പാലേരി മാണിക്യ ത്തിനു ശേഷം രഞ്ജിത് വീണ്ടും തന്‍റെ മാജിക് പുറതെടുതിരിക്കുന്നു, "പ്രന്ജിയെട്ടന്‍ ആന്‍ഡ് ദി സൈന്റ്റ്". "ഡാ ഗഡിയെ സംഗതി കലക്കിട്ട, പ്രന്ജിയെട്ടന്‍ ച്ചുല്ലനയിട്ടെണ്ട്" തൂവന തുമ്പികള്‍ക്ക് ശേഷം ഇത്ര മനോഹരമായി തൃശൂര്‍ ഭാഷ മറ്റൊരു സിനിമയില്‍ ഉപയോഗിച്ച് കണ്ടിട്ടില്ല. മൊത്തത്തില്‍ സംഗതി കൊള്ളാം. എന്തോ എനിക്ക് സംഗതി അങ്ങ് വളരെ ഇഷ്ട്ടമായി. കാശു കുറെ കയ്യില്‍ ഉണ്ടെങ്കിലും പ്രാന്ജിയെട്ടാണ് നാട്ടില്‍ ഒരു പേരില്ല. എല്ലാവരും പുള്ളിയെ അരി പ്രാഞ്ചി എന്നാണ് വിളിക്കുനത്, അതൊന്നു മാറി കിട്ടാന്‍ പുള്ളി പെടാത്ത പാടില്ല, അത് തന്നെയാണ് സിനിമയുടെ കഥയും. പുള്ളി ഒരു പദ്മസ്രി ഒപ്പിക്കാന്‍ വരെ ശ്രമിക്കുന്നു. പക്ഷെ ഓരോ തവണയും അത് പരാജയപ്പെടുന്നു. അന്തോനീസു പുന്ന്യളനോട് പ്രാഞ്ചി തന്‍റെ ജീവിധ കഥ പറയുന്നതായാണ് സിനിമ, മമൂട്ടി പ്രത്യേഗിച്ച് ഒരു ഗിമിക്കുമില്ലാതെ അഭിനയിച്ചിരിക്കുന്നു. ഇന്നച്ചനും പ്രിയാമണിയും, ഒന്ന് മിന്നി മറയുന്നു ഉള്ളു എങ്കിലും സിദ്ദികും സ്വന്തം വേഷം ഭദ്രമാകിയിരിക്കുന്നു. ചില രംഗങ്ങളില്‍ ഞാന്‍ ശരിക്കും ചിരിച്ചു. ...