ചില സിനിമകളുടെ പ്രോമോ കാണുമ്പോള്‍ തന്നെ അതില്‍ എന്തോ പ്രത്യേകത തോന്നാറുണ്ട്. ഈ അടുത്ത കാലത്ത് കണ്ട ഒരു പ്രോമോക്കും ആ പ്രത്യേകത ഉണ്ടായിരുന്നു. അത് "ഈ അടുത്ത കാലത്ത്" എന്നാ സിനിമയുടെ ആയിരുന്നു. കുറച്ചു കാലമായി സിനെമാക്കൊന്നും പോവാരുണ്ടയിരുന്നില്ല, രണ്ടാഴ്ച മുമ്പ് അതിനൊരു ശ്രമം നടത്തി പക്ഷെ ചിന്നുവിന്റെ (ഇളയ സന്തതി) മുടിഞ്ഞ സഹകരണം കാരണം മറ്റു പ്രേക്ഷകര്‍ തെറി വിളിക്കും എന്നാ അവസ്ഥ വന്നപ്പോള്‍ തിയറ്ററില്‍ നിനും ഇറങ്ങി വീട്ടില്‍ പോകേണ്ടി വന്നു. സത്യത്തില്‍ ഈ സിനിമയ്ക്കു ഇന്നലെ പോവാന്‍ ഇരുന്നതാ പക്ഷെ ഇറങ്ങാന്‍ നേരെം പഴയ കുപ്പിയും പാട്ടയും പെറുക്കുന്ന ഒരാള്‍ വന്നു , വീട്ടില്‍ മൂന്ന് മാസമായി കൂട്ടി വച്ചിരിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ എടുത്തു കൊടുക്കാന്‍ ഞാന്‍ തുടങ്ങി. കേരളം മുഴുവന്‍ ഒറ്റ അടിക്കു ക്ലീന്‍ ആക്കാന്‍ ഹൈ കോടതി പുതിയ നിയമം കൊണ്ട് വന്നത് മുതല്‍ ഇവരെ കാണുമ്പോള്‍ നിയമം പാസാക്കിയ ജഡ്ജിയെ കാണുമ്പോള്‍ ഉള്ളതിനെ കാള്‍ ഭാഹുമാനം ഉണ്ട്. (അറിയാതെ രണ്ടെണം വിട്ടു ട്രെയിനില്‍ കയറുന്ന അനിയന്‍ മാര്‍ നിയമത്തിന്റെ വിലയായ അഞ്ഞൂറ് രൂ...