"ദൈര്യ മുണ്ടെങ്കില്‍ ഇറങ്ങിവാടാ റ്റോര്പീ, ഇന്നു നിന്റെ കുടല്‍മാല ഞാനെടുക്കും", പുറത്തു വരാന്തയില്‍ ഒരു അലര്‍ച്ച കേട്ടാണ് ഞാന്‍ എഴുന്നേറ്റത്. ക്ലാസ്സു കഴിഞ്ഞു ഒന്നു വന്നു കിടന്നതാ. സമയം ഒരു എട്ടുമണി ആയി കാണണം, ഇതാരാ ദൈവമേ ഇവിടെ കൊല വിളി നടത്തുന്നെ. വാതില്‍ തുറന്നു ഞാന്‍ പുറത്തിറങ്ങി. ദൈവമേ മൌഗ്ലി ബിനു, കയ്യില്‍ ഒരു കത്തിയും ഉണ്ട്. ഇവന്‍ എന്തിനാ റ്റൊര്പിയെ വിളിക്കുന്നെ, മനോജിനെ ഞങ്ങള്‍ സ്നേഹ പൂര്‍വ്വം വിളിക്കുന്നതാണ് റ്റൊര്‍പ്പി എന്ന്. "എടാ നീ ഇറങ്ങി വരുന്നോ അതോ ഞാന്‍ ഈ വാതില്‍ ചവിട്ടി പോളിക്കണോ" ബിനു അലറി. പിന്നെ പതിനഞ്ചു കിലോ ഭാരം ഉള്ള ഇവനല്ലേ വാതില് ചവിട്ടി പൊളിക്കാന്‍ പോകുന്നെ. ഇവന്‍ മാര്‍ രാവിലെ ക്ലാസ്സില്‍ വച്ചു ഒരു അടി കഴിഞ്ഞതാണല്ലോ പിന്നെ ഇപ്പോള്‍ എന്താ. അതൊരു സ്ഥിരം സംഭവം ആയതിനാല്‍ ഞാന്‍ ശ്രദ്ധിച്ചില്ലായിരുന്നു. "ഇന്നു നിന്റെ ചോര കാണാതെ ഞാന്‍ അടങ്ങില്ലെട" അലര്‍ച്ച തുടര്‍ന്ന്. ബിനു ടി ഷര്‍ട്ടിന്റെ കയ്യ് രണ്ടും മുകളിലേക്ക് ചുരുട്ടി വച്ചിട്ടുണ്ട്, കയ്യ് രണ്ടും അല്പം മടക്കി കിരീടത്തില്‍ കൊച്ചിന്‍ ഹനീഫ നടക്കുനതു പോലെ ഇടക്കിടെ അങ്ങോട്ടും ഇങ്ങോട്ടു...