ഇവിടെ ഞാന്‍ പറയാന്‍ പോവുന്നത് തികച്ചും എന്‍റെ മാത്രം അഭിപ്രായം മാണ്. ഒരു സാദാരണ മലയാളം സിനിമ പ്രേക്ഷകന്‍ എന്ന നിലയില്‍ സിനിമയെ കുറിച്ചുള്ള എന്‍റെ അറിവുകള്‍ വളരെ പരിമിധമാണ്. എം ടി, ഹരിഹരന്‍, മമ്മൂട്ടി ഈ പേരുകള്‍ ഒരുമിച്ചു കാണുമ്പോള്‍ തീര്‍ച്ചയായും ഇതൊരു ഭയങ്കര സിനിമ ആയിരിക്കും എന്ന തോനല്‍ നമുക്ക് വരും, കൂടാതെ ഗോകുലം ഗോപാലന്‍ 25 കോടി രൂപ മുടക്കി സിനിമ നിര്‍മിക്കുന്നു, മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രം, ഓസ്കാര്‍ വിന്നര്‍ റസൂല്‍ പൂകുട്ടി ശബ്ദ സംവിധാനം, വര്‍ഷങ്ങളുടെ ഗവേഷണം, മലയാളത്തിലെ ആദ്യത്തെ ലോകോത്തര സിനിമ, സര്‍ക്കാര്‍ സിനിമയുടെ ചരിത്ര പ്രാധാന്യം മൂലം നികുതി ഇളവ് ചെയ്യുന്നു. അപ്പോള്‍ പിന്നെ ഈ സിനിമ എങ്ങനെയാ കാണാതിരിക്കുന്നത്. കണ്ടു മതിയായി. ഞാന്‍ ഡോകുമെന്ററി കാണാറുണ്ട്, പക്ഷെ മൂന്ന് മണിക്കൂറിനു മുകളില്‍ ഉള്ള ഒരു ഡോകുമെന്ററി ഞാന്‍ കാണാറില്ല, വളരെ പ്ലെയിന്‍ ആയി പറഞ്ഞാല്‍ പഴശ്ശി രാജ എന്ന ചിത്രം അതാണ്. ചിത്രം പറയുന്നത് പഴശ്ശിയുടെ അവസാന നാളുകളെ കുറിച്ചാണ്, ടിപ്പുവിനെതിരെ ഈസ്റ്റ് ഇന്ത്യ കമ്പനിയോട് ചേര്‍ന്ന് പോരാടിയ പഴശ്ശി, അവരുടെ അമിദമായ നികുതി പിരിവി...