ഒരു അത്യാവശ്യ കാര്യത്തിനായി കഴിഞ്ഞ ശനിയാഴ്ച കോഴിക്കോട് വരെ പോകേണ്ടി വന്നു. അന്ന് തന്നെ തിരിച്ചു വരേണ്ടത് കൊണ്ട്, കാർ ആലുവാ റെയിൽവേ സ്റ്റേഷനിൽ ഇട്ടു. ഇന്റർസിറ്റിക്കു പോയാൽ ഉച്ചക്ക് ഉള്ള ജന ശതാബ്ദി ക്കു തിരിച്ചു വരാം. രണ്ടു ട്രെയിനിനും ബുക്ക് ചെയ്തത് കൊണ്ട് യാത്ര വലിയ ബുദ്ധിമുട്ട് ഉണ്ടാവില്ല. ട്രെയിൻ കൃത്യ സമയത്തു തന്നെ എത്തി. ഷൊർണുർ എത്തിയപ്പോൾ ഒരു ചായ കുടിക്കാൻ ഞാൻ പുറത്തു സ്റ്റേഷനിൽ ഇറങ്ങി. ചായ പകുതി കുടിച്ചു കഴിഞ്ഞപ്പോഴേക്കും ട്രെയിൻ പതുക്കെ നീങ്ങി തുടങ്ങിയിരുന്നു, എൻ്റെ കംപാർട്മെന്റ് നീങ്ങിയത് കൊണ്ട് ഞാൻ തൊട്ടടുത്ത കംപാർട്മെന്റിൽ കയറി. അപ്പോഴാണ് അതിനു റിസർവേഷൻ കംപാർട്മെന്റും ആയി കണക്ഷൻ ഇല്ല എന്ന് മനസിലായത്. ഇനി അടുത്ത സ്റ്റേഷൻ വരെ വാതിലിനു അടുത്ത് നിൽക്കാം, സ്റ്റേഷൻ എത്തുമ്പോൾ മാറി കയറാം. അപ്പോഴാണ് അവിടെ നിന്നിരുന്ന രണ്ടു പേരെ ശ്രദ്ധിച്ചത്. ഒന്ന് ഒരു ഫ്രീക്കൻ പയ്യൻ, മുടി ഒക്കെ ജെൽ തേച്ചു മുകളിലേക്കു ചീവി വച്ചിരിക്കുന്നു. ചെവിയിൽ ഹെഡ്‍ഫോൺ ഉണ്ട് മൊബൈലിൽ എന്തോ കേട്ട് കൊണ്ടിരിക്കുന്നു. ഞാൻ അവനെ നോക്കി ഒന്ന് ചിരിച്ചു....