വര്‍ഷങ്ങളായി കണ്ണാടി ചുവരില്‍ ഇരുന്നു കാഴ്ചകള്‍ കാണുകയായിരുന്നു, വര്ഷവും വെളിച്ചവും അതിന് മുന്നിലൂടെ കടന്നു പോയി, ഒരിക്കലും വറ്റാത്ത തന്റെ ഓര്മ കോശങ്ങളില്‍ കണ്ണാടി അതെല്ലാം ഒപ്പി എടുത്തു. കന്നമ്മ ജനിച്ചു ഇരുപത്തെട്ടു ദിവസം കഴിഞപ്പോഴാണ് അച്ഛന്‍ ദുരൈ കണ്ണാടി വാങ്ങിച്ചു കൊണ്ടുവന്നത്, കന്നമയുടെ അമ്മ വള്ളിക്ക് ഒരിക്കലും കണ്ണാടിയുടെ ആവശ്യം ഉണ്ടായിരുന്നില്ല, അമ്മന്‍ കോവിലിലെ ഉത്സവത്തിന് മാത്രം വീട്ടില്‍ നിന്നും പുറത്തു പോയിരുന്ന അവര്‍ ഉടുതോരുങ്ങാന്‍ ഇഷ്ടപെട്ടിടുന്നില്ല.
കന്നമയുടെ വളര്ച്ച കണ്ണാടി അട്ഭുടതോടെ നോക്കി കണ്ടു, പല്ലു വരുന്നതിനു മുന്പുള്ള പുന്ചിരിയും പിന്ന്നെ പാല്‍ പുന്ചിരിയും കണ്ടു, കുട്ടിത്തത്തിന്റെ ഉടുതോരുങ്ങല്‍ കണ്ടു, വയസരിയിച്ചതിന്റെ നാണം കണ്ടു, ആദ്യ പ്രേമത്തിന്റെ ചിരി കണ്ടു, ദുഃഖങ്ങള്‍ കണ്ടു സന്തോഷങള്‍ കണ്ടു. കല്യാണം കഴിഞ്ഞു പോവുമ്പോള്‍ ഉള്ള കരച്ചില്‍ കണ്ടു,
ദുരൈ ഒരു ദിവസം ജാഥക്ക് പോയിട്ട് തിരിച്ചെത്തിയത് മരണത്തിന്റെ തോളില്‍ കയറിയായിരുന്നു, തന്റെ നേതാവിനെ ജയിലില്‍ അടച്ചതിനു ദുരൈ തീയില്‍ കുളിച്ചു. തല മൊട്ടയടിച്ച വള്ളിയെ കണ്ണാടി ഒരു പാടു ദിവസം കണ്ടു. കന്നമ്മ ഭര്‍ത്താവിനോടോന്നിച്ചു വീടിലേക്ക് താമസം മാറിയപ്പോള്‍ കണ്ണാടി സണ്ടോഷിച്ചു, എന്നും കന്നമയെ കാണാമല്ലോ, പക്ഷെ കന്നമയുടെ വിവാഹ ജീവിതം നില നിന്നില്ല, കുട്ടികളില്ലാത്ത ജന്മം അവരെ വേട്ടയാടി,
ഒടുവില്‍ കന്നമ്മ ഒരു മുഴം കയറില്‍ ജീവനോടുക്കുന്നത് കണ്ണാടി നിസ്സഹായനായി നോക്കി നിന്നു.

വളെരെ ലെളിതം . കണ്ണാടി തീര്‍ച്ചയും നമ്മെ അറിയുന്ന ഒരാള്‍ തന്നെയാണ് ...
ReplyDeleteസ്ഥിരം ഉപയോഗിക്കുകയും പക്ഷെ ഞാനുള്‍പ്പെടെ ചിന്തിക്കാത്ത ഒരു തീം
റിയലി ഗുഡ് ..
simple n humble :)
ReplyDelete