ഏതാണ്ട് ഒരു വര്ഷം മുൻപാണ് അവസാനമായി ഒരു മലയാളം ചിത്രത്തെ കുറിച്ച് എഴുതിയത്. അതിനു ശേഷം മലയാളം ചിത്രങ്ങൾ ഒന്നും കാണാത്തത് കൊണ്ടല്ല , കണ്ടതിനെ കുറിച്ചൊന്നും എഴുതാൻ തോന്നാത്തത് കൊണ്ടാണ്. കാര്യം പണ്ട് എനിക്ക് പ്രിത്വിരാജിനെ ഒട്ടും ഇഷ്ടമല്ലായിരുന്നു, പുള്ളി എന്നോട് ഒന്നും ചെയ്തിട്ടല്ല, എല്ലാ സാധാരണ മലയാളിയെയും പോലെ അസൂയ തന്നെ, പിന്നല്ലാതെ പത്തൊൻപതാമത്തെ വയസിൽ നായകൻ ആയി സിനിമ ഇറങ്ങുക, ഇരുപത്തി മൂനാമത്തെ വയസിൽ സംസ്ഥാന അവാർഡ് കിട്ടുക, ഇറങ്ങിയ ചിത്രങ്ങളിൽ 80% വും സാമ്പത്തിക വിജയം നേടുക, തമിഴിൽ നായകനും വില്ലനും ആയി ചിത്രങ്ങൾ, മണിരത്നത്തിന്റെ സിനിമയിൽ അഭിനയിക്കുന്നു, ഹിന്ദിയിൽ അഭിനയിക്കുന്നു (അയ്യാ എന്ന സിനിമ അല്ല, aurangazeeb എന്ന ചിത്രം ) മുപ്പതു വയസിനു മുൻപ് producer ആയി മലയാളം സിനിമ എടുക്കുന്നു, ഇന്റർവ്യൂ കളിൽ നന്നായി സംസാരിക്കുക, ഇതൊന്നും കൂടാതെ നമ്മളെ ഒന്നും വിളിക്കാതെ കല്യാണം കഴിക്കുക, മലയാളികളായ നമ്മൾക്കു ഒരാളെ ഇഷ്ടപെടാതിരിക്കാൻ ഇതിൽ കൂടുതൽ എന്തെങ്കിലും വേണമോ ? പക്ഷെ ഇപ്പോൾ എന്റെ ഇഷ്ടപെട്ട നടൻ മാരിൽ ഒരാൾ പ്രി...