അൻപത്തി മൂന്നാമത്തെ വയസി ൽ , റെയിൽവേ യി ൽ നിന്നും വോളിന്ററി റിട്ടയ ർ മെന്റ് എടുത്തു പിരിഞ്ഞിട്ടു ഇന്നേക്ക് രാമചന്ദ്ര ൻ പത്തു വർഷം തികച്ചിരുന്നു . നാട്ടിൻ പുറത്തെ തന്റെ അച്ഛ ൻ പണിത വീട്ടിൽ ഒരിക്ക ൽ പോലും തന്നെ ഏകാന്ത വേട്ട ആടുന്നില്ല എന്ന് അദ്‌ഭുതത്തോടെ രാമൻ ഓർത്തു . ചിട്ടയായ ജീവിതചര്യക ൾ രാമനെ ആരോഗ്യവാനും ഊർജസ്വലനും ആക്കിയിരുന്നു . ഈ അറുപത്തി മൂന്നാം വയസിലും ഒരു അമ്പതു വയസുകാരന്റെ ചുറു ചുറുക്കോടെ ആയിരുന്നു രാമന്റെ ജീവിതം . രാവിലെ നാലുമണിക്ക് ഉണരുക , വെറും വയറ്റി ൽ ഒരു നാരങ്ങാ വെള്ളം കുടിച്ചു നാലു കിലോമീറ്റ ർ നടക്കുക , അതിനിടയി ൽ ചെവിയിലെ ഹെഡ് ഫോണി ൽ ഇഷ്ട ഗാനങ്ങ ൾ കേൾക്കുക , ആറു മണി മുത ൽ എട്ടു മണി വരെ പാചകം . പിന്നെ കുളിച്ചു വസ്ത്രം മാറി , വീടിനു ചേർന്നുള്ള വായന മുറിയി ൽ താ ൻ കഴിഞ്ഞ പത്തു വർഷം ആയി നടത്തുന്ന ഓഫീസി ൽ ചെന്നിരിക്കുക . കമ്പ്യൂട്ട ർ അനുബന്ധി ആയ കാര്യങ്ങ ൾ , ഫോം പൂരിപ്പിക്കുക , ഓൺലൈ ൻ ബുക്കിംഗ് ഇവ നാട്ടുകാർക്കായി ചെയ്തു കൊടുക്കുക ....