വര്‍ഷത്തില്‍ മുന്നൂറ്റി ഇരുപത്തി അഞ്ചു ദിവസവും പരമാവധി കച്ചറ ആയി നടക്കുന്ന ശാലു, നാല്പതു ദിവസം മാന്യനാവും, ശബരി മലക്ക് പോവാന്‍ മാല ഇടുന്ന നാല്പതു ദിവസം. രാവിലെ ഒന്‍പതു മണിക്ക് എഴുന്നേല്‍ക്കുകയും പുലര്‍ച്ചെ മൂന്ന് മണിക്ക് ഉറങ്ങുകയും ചെയുന്ന അവന്‍, രാവിലെ ആറു മണിക്ക് ഉണരുകയും രാത്രി പത്തു മണിക്ക് ഉറങ്ങുകയും ചെയ്യും. സത്യത്തില്‍ ഈ നാല്പതു ദിവസം എനിക്കും നല്ലതാണു, വയ്കുന്നെരങ്ങളില്‍ അമ്പലത്തില്‍ പോവാന്‍, രാവിലെ വിളിച്ചുണര്‍ത്താന്‍, അക്കയുടെ മെസ്സില്‍ ഭക്ഷണം കഴിക്കാന്‍ പോവാന്‍, എല്ലാതിനും അവന്‍ കൂടെ വരും. സാദാരണ വായ തുറന്നാല്‍ പച്ച തെറി മാത്രം പറയുന്ന അവന്‍ ഈ നാല്പതു ദിവസം രാവിലെ കുറിയും തൊട്ടു കുഞ്ഞാടിന്റെ മുകവുമായി നടക്കും. ഈ സമയത്തു ആരെങ്കിലും തെറി പറഞ്ഞാലും അവന്‍ തിരിച്ചു ഒന്നും പറയാതെ ചിരിച്ചു കൊണ്ടിരിക്കും (മലക്ക് പോയി തിരിച്ചു വന്നു അത് പലിശ സഹിതം കൊടുക്കുമെന്കിലും). രാവിലെ കുളി, അല്‍പ നേരം ഭക്തി ഗാനം (കാസെറ്റില്‍), രാവിലെ ഭക്ഷണം അക്ക മെസ്സില്‍, ഉച്ച ഭക്ഷണം കോളേജ് കാന്ടീനില്‍, രാത്രി ഭക്ഷണം അന്പ് ദേവിയില്‍, നോണ്‍ വെജ് ഇല്ല, ബിയര്‍ ഇല്ല, മാസത്തി ഒരാഴ്ച അക്ക മെസ്സില്‍ കയറില്ല. ഈ...