പരീക്ഷ കാലം വന്നാല്‍ പിന്നെ രക്ഷകര്താക്കള്‍ Hitler മാർ ആയി തീരും , പിന്നെ എല്ലാ ദിവസവും വീടുകളില്‍ കീചക വധം , ധുശാസന വധം , ഭാലി വധം തുടങ്ങിയ ആട്ടകഥകള്‍ നടക്കും. ഈ സമയങ്ങളില്‍ നമ്മുടെ ലാലേട്ടന്‍ പറഞ്ഞത് പോലെ അവര്‍ നുരോസിസിന്റെയും സൈകോസിസിന്റെയും ആരും സഞ്ചരിക്കാന്‍ ഭീകര വഴികളില്‍ കൂടി സഞ്ചരിക്കും. ഇന്നലെ ഇതും അതിൻറെ കൂടെ ചില പ്രോഗ്രാമ്മിംഗ് പുലികളുടെ പ്രോഗ്രാമും കണ്ടതോടെ മനസും ശരിരവും തളര്‍ന്നാണ് വയ്കീട്ടു വീട്ടില്‍ എത്തിയത്. ഒന്ന് സ്വസ്ഥം ആവാന്‍ ഒരു സിനിമ കാണാം എന്ന് വച്ചു , വേണു കഥയും ക്യാമറയും സംവിധാനവും ചെയ്ത "മുന്നറിയിപ്പ്" പോയി കണ്ടാലോ എന്ന് വച്ചു. സിനിമയ്ക്കു പോവുന്നതിനു മുന്‍പ് ടി വി യില്‍ ന്യൂസ് വച്ചപ്പോള്‍ ആണ് കൊച്ചി മുഴുവന്‍ ഒരു വലിയ ട്രാഫിക് ബ്ലോക്ക് ആയി നില്‍ക്കുകയാണ് എന്ന് അറിഞ്ഞത് , റിപ്പോര്‍ട്ടര്‍ റോഡിലെ ചളി കുളത്തിന് അരികില്‍ ചാഞ്ഞും ചരിഞ്ഞു നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത് കണ്ടപ്പോള്‍ വിഷമം തോന്നി. സിനിമ കണ്ടപ്പോള്‍ ഉ...