വാമ ബാകത്തിനു പണ്ട് മുതലേ പറയുന്ന കാര്യങ്ങള്‍ തിരിഞ്ഞു പോവുന്ന ഒരു സ്വഭാവം ഉണ്ട്, ഉദാഹരണത്തിന് "ഫോണ്‍ സ്റ്റാന്‍ഡില്‍ ഉണ്ട് " എന്നാണ് പറയാന്‍ ഉദേശിക്കുന്നത് എങ്കില്‍, പറയുക ചിലപ്പോള്‍ "ഫോണ്‍ ഗ്യാസില്‍ ഉണ്ട്" എന്നാവും, എനിക്ക് കുറെ കാലമായി സംഗതി അറിയുന്നത് കൊണ്ട്, സാഹചര്യവും സമയവും പറഞ്ഞതിന്റെ സ്വരവും വേഗവും ഒക്കെ വച്ച് ഞാന്‍ ഊഹിക്കും. ഇതിലെ രസകരമായ കാര്യം പുള്ളിക്കാരി കരുതുക ശരിയായി തന്നെ യാണ് പറഞ്ഞത് എന്നാണ് ഇത് വീട്ടില്‍ സ്ഥിരമായി നടക്കുന്ന ഒരു തമാശയുമാണ്. ഒരു ദിവസം മൂത്ത പുത്രി വീട്ടില്‍ വന്നു പറഞ്ഞു "അമ്മെ നാളെ സ്കൂളില്‍ പോവുമ്പോള്‍ ഒരു ഗ്ലാസ് കൊണ്ട് പോവണം, നാളെ പായസം ഉണ്ട്" "ശരി ഞാന്‍ രാത്രി തന്നെ എടുത്തു തരാം" വാമ ഭാഗം പറഞ്ഞു രാത്രി ഞാന്‍ ടി വി യില്‍ എന്തോ ഒരു പ്രോഗ്രാം കണ്ടു കൊണ്ടിരിക്കുമ്പോള്‍ വാമ ഭാഗം വിളിച്ചു പറയുന്നത് കേട്ടു. "നീനു ഞാന്‍ ഗ്ലാസ് ഫ്രിഡ്ജില്‍ വച്ചിടുണ്ട് " സംഗതി ഗ്ലാസ് ബാഗില്‍ വച്ചിട്ടുണ്ട് എന്നാണെന്ന് എനിക്ക് മനസിലായി, പക്ഷെ പാവം പുത്രിക്ക് മനസിലായില്ല, അത് പത...