശ്രമിച്ചു.

മൂന്ന് ദിവസങ്ങള്‍ക്കു മുന്പ് സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ഇറങ്ങുമ്പോഴാണ് രവിയെ അവസാനമായി കണ്ടത്. നിയമപരമായി പിരിഞ്ഞിട്ടു ഇപ്പോള്‍ രണ്ടു വര്ഷമായി, അതിന് മൂന്ന് വര്ഷം മുന്പ് തന്നെ മാനസികമായി പിരിഞ്ഞിരുന്നു. മകള്‍ക്ക് വേണ്ടി ഉള്ള കേസ് കോടതിയില്‍ അന്തിമ ഘട്ടത്തിലാണ്. വിടവാങ്ങലിന്റെ അഞ്ചു വര്ഷം കഴിഞ്ഞിട്ടും തനിക്ക് ഇയാളെ വെറുക്കാന്‍ കഴിയുന്നില്ലല്ലോ എന്ന് സോഫിയ ഓര്ത്തു. പെട്ടെന്ന് സോഫിയയെ കണ്ടപ്പോള്‍ രവിയുടെ മുഖത്ത് എന്തോ ഒരു ഭാവം മങ്ങി മറഞ്ഞു. മുഖത്ത് പുഞ്ഞിരിയുമായി സോഫിയ ചോദിച്ചു.

"സുഖമാണോ?"

മുഖത്ത് ഒരു ചിരി വരുത്താന്‍ ശ്രമിച്ചു രവി പറഞ്ഞു "ഇങ്ങനെ പോവുന്നു, മോളെ കൊണ്ടുവന്നില്ലേ?"

"ഇല്ല അവള്‍ അമ്മമ്മയുടെ കൂടെ ആണ്, നാളെ അല്ലെ കേസിന്റെ വിധി? എന്ത് തോന്നുന്നു"

"അറിയില്ല" രവി പതുക്കെ പറഞ്ഞു.

സോഫിയയുടെ മധ്യപന ശീലം കേസില്‍ വലിച്ചിഴക്കരുത് എന്ന് രവി വക്കീലിനോട് പറഞ്ഞതാണ്‌ പക്ഷെ, കേസ് ജയിക്കാന്‍ അവസാനം അത് ചെയ്യേണ്ടി വന്നു. അവളെ അത് പഠിപ്പിച്ചത് താന്‍ ആയിരുന്നു. രവി സോഫിയയുടെ മുഖത്തേയ്ക്ക് നോക്കി, എട്ടു വര്ഷം മുന്പ് ആദ്യമായി കണ്ടപ്പോള്‍ തോനിയത് പോലെ അവളുടെ മുഖം കയ്യ് കൂമ്ബിളില്‍ കോരി എടുക്കാന്‍ തോന്നി. തന്റെ കണ്ണിലേക്കു നോക്കിയാല്‍ അവള്‍ മനസിലിരിപ്പ് മനസിലാക്കുമോ എന്ന് ഭയന്ന് രവി കയ്യിലിരുന്ന ഗ്ലാസ് അണിഞ്ഞു.

"ശരി ഞാന്‍ നടക്കട്ടെ" രവി നടന്നു നീങ്ങി.

കേസിന്റെ വിധി രവിക്കനുകൂലംയിരുന്നു, മോളെ കോടതി രവിയുടെ കൂടെ വിട്ടു. ശരീരത്തിലെ രക്തം നഷ്ട്ടപെട്ടുംതോറും സോഫിയുടെ ഓര്മ മങ്ങി തുടങ്ങി. പകുതി മയക്കത്തില്‍ സോഫി റിങ്ങ് ചെയ്തു കൊണ്ടിരുന്ന മൊബൈല് എടുത്തു, രവിയാണ്, പക്ഷെ രവിക്ക്‌ പറയാനുള്ളത് എന്താണെന്നു അറിയാനുള്ള സോഫിയുടെ ആഗ്രഹത്തെ മരണം കീഴ്പെടുത്തി, മൊബൈല് അപ്പോഴും റിങ്ങ് ചെയ്തു കൊണ്ടിരുന്നു.

Comments

Popular posts from this blog

എന്നാലും എന്‍റെ കണാരേട്ടാ

വായനശാലയുടെ കോലായില്‍ ആകാശത്തോട്ടു നോക്കി തൂണും ചാരി കണാരേട്ടന്‍ ഇരിക്കുന്നത് കണ്ടപ്പോഴേ ഒരു പന്ധി  കേട് തോനിയതാ.  ഇന്ന് വല്ലതും നടക്കും.  ഏതാണ്ട് അമ്പതു വയസിനടുത്തു പ്രായം, ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്, തലയുടെ ഒരു സ്ക്രൂ എവിടെയോ നഷടപെട്ടു അതിനു ശേഷം ജോലിക്കൊന്നും പോവാറില്ല, ആര്‍ക്കും വേറെ ഒരു ഉപദ്രവവും ഇല്ല.  വീട്ടില്‍ കഴിഞ്ഞു കൂടാന്‍ അത്യാവശ്യം സ്വത്തുണ്ട് , ഇത്രയും ആയാല്‍ കണാരേട്ടന്‍ ആയി. പുള്ളിയെ കൊണ്ട് ഒരു ഉപദ്രവവും ഇല്ല എന്ന് പറയാന്‍ പറ്റില്ല ചിലതൊക്കെ ഉണ്ട്.  പുള്ളിയുടെ തലയില്‍ ഇടയ്ക്കു ഭയങ്കര ഐഡിയ ഉദിച്ചു വരും അത് മറ്റുള്ളവരോട് പറയും, പിന്നെ ചര്‍ച്ചയായി ബഹളമായി.  മിക്കവാറും അത് നടക്കുക വായനശാലയുടെ ഇറയത്തു വച്ചും.  ഇത്തരം ഐഡിയ ഉണ്ടാകുന്നതു "അന്തരീക്ഷത്തില്‍ ചെന്താമര, വേണ്ടുരുതിയില്‍ കുന്തിരിക്കം" (കഞാവ്) എഫ്ഫക്റ്റ്‌  കൊണ്ടാണെന്ന് നാട്ടില്‍ ഒരു സംസാരം ഉണ്ട്. ബെഞ്ചില്‍ ഇരുന്നു ചിത്ര ഭൂമിയില്‍ ഇറങ്ങാന്‍ പോവുന്ന സിനിമകളെ കുറിച്ച് വായിച്ചു കൊണ്ടിരുന്ന ഞാന്‍ പതുക്കെ തിരിഞ്ഞു നോക്കി, കണാരേട്ടന്‍ ഇപ്പോഴും മുകളിലേക്ക് നോക്കി ഇരിക്കുകയാണ്‌. ...

മൂർക്കോത്തെ വയൽ

മരുമകനും അവന്റെ  ഭാര്യയും വന്നു വിളിച്ചപ്പോൾ  പയം കുറ്റിക്കു  വരാൻ പറ്റില്ല എന്ന് പറയാൻ നാണുവാശാന് തോന്നിയില്ല, പെങ്ങളെ കണ്ടിട്ട് കുറച്ചു നാൾ  ആയി പിന്നെ മരുമോൻ പട്ടാളത്തിൽ അല്ലെ അതിന്റെ ഒരു ബഹുമാനം അവനു കൊടുക്കണ്ടേ .  അവൻ കാവിലെ ഉത്സവത്തിന് വന്നതാ.  കോവൂറ്‍  നിന്നും കുറുക്കൻ മൂല  പോയി വരുക എന്ന് വച്ചാൽ ഇപ്പോൾ എളുപ്പം ആണ് കായലോടു നിന്നും കതിരൂർ പോവുന്ന ഏതു ബസ്സിൽ കയറിയാലും പോക്കായി മുക്ക് ഇറങ്ങിയാൽ  മതി. പക്ഷെ പയം കുറ്റി  രാത്രി എട്ടു മണിക്കാ, കഴിയുമ്പോ ഒൻപതു മണി ആവും , ഒൻപതേ കാലിനു കായലോട്ടേക്കു  ഉള്ള അംബിക കിട്ടിയില്ലെങ്കിൽ പിന്നെ നടക്കേണ്ടി വരും, നാല് ഫർലോങ്  വലിയ ദൂരം അല്ല, എങ്കിലും. നാണുവാശാൻ ഇങ്ങനെ പല ചിന്തകളിൽ മുഴുകി ഇരിക്കുമ്പോൾ ഭാര്യ സാവിത്രി ചോദിച്ചു "നിങ്ങൾ ഈ പത്രവും പിടിച്ചു എന്താ ആലോചിക്കുന്നത് ?  ഇന്ന് പയം കുറ്റിക്കു  പോവുന്നില്ല?" നാണുവാശാൻ അത്ഭുദത്തോടെ സാവിത്രിയെ നോക്കി പിന്നെ മനസ്സിൽ ചോദിച്ചു "ഇവൾക്ക് ഇതെങ്ങനെ എൻ്റെ മനസിലെ കാര്യങ്ങൾ അറിയുന്നു ?" "പോവണം , വൈകീട്ടല്ലേ നോക്കാം, നീ ഏതായാല...

രാമാനന്ദ സാഗര്‍ Vs മണി രത്നം

പടം കണ്ടു തിയറ്ററില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ അരവി ചോദിച്ചു "അല്ല ഭായി ഇതിപ്പോ നല്ല പടമോ അതോ തല്ലിപൊളി പടമോ, എനിക്ക് ശരിക്കും അങ്ങ് സുകിച്ചില്ല" ഇതില്‍ കൂടുതല്‍  ഞാന്‍ എന്ത് പറയാനാ, അല്ല ഇനി ഞാന്‍ വല്ലതും പറഞ്ഞാല്‍ നാടുകാര്‍ എന്നെ തല്ലാന്‍ വരുമോ ആവൊ? ആശയാണ് എല്ലാ നിരാശക്കും കാരണം എന്നാണ് പറയുന്നത് അത് തന്നെയാണ് "രാവണന്റെ" കാര്യത്തിലും സംഭവിച്ചത്.  ഒരുപാട് പ്രദീക്ഷിച്ചു അതാ പറ്റിയത്.  ഒരു മണിരത്നം സിനിമ എന്ന് പറയുമ്പോള്‍ സ്വാഭാവികമായി ഞാന്‍ കുറച്ചു കാര്യങ്ങള്‍ പ്രദീക്ഷികും 1 . നല്ല ഒരു കഥ 2 . നല്ല കഥാപാത്രങ്ങള്‍ 3 . നല്ല തിരക്കഥ (നല്ല കഥാ) 4 . മികച്ച അഭിനയം 5 . നല്ല ഗാനങ്ങള്‍ 6 . നല്ല ക്യാമറ 7 . എല്ലാത്തിലും ഉപരി പുതിയതായി എന്തെങ്കിലും (തന്റെ ആദ്യ ചിത്രമായ "പല്ലവി അനു പല്ലവി" മുതല്‍ "രാവണന്റെ" തൊട്ടു മുന്‍പുള്ള "ഗുരു" വരെ ഈ പ്രതേകതകള്‍ ഉണ്ടായിരുന്നു.(ദില്‍ സെ, ഞാന്‍ മണി രത്നത്തിന്റെ സിനിമ ആണെന്ന് കരുതുന്നില്ല, അത്ര തല്ലി പൊളി ആയിരുന്നു അത് ) മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ നല്ല ഗാനങ്ങള്‍ , നല്ല ക്യാമറ ഇവ രാവണനില്‍ ഉണ...