ആറു മണിയുടെ പ്രാര്‍ത്ഥന കഴിഞ്ഞു ബംഗ്ലാവില്‍ എത്തിയപ്പോള്‍ സമയം ഒന്‍പതു കഴിഞ്ഞിരുന്നു. കുഞ്ഞാടുകളുടെ പരിഭവങ്ങളും ദുക്കങ്ങളും വിഷമങ്ങളും കേട്ടു കേട്ടു അച്ഛന്റെ ചെവി തുരുമ്പിച്ചു. ടി വി വോളിയം കുറച്ചു വച്ച് രാബെലച്ചന്‍ ഫ്രിഡ്ജ് തുറന്നു ഒരു കുപ്പി ബിയര്‍ പുറത്തെടുത്തു, ഗ്ലാസില്‍ ഒഴിച്ച് പതുക്കെ കുടിച്ചു തുടങ്ങി. മൂന്ന് ഗ്ലാസ് ബിയര്‍ തീര്നപ്പോഴേക്കും, ഭക്ഷണം എടുത്ത് വച്ചിട്ടുണ്ട് എന്ന് പറയാന്‍ കുശിനി കാരന്‍ മത്തായി വന്നു, "ഇപ്പൊ വരാം" എന്ന് പറഞ്ഞു രാബെലച്ചന്‍ ടി വി ചാനലുകള്‍ മാറാന്‍ തുടങ്ങി. "എന്‍റെ പൊന്നച്ചോ ഒന്നിറങ്ങി വന്നെ, ഇല്ലെങ്കില്‍ ഞാന്‍ ഇവിടെ തല തല്ലി ചാവും" പുറത്തെ ഒരു കരച്ചില്‍ കേട്ട അച്ഛന്‍ എഴുനേറ്റു ചെന്നു, നല്ല പരിചയമുള്ള ശബ്ദം. ഇത് കപ്യാര് ഔസേപ്ടിന്റെ കരച്ചിലല്ലേ? വാതില്‍ തുറന്നപ്പോള്‍, ഭൂ ഗുരുതതിനോട് കഷ്ട്ടപെട്ടു യുദ്ധം ചെയ്യുന്ന കപ്യാരെയാണ് അച്ഛന്‍ കണ്ടത്, കക്ഷത്തില്‍ ഇരിക്കുന്ന ഒരു ചെറിയ പൊതി താഴെപോവാതെ കഷ്ട്ടപെട്ടു പിടിച്ചു കൊണ്ട് കപ്യാര് പറഞ്ഞു. "എന്‍റെ പൊന്നച്ചോ എന്നെ ഒന്ന് രക്ഷിക്കണം" ശബ്ദത്തേക്കാള്‍ വേഗത്തില്‍, കപ്യാര...