Skip to main content

ട്ടോ ട്ടോ റ്റൊര്പിയും മോഗ്ലിയും.

"ദൈര്യ മുണ്ടെങ്കില്‍ ഇറങ്ങിവാടാ റ്റോര്പീ, ഇന്നു നിന്റെ കുടല്‍മാല ഞാനെടുക്കും",

പുറത്തു വരാന്തയില്‍ ഒരു അലര്‍ച്ച കേട്ടാണ് ഞാന്‍ എഴുന്നേറ്റത്‌. ക്ലാസ്സു കഴിഞ്ഞു ഒന്നു വന്നു കിടന്നതാ. സമയം ഒരു എട്ടുമണി ആയി കാണണം, ഇതാരാ ദൈവമേ ഇവിടെ കൊല വിളി നടത്തുന്നെ. വാതില്‍ തുറന്നു ഞാന്‍ പുറത്തിറങ്ങി. ദൈവമേ മൌഗ്ലി ബിനു, കയ്യില്‍ ഒരു കത്തിയും ഉണ്ട്. ഇവന്‍ എന്തിനാ റ്റൊര്പിയെ വിളിക്കുന്നെ, മനോജിനെ ഞങ്ങള്‍ സ്നേഹ പൂര്‍വ്വം വിളിക്കുന്നതാണ് റ്റൊര്‍പ്പി എന്ന്.

"എടാ നീ ഇറങ്ങി വരുന്നോ അതോ ഞാന്‍ ഈ വാതില്‍ ചവിട്ടി പോളിക്കണോ" ബിനു അലറി.

പിന്നെ പതിനഞ്ചു കിലോ ഭാരം ഉള്ള ഇവനല്ലേ വാതില് ചവിട്ടി പൊളിക്കാന്‍ പോകുന്നെ. ഇവന്‍ മാര്‍ രാവിലെ ക്ലാസ്സില്‍ വച്ചു ഒരു അടി കഴിഞ്ഞതാണല്ലോ പിന്നെ ഇപ്പോള്‍ എന്താ. അതൊരു സ്ഥിരം സംഭവം ആയതിനാല്‍ ഞാന്‍ ശ്രദ്ധിച്ചില്ലായിരുന്നു.

"ഇന്നു നിന്റെ ചോര കാണാതെ ഞാന്‍ അടങ്ങില്ലെട" അലര്‍ച്ച തുടര്‍ന്ന്.

ബിനു ടി ഷര്‍ട്ടിന്റെ കയ്യ് രണ്ടും മുകളിലേക്ക് ചുരുട്ടി വച്ചിട്ടുണ്ട്, കയ്യ് രണ്ടും അല്പം മടക്കി കിരീടത്തില്‍ കൊച്ചിന്‍ ഹനീഫ നടക്കുനതു പോലെ ഇടക്കിടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. പക്ഷെ മൊത്തത്തില്‍ ഹനീഫക്ക് ഗ്രഹണി വന്നത് പോലെ ഉണ്ട്. ഇവന്‍ ഇന്നു ടോര്‍പ്പിയുടെ കയ്യില്‍ നിന്നും വാങ്ങും.

ഓരോരുത്തരായി റൂമില്‍ നിന്നും പുറത്തു വന്നു. പക്ഷെ ആരും അടുത്തില്ല, ജെറിന്‍ ചിരി അടക്കാന്‍ പാടുപെട്ടു കൊണ്ടു സ്വന്തം റൂമിന്റെ വാതില്കല്‍ നിന്നു. പോറ്റി, വിഷ്ണു, വിനോദ്, ഞാന്‍, എല്ലാവരും നോക്കി നില്ക്കുകയാണ്, ഇപ്പൊ വല്ലതും നടക്കും.

ബിനു ഇടക്കിടെ കത്തി വായുവില്‍ വീശുന്നുട്, വാതിലില്‍ ചവിട്ടുന്നും ഉണ്ട്.

"നിന്നോട് ഞാന്‍ ഷമിക്കാന്‍ തുടങ്ങിയിട്ട് നാള് കുറെ ആയി, ഇന്നു നിന്റെ കഥ ഞാന്‍ കഴിക്കുമെടാ"

ഞാന്‍ പതുക്കെ വരന്ധയില്‍ നോക്കി രണ്ടു പേരെ കാണാനില്ല, ടെസിതിനെയും ശാലുവിനെയും, ടെസിത് പുറത്തു വരില്ല ഉറക്കംയിരിക്ക്, രാവിലെ ഒന്‍പതു മണി മുതല്‍ വയ്കുന്നേരം നാല് മണി വരെ ഉറങ്ങിയതിന്റെ ക്ഷീണം മാറാന്‍ ഇപ്പോള്‍ കിടന്നുരക്കംയിരിക്കും. ഞാന്‍ പതുക്കെ ശാലുവിന്റെ വാതിലില്‍ മുട്ടി,

"എന്താടാ, ഏത് കൊപ്പനാട", അകത്തു നിന്നും മറ്റൊരലര്‍ച്ച.

"ഡാ നീ ഒന്നു ഇറങ്ങി വന്നെ, നിന്റെ ഈ ബാല്യകാല സുഹ്രത്തിനെ ഒന്നു കൊണ്ടു പോയെ", ബിനു ശാലുവിന്റെ ബാല്യകാല സുഹ്രതാണ്. ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഫുട്ബാള്‍ കളിയ്ക്കാന്‍ കുട്ടിയില്ല എന്ന് പറഞ്ഞു കഴിഞ്ഞ രണ്ടാഴ്ചയായി ബിനു ശാലുവിനോട് മിണ്ടാറില്ല.

ശാലു പതുക്കെ വാതില്‍ തുറന്നു പുറത്തു വന്നു, റൂമിലെ ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേയ്ക്കു വന്നപ്പോള്‍, കണ്ണ് പിടിക്കാത്തത് പോലെ ഒന്നു നോക്കി, ചുവന്നു കലങ്ങിയ കണ്ണ് ഒന്നു ചിമ്മി തുറന്നു ബിനുവിനെ നോക്കി, പതുക്കെ തന്റെ നാല്പതഞ്ഞു ഡിഗ്രി നടത്തത്തില്‍ ബിനുവിന്റെ അടുത്തെത്തി.

ഇപ്പൊ വല്ലതും നടക്കും

"എന്താടാ ഇതു", ശാലുവിന്റെ കര കര ശബ്ദം.

കാറ്റഴിച്ചു വിട്ട ബലൂണ്‍ പോലെ ബിനു അയഞ്ഞു.

"ചുമ്മാ, ഒന്നു റ്റൊര്പിയെ കാണാന്‍", ബിനു വളരെ ഭവ്യതയോടെ പറഞ്ഞു.

"കത്തി താഴെ ഇടെട കഴുവേറി മോനേ", ശാലുവിന്റെ അലര്‍ച്ച കേട്ടു ഞാന്‍ അടക്കം എല്ലാവരും ഞെട്ടി. ബിനുവിന്റെ മുഘതെ ചോര മുഴുവന്‍ വാറ്റിയത് പോലെ തോന്നി. താഴെ ഇടാന്‍ ഉള്ള മടി കൊണ്ടു ബിനു കത്തി ശാലുവിന്റെ നേരെ നീട്ടി. ശാലു അത് വാങ്ങിച്ചു തല ചൊറിഞ്ഞു.

"എന്തിനാ നീ റ്റൊര്പിയെ കൊല്ലുന്നേ, അവന്‍ നിന്നോട് എന്ത് ചെയ്തു" ശാലു ചോദിച്ചു.

"അവന്‍ എന്റെ ഷര്‍ട്ടില്‍ മഷി ആക്കി, ഞാന്‍ തിരിച്ചാക്കാന്‍ നോക്കിയപ്പോള്‍ ഓടി കളഞ്ഞു" ബിനുവിന്റെ ഉത്തരം കേട്ടു എല്ലാവരും ചിരിച്ചു.

"ശരി നീ പൊക്കോ ഞാന്‍ നോക്കാം", ശാലുവിന്റെ ഉത്തരം കേട്ടതും ബിനു പുറത്തിറങ്ങി പോയി. ശാലു പതുക്കെ റൂമിലേക്ക്‌ മടങ്ങി. ഒരു നല്ല അടി കാണാന്‍ പറ്റാത്ത ദുക്കവുമായി ഞങ്ങള്‍ മടങ്ങി, ഏതാണ്ട് എല്ലാവരും റൂമില്‍ കയറിയപ്പോള്‍, റ്റൊര്‍പ്പി കഥക്‌ തുറന്നു പുറത്തിറങ്ങി.

" ഏത് ...... മോനട എന്റെ തല്ലേണ്ടത്, ചോനയുന്ടെങ്ങില്‍ എന്നെ ഒന്നു തൊട്ടു നോക്കെടാ" റ്റൊര്‍പ്പിയുടെ അലര്‍ച്ച.

ഭയങ്കര ദൈര്യം തന്നെ, "ഇനി ഇവിടെ നിനു‌ വല്ലതും പറഞ്ഞാല്‍ ഞങ്ങള്‍ നിന്നെ തല്ലി കൊല്ലും" എന്ന് പറഞ്ഞു ഞാന്‍ റൂമിലേക്ക്‌ മടങ്ങി.

വര്‍ഷങ്ങള്‍ക്കു ശേഷവും ഞാന്‍ ആലോചിക്കാറുണ്ട്, അപ്പോള്‍ ശാലു വന്നിലെന്കില്‍ ആ രംഗം ബിനു എങ്ങനെ അവസനിപ്പിക്കുംയിരുന്നു എന്ന്.

Comments

  1. interesting one..

    ReplyDelete
  2. that was a good one :)

    the story has not changed - though the supporting characters has :)

    ReplyDelete
  3. Da, I'm the "Mowgli" character in your story. Vidalinokke oru paridhi ille!! Kilavan aayathukondu kshamichirikkunnu.

    ReplyDelete

Post a Comment

Popular posts from this blog

എന്നാലും എന്‍റെ കണാരേട്ടാ

വായനശാലയുടെ കോലായില്‍ ആകാശത്തോട്ടു നോക്കി തൂണും ചാരി കണാരേട്ടന്‍ ഇരിക്കുന്നത് കണ്ടപ്പോഴേ ഒരു പന്ധി  കേട് തോനിയതാ.  ഇന്ന് വല്ലതും നടക്കും.  ഏതാണ്ട് അമ്പതു വയസിനടുത്തു പ്രായം, ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്, തലയുടെ ഒരു സ്ക്രൂ എവിടെയോ നഷടപെട്ടു അതിനു ശേഷം ജോലിക്കൊന്നും പോവാറില്ല, ആര്‍ക്കും വേറെ ഒരു ഉപദ്രവവും ഇല്ല.  വീട്ടില്‍ കഴിഞ്ഞു കൂടാന്‍ അത്യാവശ്യം സ്വത്തുണ്ട് , ഇത്രയും ആയാല്‍ കണാരേട്ടന്‍ ആയി. പുള്ളിയെ കൊണ്ട് ഒരു ഉപദ്രവവും ഇല്ല എന്ന് പറയാന്‍ പറ്റില്ല ചിലതൊക്കെ ഉണ്ട്.  പുള്ളിയുടെ തലയില്‍ ഇടയ്ക്കു ഭയങ്കര ഐഡിയ ഉദിച്ചു വരും അത് മറ്റുള്ളവരോട് പറയും, പിന്നെ ചര്‍ച്ചയായി ബഹളമായി.  മിക്കവാറും അത് നടക്കുക വായനശാലയുടെ ഇറയത്തു വച്ചും.  ഇത്തരം ഐഡിയ ഉണ്ടാകുന്നതു "അന്തരീക്ഷത്തില്‍ ചെന്താമര, വേണ്ടുരുതിയില്‍ കുന്തിരിക്കം" (കഞാവ്) എഫ്ഫക്റ്റ്‌  കൊണ്ടാണെന്ന് നാട്ടില്‍ ഒരു സംസാരം ഉണ്ട്. ബെഞ്ചില്‍ ഇരുന്നു ചിത്ര ഭൂമിയില്‍ ഇറങ്ങാന്‍ പോവുന്ന സിനിമകളെ കുറിച്ച് വായിച്ചു കൊണ്ടിരുന്ന ഞാന്‍ പതുക്കെ തിരിഞ്ഞു നോക്കി, കണാരേട്ടന്‍ ഇപ്പോഴും മുകളിലേക്ക് നോക്കി ഇരിക്കുകയാണ്‌. ...

മൂർക്കോത്തെ വയൽ

മരുമകനും അവന്റെ  ഭാര്യയും വന്നു വിളിച്ചപ്പോൾ  പയം കുറ്റിക്കു  വരാൻ പറ്റില്ല എന്ന് പറയാൻ നാണുവാശാന് തോന്നിയില്ല, പെങ്ങളെ കണ്ടിട്ട് കുറച്ചു നാൾ  ആയി പിന്നെ മരുമോൻ പട്ടാളത്തിൽ അല്ലെ അതിന്റെ ഒരു ബഹുമാനം അവനു കൊടുക്കണ്ടേ .  അവൻ കാവിലെ ഉത്സവത്തിന് വന്നതാ.  കോവൂറ്‍  നിന്നും കുറുക്കൻ മൂല  പോയി വരുക എന്ന് വച്ചാൽ ഇപ്പോൾ എളുപ്പം ആണ് കായലോടു നിന്നും കതിരൂർ പോവുന്ന ഏതു ബസ്സിൽ കയറിയാലും പോക്കായി മുക്ക് ഇറങ്ങിയാൽ  മതി. പക്ഷെ പയം കുറ്റി  രാത്രി എട്ടു മണിക്കാ, കഴിയുമ്പോ ഒൻപതു മണി ആവും , ഒൻപതേ കാലിനു കായലോട്ടേക്കു  ഉള്ള അംബിക കിട്ടിയില്ലെങ്കിൽ പിന്നെ നടക്കേണ്ടി വരും, നാല് ഫർലോങ്  വലിയ ദൂരം അല്ല, എങ്കിലും. നാണുവാശാൻ ഇങ്ങനെ പല ചിന്തകളിൽ മുഴുകി ഇരിക്കുമ്പോൾ ഭാര്യ സാവിത്രി ചോദിച്ചു "നിങ്ങൾ ഈ പത്രവും പിടിച്ചു എന്താ ആലോചിക്കുന്നത് ?  ഇന്ന് പയം കുറ്റിക്കു  പോവുന്നില്ല?" നാണുവാശാൻ അത്ഭുദത്തോടെ സാവിത്രിയെ നോക്കി പിന്നെ മനസ്സിൽ ചോദിച്ചു "ഇവൾക്ക് ഇതെങ്ങനെ എൻ്റെ മനസിലെ കാര്യങ്ങൾ അറിയുന്നു ?" "പോവണം , വൈകീട്ടല്ലേ നോക്കാം, നീ ഏതായാല...

സാം കുട്ടിയുടെ മുറി

ജോലി കിട്ടിയ കാലം മുതൽ സാമിന്റെ ആഗ്രഹം ആയിരുന്നു ഒറ്റക്കു ഒരു മുറിയിൽ താമസിക്കുക എന്നത്, പക്ഷെ ചിലവുകളും മൂന്നു കുറികളുടെ അടവും എല്ലാം കഴിയുമ്പോൾ ഒറ്റക് വാടക കൊടുക്കാൻ ഉള്ള തുക കയ്യിൽ കാണില്ല.  മൂന്നു മാസം കൂടി കഴിഞ്ഞാൽ കുറികൾ വട്ടം എത്തും, അപ്പോൾ എന്തായാലും മുറി എടുക്കണം. ഒറ്റക്കു താമസിക്കാൻ ഉള്ള ആഗ്രഹം തുടങ്ങിയത്, മുറിയിൽ ആദ്യം താമസിച്ചിരുന്ന എല്ലാവരും പോയതോടു കൂടിയാണ്, പുതിയ സഹ മുറിയന്മാർ ഒരു രീതിയിലും ഒത്തു പോവാൻ പറ്റാത്തവർ ആയിരുന്നു.  നാലു പേരും നാലു സ്വഭാവം, സുനിൽ ആണെങ്കിൽ മുഴുവൻ സമയം പഴവും തിന്നും  മിനറൽ വെള്ളം കുടിച്ചും  നടക്കും, അവൻ്റെ മിനറൽ വാട്ടർ കുപ്പികളും പഴത്തോലും കാരണം നടക്കാൻ പറ്റാതായി, റൂമിൽ ഉള്ള മുഴുവൻ സമയവും ലാപ്ടോപ്പിൽ നോക്കി എന്തോ കുത്തി കൊണ്ടിരിക്കും.  ലിനക്സ് അഡ്മിൻ ആണ് പോലും. ഷിജു ആണെങ്കിൽ മുറിയിൽ വന്നാൽ പിന്നെ എന്തൊക്കെയോ ചവച്ചു കൊണ്ടിരിക്കും, അതാണെങ്കിൽ ഒരു വലിയ ടിന്നിൽ തുപ്പി കൊണ്ടിരിക്കും, അതു കരി ഓയിൽ പോലെ ഇരിക്കുന്നു, അതു കളയാതെ റൂമിനു മൂലയിൽ ഇരിക്കുന്നു.  ടി വി യിൽ എവിടെയെങ്കിലും ഫുട് ബോൾ കളി ഉണ്ടെങ്കിൽ രാത...