Skip to main content

കര്‍ത്താവിന്റെ അഞ്ചപ്പം

ആറു മണിയുടെ പ്രാര്‍ത്ഥന കഴിഞ്ഞു ബംഗ്ലാവില്‍ എത്തിയപ്പോള്‍ സമയം ഒന്‍പതു കഴിഞ്ഞിരുന്നു.  കുഞ്ഞാടുകളുടെ പരിഭവങ്ങളും ദുക്കങ്ങളും വിഷമങ്ങളും കേട്ടു കേട്ടു അച്ഛന്റെ ചെവി തുരുമ്പിച്ചു.  ടി വി വോളിയം  കുറച്ചു വച്ച് രാബെലച്ചന്‍ ഫ്രിഡ്ജ്‌ തുറന്നു ഒരു കുപ്പി ബിയര്‍ പുറത്തെടുത്തു, ഗ്ലാസില്‍ ഒഴിച്ച് പതുക്കെ കുടിച്ചു തുടങ്ങി. 

മൂന്ന് ഗ്ലാസ്‌ ബിയര്‍ തീര്നപ്പോഴേക്കും, ഭക്ഷണം എടുത്ത് വച്ചിട്ടുണ്ട് എന്ന് പറയാന്‍ കുശിനി കാരന്‍ മത്തായി വന്നു,

"ഇപ്പൊ വരാം" എന്ന് പറഞ്ഞു രാബെലച്ചന്‍ ടി വി ചാനലുകള്‍ മാറാന്‍ തുടങ്ങി.

"എന്‍റെ പൊന്നച്ചോ ഒന്നിറങ്ങി വന്നെ, ഇല്ലെങ്കില്‍ ഞാന്‍ ഇവിടെ തല തല്ലി ചാവും"

പുറത്തെ ഒരു കരച്ചില്‍ കേട്ട അച്ഛന്‍ എഴുനേറ്റു ചെന്നു, നല്ല പരിചയമുള്ള ശബ്ദം.  ഇത് കപ്യാര് ഔസേപ്ടിന്റെ കരച്ചിലല്ലേ?

വാതില്‍ തുറന്നപ്പോള്‍, ഭൂ ഗുരുതതിനോട് കഷ്ട്ടപെട്ടു യുദ്ധം ചെയ്യുന്ന കപ്യാരെയാണ് അച്ഛന്‍ കണ്ടത്, കക്ഷത്തില്‍ ഇരിക്കുന്ന ഒരു ചെറിയ പൊതി താഴെപോവാതെ കഷ്ട്ടപെട്ടു പിടിച്ചു കൊണ്ട് കപ്യാര് പറഞ്ഞു.

"എന്‍റെ പൊന്നച്ചോ എന്നെ ഒന്ന് രക്ഷിക്കണം"

ശബ്ദത്തേക്കാള്‍ വേഗത്തില്‍, കപ്യാരുടെ വയറ്റില്‍ കിടക്കുന്ന വാറ്റിന്റെ മണം അച്ഛന്റെ മൂകില്‍ അടിച്ചു.

"അച്ചോ കര്‍ത്താവു പണ്ട് അഞ്ചു അപ്പം കൊണ്ട് അയ്യായിരം പേരുടെ വിശ്പ്പടക്കിയിട്ടില്ലേ, അച്ചോ എന്‍റെ കയ്യില്‍ അഞ്ചു അപ്പം ഉണ്ട് അത് കൊണ്ട് എന്‍റെ അഞ്ചു പിള്ളേരുടെ വിശപ്പ്‌ എങ്ങനെ അടക്കാം എന്ന് പറഞ്ഞു താ"

കഷത്തില്‍ ഇരുന്ന പൊതി കയ്യില്‍ പിടിച്ചു കാലുകള്‍ അകത്തി വച്ച്, ബാലന്‍സ് ചെയ്തു കൊണ്ട്, കപ്യാര് പറഞ്ഞു നിര്‍ത്തി.

"ഔസേപ്പെ, അത് കര്‍ത്താവാണ്, കര്‍ത്താവിനു എന്ത് വേണമെങ്കിലും ചെയ്യാം, അതൊക്കെ നമുക്ക് പറ്റുമോ?"

"ഇല്ലച്ചോ കര്‍ത്താവിനു പറ്റുമെങ്കില്‍, അച്ഛനും പറ്റും.  അച്ഛന്‍ ആ പരിപാടി എനിക്ക് കൂടെ ഒന്ന് പഠിപിച്ചു  താ, ഞാന്‍ എന്‍റെ പിള്ളേരെ അങ്ങിനെ പോറ്റാം, എന്‍റെ കണ്ണില്‍ കര്‍ത്താവ്‌ അച്ഛന്‍ തന്നാ, എന്നെ കയ്യി വിടല്ലേ അച്ചോ"

കപ്യാര് നിന്ന് കരയാന്‍ തുടങ്ങി.

അല്‍പ നേരെം കപ്യാരുടെ കരച്ചില്‍ നോക്കി നിന്ന അച്ഛന്‍ അകതോട്ടു നോക്കി വിളിച്ചു പറഞ്ഞു "മത്തായി ആ ഭക്ഷണം ഇങ്ങോട്ട് കൊണ്ട് വന്നെ"

"അത് വേണ്ട അച്ചോ, എനിക്ക് അഞ്ചപ്പം  കൊണ്ട് അയ്യയ്യിരം പേരെ ഊട്ടുന്നത് പഠിപിച്ചു തന്നാല്‍ മതി, അച്ഛന്‍ ഇന്ന് എനിക്ക് ഭക്ഷണം തരും നാളെയും തരും, പക്ഷെ മറ്റന്നാള്‍ തരുമോ, ജീവിത കാലം മുഴുവന്‍ തരുമോ, ഇല്ല അപ്പോള്‍ അത് വേണ്ട"

അച്ഛന്‍ മനസ്സില്‍ ഓര്‍ത്തു, ഇത് വലിയ പുലി വാല്‍ ആയല്ലോ, ഇവന്‍ ഇന്ന് പോവും എന്ന് തോനുന്നില്ല.

അച്ഛന്‍ വളരെ സൌമ്യമായ ശബ്ദത്തില്‍ പറഞ്ഞു "ഔസേപ്പേ ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ നീ അത് ആരോടെങ്കിലും പറയുമോ"

"ഇല്ലച്ചോ"

"സത്യത്തില്‍ പണ്ട് കര്‍ത്താവിന്റെ കാര്യത്തില്‍ എന്താ നടന്നത് എന്ന് നിനക്കറിയാമോ?"

"എന്താ അച്ചോ നടന്നത്?"

"അന്ന് അവിടെ വന്നിരുന്ന, അയ്യായിരം പേര്‍ക്കും അറിയാമായിരുന്നു അവിടെ തിന്നാനും കുടിക്കാനും ഒന്നും കിട്ടില്ല എന്ന്, അവിടെ വരുന്നതിനു മുന്‍പ് തന്നെ അവര്‍ കീശ നിറയെ ചിക്കന്‍ പൊരിച്ചതും മട്ടന്‍ പൊരിച്ചതും ഒക്കെ കരുതി വച്ചിട്ടുണ്ടായിരുന്നു, അപ്പം വച്ച പാത്രം അടുത്ത് വന്നപ്പോള്‍ അതില്‍ നിന്നും എടുക്കുന്നതായി എല്ലാവരും ഭാവിച്ചു, കീശ നിറയെ ചിക്കനും മട്ടനും കിടക്കുമ്പോള്‍ ആര്‍ക്കാ അപ്പം വേണ്ടത്, പിന്നെ അപ്പം തിന്നുകയാണ് എന്ന ഭാവത്തില്‍ അവര്‍ ചിക്കനും മട്ടനും തിന്നു.  അല്ലാതെ കര്‍ത്താവിന്റെ അഞ്ചപ്പം കൊണ്ടല്ല നാടുകാരുടെ വയര്‍ നിറഞ്ഞത്‌"

കഥ കേട്ടു ഔസേപ്പ് തരിച്ചു നിന്നു.

"ഇനി പറ ഔസേപ്പേ എന്ത് വേണം?"

"അച്ചോ ഒരു അമ്പതു രൂപ താ ഒരു Quarter വാങ്ങി അടിക്കാന"

അച്ഛന്‍ പോക്കറ്റില്‍ നിനും അമ്പതു രൂപ എടുത്തു കൊടുത്തു.  ഔസേപ്പ് ആടി ആടി പോയി. 

പിന്നീടു അച്ഛന്‍ എപ്പോഴെങ്കിലും കര്‍ത്താവിന്റെ അന്ജപ്പത്തിന്റെ  കഥ പറയുമ്പോള്‍, പള്ളി മണിയുടെ ചുവട്ടില്‍ നിന്നും കപ്യാര് പറയും.

"പിന്നെ പിന്നെ, ഇത് ഞാന്‍ കുറെ കണ്ടതാ"

Comments

Popular posts from this blog

മയിലാട്ടം - ഇപ്പോള്‍ താമസം കാട്ടില്‍

കലൂരില്‍ നിന്നും വീട് മാറി കമ്പനിയുടെ അടുത്തേക്ക് വന്നപ്പോള്‍ സത്യം പറഞ്ഞാല്‍ ആഫ്രിക്കയില്‍ നിന്നും ഊട്ടിയില്‍ എത്തിയ ഒരു സുഖം, ശാന്തമായ അന്തരീക്ഷം, നല്ല വായു, നല്ല വെള്ളം പിന്നെ തിരക്കില്ലാത്ത റോഡ്‌, ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടില്‍ വരാം  (സത്യത്തില്‍ ഇതാണ് പ്രധാനം). രാവിലെ ഉറക്കം തെളിഞ്ഞപ്പോള്‍ നേരം വയ്കിയിരുന്നു, ഏതാണ്ട് ഏഴു മണി, നോക്കിയപ്പോള്‍ തലേന്ന് വിരുന്നു വന്ന അളിയന്‍ താമസ സ്ഥലത്തേക്ക് പോവാന്‍ നില്‍ക്കുന്നു.പുള്ളി ഇവിടെ നിന്നും ഒരു പത്തു മിനിറ്റ് അകലെ ഉള്ള ഒരു കോളേജില്‍ ആണ് പഠിപ്പിക്കുന്നത്‌. ബൈകുമായി പുറത്തേക്കു പോയ പുള്ളി രണ്ടു മിനുട്ടിന്നുള്ളില്‍ ഉറക്കെ ഒരു മുട്ടന്‍ തെറിയും വിളിച്ചു കൊണ്ട് തിരിച്ചു വന്നു. ഇശ്വരാ ഇങ്ങേരുടെ പെങ്ങളെ കെട്ടിയിട്ടു ഞാന്‍ അപരധമോന്നും ചെയ്തില്ലലോ, നല്ലോണം തന്നെയാണ് നോക്കുന്നത് രണ്ടു കുട്ടികളും ഉണ്ട് പിന്നെ ഇതെന്തു പറ്റി.  പെട്ടെന്നന്നു വിളിച്ചിരുന്നത്‌ തെറി അല്ല എന്ന് മനസിലാക്കിയത്. "മയില്‍ മയില്‍ ദേ ഇവിടെ ഒരു മയില്‍" തൂണില്‍ ചാരി നിന്നു പല്ല് തേച്ചു കൊണ്ടിരുന്ന ഞാന്‍ അപ്പോഴാണ് പുറത്തേക്കു നോക്കിയത്.  ശരിയാണ് മുഴുത്ത ഒരു മ...

തിരുത്താനാവാത്ത ചില തെറ്റുകൾ

             മൂന്ന് ദിവസം അടുപ്പിച്ചു ലീവ് കിട്ടിയപ്പോൾ ഞാൻ പെട്ടിയും കിടക്കയും, പിന്നെ കുട്ടികളെയും കേട്ടിയവളെയും  കൂട്ടി നാട് പിടിച്ചു.  പിന്നെ സുഖ ജീവിധം, രാവിലെ എട്ടു മണിക്ക് ഉറക്കം തെളിയുക, പുട്ട് കടല കൂട്ടി കഴിക്കണോ അതോ വീട്ടിൽ തന്നെ ഉള്ള പഴം കൂട്ടി കഴിക്കണോ അതോ തമിഴ് നാട് സ്റ്റൈലിൽ മുട്ട വറുത്തതും പഞ്ചസാര യും കൂട്ടി കഴിക്കണോ ഇനി അതും വേണ്ട എങ്കിൽ നാടൻ രീതിയിൽ ചായ ഒഴിച്ച് കഴിക്കണോ  എന്ന കണ്‍ഫ്യൂഷൻ അടിച്ചു ഇരിക്കുക,             "വേണമെങ്കിൽ കഴിച്ചിട്ട് എഴുനേറ്റു പോടാ" എന്ന ഫൈനൽ വാണിംഗ് മിസിസ് മാധവന്റെ അടുത്ത് നിന്നും കിട്ടുമ്പോൾ എല്ലാം കൂടി ചേർത്ത് അടിച്ചു അതിന്റെ മുകളിൽ ഒരു സ്റ്റൈലൻ പാൽ ചായയും കുടിച്ചു എഴുനേറ്റു പോവും             പിന്നെ കേബിളിൽ തമിഴ് ചാനലുകളായ "ആദിത്യ" "ചിരിപ്പോളി" തുടങ്ങിയ ചാനൽ കണ്ടു വെറുതെ ഇരിന്നു ചിരിക്കുക, ഇനിയും ചിരിച്ചാൽ എനിക്ക് വട്ടാണ് എന്ന് വീട്ടുകാർ കരുതും എന്...

ഒരേ ഒരു പിഴ

നെറ്റിയില്‍ നിന്നും ഒലിച്ചിറങ്ങിയ ചോര എന്റെ വായില്‍ ഉപ്പു രസം സൃഷ്ടിച്ചു, തുപ്പലും വിയര്‍പ്പും കൂടി ചേര്‍ന്ന ചവര്‍പ്പ് കലര്‍ന്ന ഉപ്പു രസം ഞാന്‍ തുപ്പി കളയാന്‍ ശ്രമിച്ചു.  തോളിലെ ഒരു എല്ല് പൊട്ടിയിട്ടുണ്ട്, ഒരു കാലിന്റെ തുടയെല്ല് ചതഞ്ഞിട്ടുണ്ട്, നട്ടെല്ലില്‍ കൂടി ഒരു തരിപ്പ് മുകളിലേക്ക് പാഞ്ഞു പോയി.  ഒരു മരത്തില്‍ ചാരി ഞാന്‍ ഇരിക്കുകയാണ്, ശരിരം ഒരിഞ്ചു പോലും അനക്കാന്‍ വയ്യാ. കൂട്ടിനു സാമിന്റെ ചേതനയറ്റ ശരിരം മാത്രം മൂന്ന് മാസം മുന്‍പ് ഒരു ശനിയാഴ്ച വയ്കുന്നേരം ആണ് സാം അവന്റെ പദ്ധതി എന്നോട് പറഞ്ഞത്.  ഒരു ബീറിനും രണ്ടു പെഗിനും ശേഷം, തലയ്ക്കു മുകളില്‍ കറങ്ങുന്ന ഫാനിന്റെ കാറ്റില്‍ മനസ് പതുക്കെ ആടി കൊണ്ടിരിക്കുകയായിരുന്നു.  സാം എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു  പക്ഷെ ഞാന്‍ അതൊന്നും ശ്രദ്ധിച്ചില്ല, അടുത്ത ടാബിളില്‍ ഇരുന്നു കുടിച്ചു കൊണ്ടിരുന്ന ഒരു അറുപതു വയസുകരനെയാണ് ഞാന്‍ നോക്കിയിരുന്നത്. "ഡാ നീ അപ്പോള്‍ എന്ത് പറയുന്നു?" എന്ന ചോദ്യത്തോട് കൂടി സാം എന്റെ കാലില്‍ തട്ടി. "എന്തിനെ കുറിച്ച്?" ഞാന്‍ ചോദിച്ചു "അപ്പോള്‍ നീ ഒന്നും കേട്ടില്ലേ?, ഡാ കാശു അടിച്ചു മാറ്റുന്നത...