മൂന്നു ഞായറാഴ്ച്ചകൾ കൊണ്ടാണ് സാം റബ്ബർ തോട്ടത്തിലെ കുഴി പൂർത്തിയാക്കിയത്. എറണാകുളത്തു നിന്നും രാത്രി പതിനൊന്നു മണിക്ക് ശേഷം കോട്ടയം വരെ ഡ്രൈവ് അതും ബൈക്കിൽ. പിന്നെ ആരും കാണാതെ റബ്ബർ തോട്ടത്തിൽ എത്തി കുഴി എടുക്കൽ. ഒടുവിൽ കുഴിക്കു ആവശ്യത്തിനു ആഴം ഉണ്ടായപ്പോൾ സാം തീരുമാനിച്ചു അടുത്ത ആഴ്ച്ച എല്ലാം പൂർത്തിയാക്കണം. ഇത്രയും ദിവസം റേച്ചൽ വീടിനു പുറകിൽ പഴയ സാധനങ്ങൾ അടുക്കി വച്ചിരിക്കുന്ന മേശയുടെ അടിയിൽ ഉള്ള വലിയ പ്ലാസ്റ്റിക് ടാങ്കിലെ സെൽഫുരിക് ആസിഡിൽ സുഘമായി ഉറങ്ങുകയായിരുന്നു. വേണം എന്നു വച്ച് ചെയ്തതല്ല പതിവുപോലെ ഒന്നും രണ്ടും പറഞ്ഞു വഴക്ക് തുടങ്ങി, പെട്ടെന്ന് വന്ന ദേഷ്യത്തിന് കയ്യിൽ ഉണ്ടായിരുന്നു ടാബ്ലെറ്റ് രേച്ചലിനു നേരെ എറിഞ്ഞു, കൃത്യം നെറ്റിയിൽ ചെന്ന് കൊണ്ട്, ഒരിറ്റു ചോര പോലും പോടിഞ്ഞില്ല എല്ലാം കഴിഞ്ഞു. ഒരു മണിക്കൂർ നേരം ഒന്നും ചെയ്യാതെ ഇരുന്നു, പിന്നെ അടുത്ത മുറിയിൽ സുഘമയി ഉറങ്ങി കിടക്കുന്ന മോനെ പോയി നോക്കി, അഞ്ചു വയസ്സ് കഴിഞ്ഞതെ ഉള്ളു അമലിനു പക്ഷെ പത്തു വയസിന്റെ പക്വത ഉണ്ട്. ഞാൻ പോയാൽ പിന്നെ ഇവന്റെ കാര്യം ? ഫ്രി