പതിവ് പോലെ ഉള്ള രാവിലത്തെ നടത്തത്തിനു ഇടയിലാണ് ഷാലു അവന്റെ വിഷമം പറഞ്ഞത്. ബൈകിന്റെ മൈലേജ് ദിവസം പോവും തോറും കുറഞ്ഞു വരുന്നു, എന്തോ കുഴപ്പം ഉണ്ട് "നീ കൃത്യമായി സർവീസ് ചെയ്യുന്നില്ലേ ?" ജെറിൻ കിദപ്പു മാറ്റാൻ ഒന്ന് നിന്ന് കൊണ്ട് ചോദിച്ചു "ഉണ്ടെന്നെ മൂന്ന് മാസത്തിൽ ഒരിക്കൽ " ഷാലു പറഞ്ഞു "എന്നാൽ പിന്നെ എഞ്ചിൻ ഓയിൽ മാറിയോ ?" "ഉവ്വ് മാറി, എല്ലാ ആയിരം കിലോമീറ്റർ ആവുമ്പോഴും മാറും " "ക്ലച്ച് കേബിൾ നോക്കി ?" "നോക്കി കഴിഞ്ഞ തവണ സർവീസ് ചെയ്തപ്പോൾ അത് മാറ്റി " "നീ ടയറിൽ എയർ ചെക്ക് ചെയ്തോ ?" "ഉവ്വ് എല്ലാ മാസവും ചെക്ക് ചെയ്യും " "എങ്കിൽ പിന്നെ എഞ്ചിനിൽ വല്ല കുശപ്പവും കാണും " "ഇല്ല ഞാൻ കഴിഞ്ഞ തവണ അതും നോക്കാൻ പറഞ്ഞു പക്ഷെ കുഴപ്പം ഒന്നും ഇല്ല എന്ന് അവർ പറഞ്ഞു " "പിന്നെ എന്താ മൈലേജ് കുറയുന്നത് ?" ജെറിൻ ചോദിച്ചു "അതല്ലേ ജെരിനെ ഞാൻ ചോദിച്ചത് ?" ഒരല്പം ദേഷ്യത്തിൽ ഷാലു പറഞ്ഞു തന്റ്റെ ചോദ്യോത്തര വേള അവസാനിപ്പിച്ച് പറഞ്ഞു "നീ ആ സെൻ ഭായിയെ വിളിച്ച...