അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ എല്ലാ കൊല്ലവും വരുന്ന സ്ഥിരം പനി വന്നു പോയി, ഒരാഴ്ചത്തെ വീട് വാസവും പി എം കെ ഡോക്ടറുടെ മൂന്ന് നിറത്തില്‍ ഉള്ള ഗുളികകളും കഴിഞ്ഞു കുട്ടപ്പനായി തിങ്കളാഴ്ച സ്കൂളില്‍ പൂവാന്‍ പുറപെട്ടു. ചിലവിനുള്ള കാശ് തന്നു കൊണ്ട് അച്ഛന്‍ ചോദിച്ചു "നീ ഉച്ചക്ക് എവിടെ നിന്നാ ഭക്ഷണം കഴിക്കുന്നത്?" "സന്പാദില്‍ നിന്നും" "ആ നീ ഒരു കാര്യം ചെയ് ഇന്ന് മുതല്‍ അവിടെ ജയഭാരതിയുടെ അടുത്ത് ഒരു ഹോട്ടല്‍ ഉണ്ട് മോഡേണ്‍, ഇന്ന് മുതല്‍ അവിടെ നിന്നും ഊണ് കഴിച്ചാല്‍ മതി, അവിടെ അര ഊണ് കിട്ടും അത് വാങ്ങിച്ചു കഴിച്ചോ" "ശരി" അച്ഛന്‍ എനിക്ക് രണ്ടര രൂപ തന്നു, ഒരു രൂപ എഴുപതഞ്ച്ജു പൈസ അര ഊണിനും, ബാകി ബസ്സിനും. ഈ പ്രക്രിയ വര്‍ഷങ്ങളോളം തുടര്‍ന്നു. ദിവസവും എന്റെ മുന്നിലൂടെ മുട്ട റോസ്റ്റും, മീന്‍ പൊരിച്ചതും, മട്ടന്‍ ചാപ്സും കടന്നു പോയി, പക്ഷെ അന്നൊരു vegitarian ആയിരുന്ന എന്നെ അതൊന്നും ഭാധിച്ചില്ല, പിന്നെയും വര്‍ഷങ്ങള്‍ കടന്നു പോയി, ഞാന്‍ ഒന്‍പതാം ക്ലാസ്സില്‍ എത്തി, അര ഊണിന്റെ വില മൂന്ന് രൂപ ഇരുപതഞ്ഞു പൈസ ആയി, എന്റെ അനിയന്‍ അപ്പു എന്റെ സ്കൂളില്‍ അഞ്ചാം ക്ലാ...