ഇൻഫെർട്ടിലിറ്റി ക്ലിനിക്കിൽ നിന്നും പുറത്തു ഇറങ്ങിയപ്പോൾ ഒരു മണി കഴിഞ്ഞിരുന്നു, കുനിഞ്ഞ മുഖവുമായി നടന്നു നീങ്ങുമ്പോൾ രാധാമണി കരച്ചിൽ അടക്കാൻ പാട് പാടുന്നത് മൈത്രേയൻ ശ്രദ്ധിച്ചു. "നീ എന്തിനാ ഇങ്ങനെ വിഷമിക്കുന്നത് , നമുക്ക് രണ്ടു പേർക്കും കുഴപ്പം ഒന്നും ഇല്ല എന്ന് ഡോക്ടർ പറഞ്ഞില്ലേ, ഓരോന്നിനും സമയം ഉണ്ട് അത് വരെ കാത്തിരിക്കാം" മൈത്രേയന്റെ വാക്കുകൾ രാധാമണിയിൽ ഒരു മാറ്റവും ഉണ്ടാക്കിയില്ല, രാധാമണിയുടെ വലതുകൈയ്യിൽ ഉള്ള ബാഗ് തന്റെ വലതു കയ്യിലേക്ക് മാറ്റി , അവളുടെ കൈ പിടിച്ചു ആശുപത്രി വരാന്തയിലൂടെ അവർ പതുക്കെ നടന്നു. "ഒരു മണി ആയില്ലേ ഇനി കഴിച്ചിട്ട് പോവാം" , അതിനും ഒരു മറുപടിയും വന്നില്ല, ഒരു താല്പര്യവും ഇല്ലാതെ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന രാധാമണിയോട് മൈത്രേയൻ പറഞ്ഞു "പത്തിൽ എട്ടു പേർക്കും കുട്ടികൾ ഉണ്ടാവുന്നില്ല, നമ്മൾ ആ എട്ടുപേരിൽ പെട്ടു പോയി , ഭൂരിപക്ഷം നമുക്കല്ലേ " ഒരു തമാശ പറഞ്ഞു രംഗം ഒന്ന് തണുപ്പിക്കാൻ മൈത്രേയൻ ശ്രമിച്ചു. പക്ഷെ തന്റെ തമാശ അസ്ഥാനത്തായി എന്ന് മനസിലായി. "നമുക്ക് രണ്ടു പേർക്കും കുഴപ്പം ഒന്നും ഇല്ല" എന്ന് ഒരിക്കൽ കൂടി പറഞ്ഞ...