Skip to main content

കാണാന്‍ മറന്നത്

മാതൃഭുമിയുടെ അടുത്തുള്ള ഇട വഴിയിലൂടെ പോയാല്‍ പുതിയ ബസ്സ് സ്റ്റാന്‍ഡില്‍ വേഗം എത്താം എന്നുള്ളത് കൊണ്ടാണ് ഞാന്‍ ആ വഴി എന്ന് തിരഞ്ഞെടുക്കുനത്. ബസ്സ് സ്ടണ്ടിനടുതായി പോസ്റ്റ് ഓഫീസും ബാന്കും ഉള്ളത് കൊണ്ടു ആ വഴി ഒരു പാടു പേരുടെ വഴിയായിരുന്നു. ബന്കിനു തൊട്ടടുത്തായി റോഡില്‍ ഒരു ഒറ്റ കാലന്‍ പിച്ചക്കാരന്‍ ഇരിക്കാറുണ്ട് മിക്കവര് അത് വഴി കടന്നു പോവുന്ന എല്ലാവരും അയാള്ക്ക് എന്തെങ്കിലും കൊടുക്കാറുണ്ട്. ചില ദിവസങ്ങളില്‍ ഞാനും എന്തെകിലും കൊടുക്കും. എണ്‌ും അയാളെ കാണുമ്പൊള്‍ ഒരു വിഷമം തോന്നും. സഹായത്തിനു ആരും ഇല്ലാതെ, മഴയത്തും വെയിലത്തും, അയാള്‍ അവിടെ ഇരിക്കും.

ഞാന്‍ ഈ നഗരത്തില്‍ എത്തിയിട്ട് അഞ്ചു വര്ഷമായി, ഞാന്‍ അന്ന് മുതല്‍ അയാളെ കനുന്നുട്, രാജേഷ് എന്നോട് പ്രഞ്ഞന്തു അവന്‍ അയാളെ പതിനഞ്ചു വര്ഷമായി അവിടെ കനുന്നുട് എന്നാണ്, ബാങ്ക് വരുന്നതു മുന്പ് അയാള്‍ ബസ്സ് സ്ടണ്ടിനടുതയിരുന്നു അത്രേ.

അഞ്ചു വര്ഷമായി അയാളെ കനരുന്ടെകിലും ഞാന്‍ ഒരിക്കല്‍ പോലും അയാളോട് മിണ്ടിയിട്ടില്ല. പക്ഷെ ചിലപ്പോഴൊക്കെ ഒരു പരിജയത്തിന്റെ ചിരി ഞങ്ങള്‍ കായ്‌ മാറിയിരുന്നു.

ബസ്സ് സ്റ്റാന്റ് എതുനതിനു മുന്പ് മഴ തുടങ്ങി ഞാന്‍ കുട എടുത്തിരുന്നില അതിനാല്‍ ബന്കിനടുത്തു കയറി നില്‍കേണ്ടി വന്നു. ഒറ്റകലന്റെ തൊട്ടടുത്തായി. എന്നെ നോക്കി ഒന്നു ചിരിച്ചു കൊണ്ടു അയാള്‍ ചോദിച്ചു.

"കുട എടുത്തില്ല അല്ലെ"

"ഇല്ല മറന്നു"

കയ്യിലിരുന്ന ഒരു കടലാസ്സ്‌ എന്റെ നേരെ നീട്ടി കൊണ്ടു അയാള്‍ ചോദിച്ചു.

"സര്‍ പോവുന്ന വഴിയില്‍ ഇതു പോസ്റ്റ് ഓഫീസില്‍ അടക്കാമോ"

ഞാന്‍ കടലാസ്സ്‌ എടുത്തു നോക്കി, മണി ഓര്‍ഡര്‍ ഫോറം, മുഴുവന്‍ പൂരിപിചിടുണ്ട് . അയയിരം രൂപ, മങ്ങലപുറത്തെ മെഡിക്കല്‍ കോളേജില്‍ അയക്കുന്നു. ഒരു ഡോക്ടര്‍ സുലോച്ചനക്ക്. അയാള്‍ ഇരുന്ന ചാക്കിന്റെ അടിയില്‍ നിനും അഞ്ചു ആയിരം രൂപയുടെ നോട്ടുകള്‍ എടുത്തു എനിക്ക് തന്നു.

"ആരാണിത് "

"എന്റെ മോളാണ്, എം ബി ബി എസ് കഴിഞു ഇപ്പോള്‍ എം ഡി ചെയുക്കായ"

ഒരു നിമിഷം എന്ത് പറയണം എന്ന് എനിക്ക് മനസിലായില്ല, കയ്യില്‍ ഇരുന്ന കടലാസും പണവും ഞാന്‍ യാന്ത്രികമായി തിരിച്ചു കൊടുത്തു.

ഒരുപക്ഷെ കാണാന്‍ മറന്നത് ഞാന്‍ അന്നാണ് കണ്ടത്.

പിന്നീടൊരിക്കലും ഞാന്‍ ആ വഴിയില്‍ കൂടി പോയിട്ടില്ല.

Comments

Popular posts from this blog

മയിലാട്ടം - ഇപ്പോള്‍ താമസം കാട്ടില്‍

കലൂരില്‍ നിന്നും വീട് മാറി കമ്പനിയുടെ അടുത്തേക്ക് വന്നപ്പോള്‍ സത്യം പറഞ്ഞാല്‍ ആഫ്രിക്കയില്‍ നിന്നും ഊട്ടിയില്‍ എത്തിയ ഒരു സുഖം, ശാന്തമായ അന്തരീക്ഷം, നല്ല വായു, നല്ല വെള്ളം പിന്നെ തിരക്കില്ലാത്ത റോഡ്‌, ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടില്‍ വരാം  (സത്യത്തില്‍ ഇതാണ് പ്രധാനം). രാവിലെ ഉറക്കം തെളിഞ്ഞപ്പോള്‍ നേരം വയ്കിയിരുന്നു, ഏതാണ്ട് ഏഴു മണി, നോക്കിയപ്പോള്‍ തലേന്ന് വിരുന്നു വന്ന അളിയന്‍ താമസ സ്ഥലത്തേക്ക് പോവാന്‍ നില്‍ക്കുന്നു.പുള്ളി ഇവിടെ നിന്നും ഒരു പത്തു മിനിറ്റ് അകലെ ഉള്ള ഒരു കോളേജില്‍ ആണ് പഠിപ്പിക്കുന്നത്‌. ബൈകുമായി പുറത്തേക്കു പോയ പുള്ളി രണ്ടു മിനുട്ടിന്നുള്ളില്‍ ഉറക്കെ ഒരു മുട്ടന്‍ തെറിയും വിളിച്ചു കൊണ്ട് തിരിച്ചു വന്നു. ഇശ്വരാ ഇങ്ങേരുടെ പെങ്ങളെ കെട്ടിയിട്ടു ഞാന്‍ അപരധമോന്നും ചെയ്തില്ലലോ, നല്ലോണം തന്നെയാണ് നോക്കുന്നത് രണ്ടു കുട്ടികളും ഉണ്ട് പിന്നെ ഇതെന്തു പറ്റി.  പെട്ടെന്നന്നു വിളിച്ചിരുന്നത്‌ തെറി അല്ല എന്ന് മനസിലാക്കിയത്. "മയില്‍ മയില്‍ ദേ ഇവിടെ ഒരു മയില്‍" തൂണില്‍ ചാരി നിന്നു പല്ല് തേച്ചു കൊണ്ടിരുന്ന ഞാന്‍ അപ്പോഴാണ് പുറത്തേക്കു നോക്കിയത്.  ശരിയാണ് മുഴുത്ത ഒരു മ...

മറന്ന പാസ്വോര്‍ഡുകള്‍

"forgot password" ഉം "forget password" തമ്മിലുള്ള വിത്യാസം അറിയാത്ത നീയൊക്കെ എങ്ങനെയാ എം സി എ പാസായത്" പി എമിഇന്റെ വാക്കുകള്‍ വെടിയുണ്ടകള്‍ പോലെയാണ് സജിക്ക് തോനിയത്, "ഈശ്വരാ സ്പെല്ലിംഗ് തെറ്റിപോയി" മനസ്സില്‍ ഓര്ത്തു. "ഞാന്‍ ആയിരം പ്രാവശ്യം കമ്പനിയോട് പറഞ്ഞതാ recruitment procedure മാറ്റണം എന്ന്, ഇംഗ്ലീഷില്‍ ഇത്ര പോലും വിവരം ഇല്ലാത്തവരെ എങ്ങനെയാ കമ്പനിയില്‍ വച്ചു കൊണ്ടിരിക്കുനത്" പി എമ്മിന്റെ ശബ്ദം അതിന്റെ ഉച്ചസ്ഥായിയില്‍ എത്തി, സജിക്ക് തന്റെ നട്ടെല്ലില്‍ കൂടെ ഒരു തണുപ്പ് തലച്ചോറിലേക്ക് കയറി പോവുന്നതായി തോന്നി. "വിവരം ഇല്ലെങ്കില്‍ മറ്റുള്ളവരുട് ചോദിച്ചു ചെയ്യണം, അല്ലെങ്കില്‍ മൈക്രോസോഫ്ട്‌ വോര്‍ഡില്‍ ടൈപ്പ് ചെയ്തു സ്പെല്‍ ചെക്ക് ചെയ്യ്തു നോക്കണം" തൊട്ടടുത്ത്‌ ഇരിക്കുന്ന എല്ലാ പ്രോഗ്രമ്മേര്സും ഒരക്ഷരം മിണ്ടുകയോ നോക്കുകയോ ചെയ്യാതെ തലകുനിച്ചു മോണിറ്ററില്‍ നോക്കി ഇരിക്കുന്നു എല്ലാവരും കേള്‍ക്കുന്നുട്, ആരും നോക്കുന്നില്ല. "ഈശ്വര ആരും നോക്കല്ലേ", സജി മനസ്സില്‍ കരുതി, ആരുടേയും കണ്ണിലേക്കു നോക്കാനുള്ള ദൈര്യം ഇല്ല. സജിക്ക് ചെവിക്കക...

സാം കുട്ടിയുടെ മുറി

ജോലി കിട്ടിയ കാലം മുതൽ സാമിന്റെ ആഗ്രഹം ആയിരുന്നു ഒറ്റക്കു ഒരു മുറിയിൽ താമസിക്കുക എന്നത്, പക്ഷെ ചിലവുകളും മൂന്നു കുറികളുടെ അടവും എല്ലാം കഴിയുമ്പോൾ ഒറ്റക് വാടക കൊടുക്കാൻ ഉള്ള തുക കയ്യിൽ കാണില്ല.  മൂന്നു മാസം കൂടി കഴിഞ്ഞാൽ കുറികൾ വട്ടം എത്തും, അപ്പോൾ എന്തായാലും മുറി എടുക്കണം. ഒറ്റക്കു താമസിക്കാൻ ഉള്ള ആഗ്രഹം തുടങ്ങിയത്, മുറിയിൽ ആദ്യം താമസിച്ചിരുന്ന എല്ലാവരും പോയതോടു കൂടിയാണ്, പുതിയ സഹ മുറിയന്മാർ ഒരു രീതിയിലും ഒത്തു പോവാൻ പറ്റാത്തവർ ആയിരുന്നു.  നാലു പേരും നാലു സ്വഭാവം, സുനിൽ ആണെങ്കിൽ മുഴുവൻ സമയം പഴവും തിന്നും  മിനറൽ വെള്ളം കുടിച്ചും  നടക്കും, അവൻ്റെ മിനറൽ വാട്ടർ കുപ്പികളും പഴത്തോലും കാരണം നടക്കാൻ പറ്റാതായി, റൂമിൽ ഉള്ള മുഴുവൻ സമയവും ലാപ്ടോപ്പിൽ നോക്കി എന്തോ കുത്തി കൊണ്ടിരിക്കും.  ലിനക്സ് അഡ്മിൻ ആണ് പോലും. ഷിജു ആണെങ്കിൽ മുറിയിൽ വന്നാൽ പിന്നെ എന്തൊക്കെയോ ചവച്ചു കൊണ്ടിരിക്കും, അതാണെങ്കിൽ ഒരു വലിയ ടിന്നിൽ തുപ്പി കൊണ്ടിരിക്കും, അതു കരി ഓയിൽ പോലെ ഇരിക്കുന്നു, അതു കളയാതെ റൂമിനു മൂലയിൽ ഇരിക്കുന്നു.  ടി വി യിൽ എവിടെയെങ്കിലും ഫുട് ബോൾ കളി ഉണ്ടെങ്കിൽ രാത...